Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കേന്ദ്രത്തിലോട്ട് ഇട്ട പാലം പാംപ്ലാനി വലിച്ചു;ക്രൈസ്തവരെ കൈയ്യിലെടുത്ത് വോട്ടുപിടിക്കാനുള്ള ബിജെപി തന്ത്രം പൊളിഞ്ഞു,മണിപ്പൂര്‍ കലാപത്തില്‍ ഇടഞ്ഞ് ക്രൈസ്തവ സഭകള്‍,പാംപ്ലാനി ബിജെപിയെ തള്ളിപ്പറഞ്ഞത് ആഘോഷിച്ച് കേരളത്തിലെ ഇടത്-വലത്,തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയ്ക്ക് മുട്ടന്‍ പണി

29 JUNE 2023 08:35 PM IST
മലയാളി വാര്‍ത്ത

റബ്ബര്‍ വിലയില്‍ കേന്ദ്രത്തിലോട്ട് ഒരു പാലമിട്ട് ബിജെപിയ്ക്ക് വലിയ പ്രതീക്ഷ കൊടുത്ത പാംപ്ലാനി ആ പാലം വലിച്ചു. മണിപ്പൂര്‍ കലാപത്തില്‍ പൊള്ളി കേരളത്തിലെ ക്രൈസ്തവ സഭകള്‍. ബിജെപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായ് പാംപ്ലാനി തന്നെ രംഗത്ത. മണിപ്പുരിലേത് വംശഹത്യയായി പരിണമിക്കുന്നു, ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പെന്ന് പൊട്ടിത്തെറിച്ച് ബിഷപ്പ് പാംപ്ലാനി. കേരളത്തില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. കേരളത്തില്‍ ഒരു സീറ്റെങ്കിലും പിടിക്കാന്‍ ബിജെപി പെടാപ്പാട് പെടുകയാണ്. ജെപി നദ്ദയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കെയാണ് മണിപ്പൂരിന്റെ രൂപത്തില്‍ പണി കിട്ടിയിരിക്കുന്നത്. പാംപ്ലാനി തന്നെ ബിജെപിയെ തള്ളിപ്പറഞ്ഞതാണ് കനത്ത അടിയായത്.

മണിപ്പുരിലേത് വംശഹത്യയായി പരിണമിക്കുന്നുവെന്ന് ആശങ്ക പ്രകടിപ്പിച്ച ബിഷപ്പ്, സംഘര്‍ഷത്തെ 2002ലെ ഗുജറാത്ത് കലാപവുമായി താരതമ്യം ചെയ്തു. മണിപ്പുര്‍ കലാപം അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'കലാപം അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ പരാജയപ്പെട്ടു. ഭാരതത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ മണിപ്പുരിലേത് വംശഹത്യയായി പരിണമിക്കുന്നു. ഗുജറാത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കലാപത്തിന്റെ മറ്റൊരു പതിപ്പായി മണിപ്പുരിലെ അവസ്ഥമാറിയിരിക്കുന്നു. വളരേ ആസൂത്രിതമായ കലാപനീക്കം നടന്നിട്ടുണ്ട്. അതിന് പിന്നിലുള്ളവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആശങ്ക പൊതുസമൂഹത്തിന് സ്വാഭാവികമായുണ്ടാവും', മാര്‍ ജോസഫ് പാംപ്ലാനി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പ്രധാനമന്ത്രി അമേരിക്കയില്‍ പോയി യാതൊരു വിവേചനവും നടക്കുന്നില്ലെന്ന് പറയുന്നു എന്നാല്‍ ഇക്കാര്യം മണിപ്പൂരിലെ ക്രൈസ്തവരോട് പ്രധാനമന്ത്രിക്ക് പറയാനാകുമോ എന്ന് ജോസഫ് പാംപ്ലാനി ചോദിച്ചു. മറ്റിടങ്ങളിലും ന്യൂനപക്ഷ വേട്ട നടക്കുന്നു എന്നും മണിപ്പൂരിലേത് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത കലാപം ആണെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.

ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിനെതിരേയും അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. നിയമനിര്‍മാണ സഭകളില്‍ നിയമം അവതരിപ്പിച്ച് വിശദാംശങ്ങള്‍ പൂര്‍ണ്ണമായി ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 'രാജ്യത്തിന്റെ വൈവിധ്യങ്ങളേയും മതപരമായ പ്രത്യേകതകളേയും ഉള്‍ക്കൊള്ളണം. ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും മറ്റ് മതസ്ഥരും മതമില്ലാത്തവരും എന്ന വ്യത്യാസം മാത്രമല്ല, ഹൈന്ദവ വിഭാഗത്തില്‍തന്നെ വലിയ വൈവിധ്യമുണ്ട്.' 'മറ്റ് മതങ്ങളുമായി ഉള്ളതിനേക്കാള്‍ കൂടുതല്‍ വ്യത്യാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹിന്ദുമതത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട്, ഏക സിവില്‍ കോഡെന്ന സാങ്കല്‍പ്പിക പദം മാറ്റിവെച്ച് യഥാര്‍ഥത്തില്‍ എന്താണ് ഇവിടെ നടപ്പാക്കാന്‍ പോകുന്നത് എന്ന് ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാനാണ് സര്‍ക്കാര്‍ ആദ്യം പരിശ്രമിക്കേണ്ടത്. നിയമനിര്‍മാണ വേദികളില്‍ അത് അവതരിപ്പിക്കണം. വിശദാംശങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണം', തലശ്ശേരി ബിഷപ്പ് അഭിപ്രായപ്പെട്ടു.

പാംപ്ലാനി ബിജെപിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. മണിപ്പൂര്‍ കലാപം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രം പാടെ പരാജയപ്പെട്ടുവെന്ന് നാനാവഴിക്കൂടെയും പഴി കേട്ടുകൊണ്ടിരിക്കെ കേരളത്തില്‍ പ്രതീക്ഷവെച്ച ക്രൈസ്തവ സഭകളില്‍ നിന്നും കിട്ടി. പാംപ്ലാനി വലിയ പ്രതീക്ഷ ആയിരുന്നു ബിജെപിയ്ക്ക്. റബ്ബര്‍ വില കൂട്ടിയാല്‍ കേരളത്തില്‍ നിന്ന് ബിജെപിയ്ക്ക് ഒരു എംപി ഉണ്ടാകുമെന്ന വലിയ പ്രതീക്ഷ കൊടുത്തു. പാംപ്ലാനിയുടെ പ്രസ്താവനയില്‍ കേരള രാഷ്ട്രീയം ഇളകിമറിഞ്ഞു. ബിജെപി നേതാക്കള്‍ അരമനകളിലേക്ക് വെച്ചുപിടിച്ചു. കോണ്‍ഗ്രസ്‌സിപിഎം നേതാക്കള്‍ പാംപ്ലാനിയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് രംഗത്ത് വന്നു. കേന്ദ്രസംസ്ഥാന ബിജെപി നേതൃത്വം ക്രൈസ്തവ സഭകളെ കൈയ്യിലെടുക്കാനുള്ള നീക്കം നടത്തി. ഈസ്റ്ററിന് ഡല്‍ഹിയിലെ പള്ളിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോയതും വലിയ വാര്‍ത്തയായ് ഇത് കൃത്യമായ രാഷ്ട്രീയം കളിക്കലായിരുന്നു. അങ്ങനെ കേരളത്തിലെ ക്രൈസ്തവര്‍ക്കിടയിലേക്ക് കയറാന്‍ പക്കാ പ്ലാനിട്ട് മുന്നോട്ട് നീങ്ങുകയായിരുന്ന ബിജെപിയ്ക്ക് മണിപ്പൂരില്‍ കാലിടറി. അതിന്റെ അലയൊലി കേരളത്തിലും അടിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends