ജയില്‍ ചാടി മൂന്നുമാസത്തിനുശേഷം റിപ്പര്‍ ജയാനന്ദന് പിടിയിലായി, റോഡ് ക്രോസ് ചെയ്യുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്
തടവു ചാടിയ റിപ്പര്‍ ജയാനന്ദന് പിടിയിലായി. തൃശ്ശൂരില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടയില്‍ പൊലീസ് കാണുകയും സംശയം തോന്നിയ ഇയാളെ പിടിക്കുകയുമായിരുന്നു.
ജൂണ്‍ പത്തിനാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും കുപ്രസിദ്ധി കുറ്റവാളി റിപ്പര്‍ ജയാനന്ദനും സഹതടവുകാരന് ഊപ്പന്‍ പ്രകാശ് എന്ന പ്രകാശനുമാണ് ജയില്‍ ചാടിയത്. പുലര്‍ച്ചെ നാലരയ്ക്ക് വാര്ഡന്മാര് സെല്ലില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് തടവുകാര്‍ ജയില്‍ ചാടിയ വിവരം പുറത്തറിയുന്നത്.
ഇരട്ടക്കൊലപാതക കേസ് ഉള്‍പ്പടെ ഏഴു കൊലക്കേസുകളിലും 14 കവര്‍ച്ചാക്കേസുകളും പ്രതിയാണ് കുറുപ്പന് പറമ്പില്‍ ജയാനന്ദന് എന്ന റിപ്പര്‍ ജയാനന്ദന്. കാവല്ക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ തടവ് ചാടിയത്. പ്രതികള്‍ കിടന്ന സെല്ലില്‍ തലയിണയും തുണിയും ഉപയോഗിച്ച് ഡമ്മിയുണ്ടാക്കിയാണ് ഇവര്‍ രക്ഷപ്പെട്ടത്. കണ്ണൂര്‍ ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ ജയില്‍ചാടിയ ജയാനന്ദനെ ഊട്ടിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
ഇതിനിടയില്‍ പ്രകാശ് പോലീസ് പിടിയിലായെങ്കിലും റിപ്പര്‍ ജയാന്ന്ദനെ കിട്ടിയില്ല.
https://www.facebook.com/Malayalivartha