Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടുകളിൽ ഒന്ന് തുറക്കാൻ നിൽക്കുന്ന മകളെ നിറഞ്ഞ ഹൃദയത്തോടെ ചുംബിച്ചു ആശിർവദിക്കുന്ന ഒരച്ഛൻ; അവളുടെ മൂർദ്ധാവിൽ ആ അച്ഛൻ പകരുന്ന സ്നേഹ ചുംബനത്തിന് പറയാനുണ്ട് അദ്ദേഹത്തിന്റെ നിശ്വാസത്തിൽ പടർന്ന പ്രവാസചൂടിന്റെ കണ്ണുനീർ ഉപ്പ്; ഒക്കെയും ഒന്ന് ഇരുട്ടി തീർന്നപ്പോൾ കീഴ്മേൽ മറിഞ്ഞുവെന്ന് അഞ്ജു പാർവതി പ്രഭീഷ്

29 JUNE 2023 06:38 PM IST
മലയാളി വാര്‍ത്ത

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടുകളിൽ ഒന്ന് തുറക്കാൻ നിൽക്കുന്ന മകളെ നിറഞ്ഞ ഹൃദയത്തോടെ ചുംബിച്ചു ആശിർവദിക്കുന്ന ഒരച്ഛൻ. അവളുടെ മൂർദ്ധാവിൽ ആ അച്ഛൻ പകരുന്ന സ്നേഹ ചുംബനത്തിന് പറയാനുണ്ട് അദ്ദേഹത്തിന്റെ നിശ്വാസത്തിൽ പടർന്ന പ്രവാസചൂടിന്റെ കണ്ണുനീർ ഉപ്പ്. അതേറ്റു വാങ്ങുന്ന ആ മകൾക്ക് അറിയാം തങ്ങളെ വലുതാക്കാൻ, നല്ല നിലയിൽ എത്തിക്കാൻ ആ അച്ഛൻ കൊണ്ട, ആ നിമിഷം വരെ കൊള്ളുന്ന വെയിലോളം വലുത് മറ്റൊന്നിനും ഇല്ലായിരുന്നുവെന്ന്. ഒക്കെയും ഒന്ന് ഇരുട്ടി തീർന്നപ്പോൾ കീഴ് മേൽ മറിഞ്ഞു. വല്ലാത്ത നോവും നൊമ്പരവും പടരുന്നുണ്ട് ഈ ചിത്രങ്ങൾ കാണുമ്പോൾ. നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

വല്ലാത്ത നോവും നൊമ്പരവും പടരുന്നുണ്ട് ഈ ചിത്രങ്ങൾ കാണുമ്പോൾ.!! ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടുകളിൽ ഒന്ന് തുറക്കാൻ നിൽക്കുന്ന മകളെ നിറഞ്ഞ ഹൃദയത്തോടെ ചുംബിച്ചു ആശിർവദിക്കുന്ന ഒരച്ഛൻ. അവളുടെ മൂർദ്ധാവിൽ ആ അച്ഛൻ പകരുന്ന സ്നേഹ ചുംബനത്തിന് പറയാനുണ്ട് അദ്ദേഹത്തിന്റെ നിശ്വാസത്തിൽ പടർന്ന പ്രവാസചൂടിന്റെ കണ്ണുനീർ ഉപ്പ്. അതേറ്റു വാങ്ങുന്ന ആ മകൾക്ക് അറിയാം തങ്ങളെ വലുതാക്കാൻ, നല്ല നിലയിൽ എത്തിക്കാൻ ആ അച്ഛൻ കൊണ്ട, ആ നിമിഷം വരെ കൊള്ളുന്ന വെയിലോളം വലുത് മറ്റൊന്നിനും ഇല്ലായിരുന്നുവെന്ന്..

ഒക്കെയും ഒന്ന് ഇരുട്ടി തീർന്നപ്പോൾ കീഴ് മേൽ മറിഞ്ഞു. മകൾ സുമംഗലി ആയി അണിഞ്ഞൊരുങ്ങി നിൽക്കേണ്ടിയിരുന്ന വിവാഹപന്തലിൽ ഒരുങ്ങിയത് ശവമഞ്ചം. തലേന്ന് തന്നെ അനുഗ്രഹിച്ച അച്ഛന്,സ്നേഹം കൊണ്ട് കുറിച്ച ചുംബനത്തിനു പകരമായി അവൾക്ക് നൽകേണ്ടി വന്നത് തണുത്തുറഞ്ഞ നെറ്റിയിൽ അന്ത്യ ചുംബനം.ശരിക്കും കൊല്ലപ്പെട്ടത് അദ്ദേഹം മാത്രമല്ല, ആ പെൺകുട്ടി കൂടിയാണ്. ഒരു നെറികെട്ട ഒരുത്തന്റെ പക അവളുടെ ജീവൻ എടുക്കാൻ വേണ്ടി വന്നെങ്കിലും,എവിടെയോ ഒന്ന് പിഴച്ചു. മകൾക്ക് പകരം അച്ഛന്റെ ജീവനെടുത്തു അവറ്റകൾ പക വീട്ടി.

ഇനി എന്ത്‌?? പതിവ് പോലെ അറസ്റ്റ്, ജാമ്യം കേസ്,ജയിലിൽ സുഖ ജീവിതം വിചാരണ.! ഇനി ശിക്ഷ കിട്ടിയാൽ തന്നെ എട്ടോ പത്തോ കൊല്ലം. ജയിൽ റിസോർട്ടിലെ സുഖവാസം കഴിഞ്ഞ് ഇവന്മാർ പുറത്തിറങ്ങും. കുറേകൂടി ക്രിമിനൽ കൂട്ടുക്കെട്ടുകളുമായി. പിന്നെയും ഏതെങ്കിലും ഒരച്ഛനോ പെൺകുട്ടി വീണ്ടും ഇര ആയേക്കാം. കുറച്ചു നാൾ മാധ്യമങ്ങൾക്ക് ഇത് വാർത്തയാവും.

അടുത്ത പ്രണയപ്പക എന്ന ക്യാപ്ഷൻ ഇട്ട് ഓടിക്കാൻ ഒരു വാർത്ത കിട്ടുന്നിടം വരെ. അത് കഴിഞ്ഞാൽ എല്ലാം മറവിയിൽ. ഇതിപ്പോൾ എത്രാമത്തെ അരുംകൊലയാണെന്ന് ഒരു പിടിയുമില്ല. കാരണം വീടിനുള്ളിലും പുറത്തും കഴുത്തറുത്തും പെട്രോൾ ഒഴിച്ചും ആസിഡ് ഒഴിച്ചുമൊക്കെ പെൺകുട്ടികളും വീട്ടുകാരും കൊല ചെയ്യപ്പെടുന്നത് നിത്യസംഭവമായി മാറുന്നുണ്ട് നവോത്ഥാന കേരളത്തിൽ.

ഒരു 'നോ' യിൽ ഒതുക്കിയാൽ പട്ടാപ്പകൽ വെടിവയ്ക്കാനും പെട്രോളൊഴിക്കാനും കഴുത്തറുത്ത് കൊല്ലാനും കഴിയുന്ന തരം മാനസികാവസ്ഥയിലെത്തി നില്ക്കുന്ന നമ്മൾ സ്വയം അഡ്രസ്സ് ചെയ്യുന്നത് പ്രബുദ്ധർ എന്നാണ്. നൂറു ശതമാനം സാക്ഷരത എന്നാൽ മാനസികാരോഗ്യത്തിന്റെയോ, വകതിരിവിന്റെയോ , വിവേകത്തിന്റെയോ, അളവുകോൽ അല്ലായെന്നു അടിവരയിടുന്നുണ്ട് സമകാലികകേരളത്തിലെ അരും കൊലകൾ.

