മണിപ്പൂരിലേക്ക് എത്തിയ രാഹുൽ ഗാന്ധിയെ തടഞ്ഞ് പോലീസ്; റോഡിലെ ബാരിക്കേഡുകൾ പോലീസ് നീക്കിയില്ല; ചുരാചന്ദ്പ്പൂരിന് 33 കിലോമീറ്റർ അകലെ വിഷ്ണുപൂരിൽ വച്ചാണ് വാഹന വ്യൂഹത്തെ തടഞ്ഞത്

മാസങ്ങളായി കലാപം ശക്തമായിരിക്കുന്ന മണിപ്പൂരിലേക്ക് രാഹുൽ ഗാന്ധി കുതിച്ചെത്തി.എന്നാൽ അവിടെ സംഭവിച്ചത് അപ്രതീക്ഷിത സംഭവങ്ങളാണ്. രാഹുൽ ഗാന്ധിയെ മണിപ്പൂർ പോലീസ് തടഞ്ഞിരിക്കുകയാണ്. രാഹുലിന്റെ വാഹന വ്യൂഹത്തെയാണ് തടഞ്ഞിരിക്കുന്നത്.ചുരാചന്ദ്പ്പൂരിന് 33 കിലോമീറ്റർ അകലെ വിഷ്ണുപൂരിൽ വച്ചാണ് തടഞ്ഞിരിക്കുന്നത്.
റോഡിലെ ബാരിക്കേഡുകൾ പോലീസ് നീക്കിയില്ല. സുരക്ഷ ഉദ്യോഗസ്ഥരും കോൺഗ്രസ്സ് നേതാക്കളും തമ്മിൽ സംസാരിച്ചു. സംഘർഷ സ്ഥലത്തേക്ക് വിടാനാകില്ല എന്ന് പോലീസ് തറപ്പിച്ച് പറഞ്ഞിരുന്നു. മണിപ്പൂരിലേക്ക് യാത്ര തിരിച്ച രാഹുൽ ഗാന്ധിയെ ബിജെപി വിമർശിച്ചിരുന്നു. സമാധാനത്തിന്‍റെ മിശിഹയല്ല രാഷ്ട്രീയ അവസരവാദിയാണ് രാഹുൽ ഗാന്ധിയെന്നു ബിജെപി വിമർശനം ഉന്നയിച്ചു.
ജനങ്ങളെയോർത്തല്ല, സ്വാര്‍ത്ഥമായ രാഷ്ട്രീയ അജണ്ടയാണ് സന്ദർശനത്തിന്റെ ലക്ഷ്യം . കോണ്‍ഗ്രസിന്‍റെ കാലത്ത് സംഘർഷം ഉണ്ടായപ്പോള്‍ രാഹുല്‍ സന്ദർശനം നടത്തിയില്ല എന്നാണ് അമിത് മാളവ്യ ചൂണ്ടിക്കാണിച്ച് വിമർശിച്ചിരിക്കുന്നത്.
അതേസമയം കേന്ദ്ര മന്ത്രി അമിത് ഷായ്ക്കെതിരെ വിമർശനമുന്നയിക്കപ്പെട്ടിരുന്നു. മണിപ്പുരിൽ ശക്തമായ ഇടപെടൽ നടത്തുന്നതിൽ പരാജയപ്പെട്ടുവെന്ന വിമർശനമാണ് ഉയർന്നത്. മണിപ്പുരിലെ ബിജെപി സർക്കാരിനെ പുറത്താക്കി അവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
https://www.facebook.com/Malayalivartha



