അരുകൊലകൾക്ക് പ്രണയപ്പക എന്ന കിന്നരി വച്ച തലപ്പാവ് നല്കുന്നതിനോട് അങ്ങേയറ്റം വിയോജിപ്പാണ്. ഒരാളുടെ ജീവനെടുക്കുന്ന മനോഭാവത്തില്‍ എവിടെയാണ് സ്നേഹവും പ്രണയവും ഉണ്ടാവുക? നോ എന്ന ഒരു നിരസിക്കലിൽ പക ഉണ്ടാവുന്നതിൽ എവിടെയാണ് പ്രണയം ? തന്റേതാകുന്നില്ല, താന്‍ ആഗ്രഹിക്കുന്നത് നടക്കുന്നില്ല എന്ന നിരാശ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മനുഷ്യര്‍ മാനസിക വൈകല്യങ്ങളുള്ളവരാണ്. അവർ അത്തരം നിരസിക്കലുകൾക്ക് പക കൊണ്ട് പ്രതികാരം ചെയ്യുന്ന കുറ്റവാളികളാണെങ്കിൽ സമൂഹത്തിന് ഭീഷണിയുമാണ്.

ആ ഭീഷണി തുടരാൻ അനുവദിച്ചു കൂടാ. കേസും ജയിലിലെ സുഖ ചികിത്സയും ഒന്നുമല്ല ഇവറ്റകൾക്കു വേണ്ടത്. ഇനി ഒരാളുടെയും സ്വൈര്യ ജീവിതത്തിൽ കടന്നു കയറാതിരിക്കാൻ വേണ്ടിയുള്ള നടപടിയാണ്. നിരത്തി നിറുത്തി UP മോഡൽ തീർപ്പ് ആണ് വേണ്ടത്. അതിൽ കുറച്ചുള്ള മനുഷ്യാവകാശം ഒക്കെ മതിയെന്ന് വച്ചാൽ ഇനി ഒരുത്തനും ഈ വക പകയും വച്ച് കുടുംബങ്ങളിൽ കയറി കളിക്കാൻ മുതിരില്ല.

രുത്തനെ ഇഷ്ടപ്പെട്ടുവെന്ന് വച്ച്, ജീവിതകാലം മുഴുവൻ അവന്റെ ടോക്സിസിറ്റി സഹിച്ചു, അവന്റെ ക്രിമിനലിസത്തെ സഹിച്ചു, അവനെ സഹിച്ചു ജീവിക്കാം എന്ന് ഒരു പെണ്ണും ആർക്കും വാക്ക് കൊടുത്തിട്ടില്ല. ഒരുത്തൻ ലഹരിക്ക് അടിമ ആയാലും ജോലിക്കും കൂലിക്കും പോകാതെ നടക്കുന്ന നാലാംകിട ക്രിമിനൽ ആയാലും അവനു വേണ്ടി വീട്ടുകാർ പെണ്ണ് ചോദിച്ചാൽ അവനു പിടിച്ചു പെണ്ണിനെ കൊടുക്കാമെന്ന് ഒരു അച്ഛനുമമ്മയും സമൂഹത്തിന് ഒപ്പിട്ട് കൊടുത്തിട്ടില്ല.

പെണ്ണ് തീരുമാനിക്കും ആരെ കൊള്ളണം, ആരെ തള്ളണം എന്ന്. അല്ല,ഞാൻ ഇത് ആരോടാണ് പറയുന്നത്. സിനിമ തുടങ്ങും മുമ്പ് തേച്ചിട്ട് പോയ കാമുകിക്ക് സമർപ്പണം എന്ന് എഴുതി കാണിക്കുമ്പോൾ കയ്യടിക്കുന്ന മനുഷ്യരോടോ??പ്രണയപ്പക എന്ന കിന്നരി തുന്നി അരും കൊലയുടെ വാർത്ത ഇടുമ്പോൾ അതിന് കീഴെ പായ വിരിച്ചു കിടന്ന്,തേപ്പുകാരികൾക്ക് ഇതു തന്നെ വേണമെന്ന തരം പഞ്ച് കമന്റുകൾ ഒട്ടിക്കുന്നവരോടോ??? യോഗിയുടെ ബുൾഡോസർ പ്രയോഗം വേണ്ടത് ഇത്തരം ക്രിമിനലുകളുടെ മുറ്റത്താണ്. ഷൂട്ട് അറ്റ് സൈറ്റ് നടപ്പാക്കേണ്ടത് ഇത്തരം അരും കൊലയ്ക്ക് മുതിരുന്ന ക്രിമിനലുകളുടെ നെഞ്ചത്ത് ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends