Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

താന്ത്രികരതനം ഗോവിന്ദന്റെ ശുദ്ധികലശം കൈതോലപായയില്‍ കുടുങ്ങി. പിണറായില്‍ തുടങ്ങണം മാഷിന് ബമ്പറടിച്ചെന്ന്.

29 JUNE 2023 09:47 PM IST
മലയാളി വാര്‍ത്ത

ഇരുപിനായിരം പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍, സര്‍ക്കാരിന് നികുതി , നികുതിയേതര വരുമാനം തുടങ്ങി കേരളത്തിന് അഭിമാനിക്കാന്‍ വകനല്കുന്ന കിറ്റെക്‌സിന്റെ പദ്ധതിയെ ഇവിടെ നിന്നും ആട്ടിയേടിക്കാന്‍ പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വ്ല്ലാതെ കഷ്ടപ്പെട്ട കാര്യം പൊതുമധ്യത്തില്‍ ചര്‍ച്ചയാണ്. തെലങ്കാനയില്‍ കിറ്റെക്‌സ് യൂണിറ്റ് തുറക്കുമ്പോള്‍ കേരളം വ്യവസായ സൗഹൃദമെന്ന് തള്ളിമറിക്കുന്ന തിരിക്കിലാണ് പിണറായി സര്‍ക്കാര്‍. സിപിഎമ്മിന്റെ മാടമ്പി ലൈനിന് യാതൊരു മാറ്റവും വന്നിട്ടില്ലെന്നു തന്നെയാണ് ഓരോ സംഭവങ്ങളും തെളിയിക്കുന്നത്. പാര്‍ട്ടി അണികളിലെ മാടമ്പിത്തരവും മണ്ടത്തരവും മാറ്റിയെടുക്കാനായി സെക്ട്രറി എം.വി.ഗോവിന്ദന്‍െ കര്‍മ്മപരിപാടി തുടങ്ങിയിട്ട് ദിവസങ്ങളേറേയായി. ഒരുവശത്ത് നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ മനുഷ്യരാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് പുറത്തു വരുന്നത് ഞെട്ടിക്കുന്ന അഴിമതി കഥകളാണ്.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ലൈവായി നില്ക്കുമ്പോഴാണ് കൈതോല പായയില്‍ രണ്ട ്‌കോടി മുപ്പത്തഞ്ച് ലക്ഷം രൂപ പൊതിഞ്ഞു കൊണ്ടു പോയ സംഭവം സിപിഎം സഹചാരിയില്‍ നിന്നും പുറത്തു വന്നത് താന്ത്രിക രത്‌ന കിരീടം ചൂടി ശുദ്ധികലശത്തിന് ഇറങ്ങിയിരിക്കുന്ന ഗോവിന്ദന് പറ്റിയ അബദ്ധവും വളരെ വലുതാണ് . താഴെത്തട്ടില്‍ നിന്ന് പാര്‍ട്ടിയെ നന്നാക്കുന്ന കാര്യമാണ് എം.വി.ഗോവിന്ദന്‍ ഇപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ താഴെത്തട്ടിലല്ല ഉന്നത നേതൃനിരയിലാണ് ജീര്‍ണ്ണിച്ച് നാറുന്നതെന്ന കാര്യം ഗോവിന്ദന്‍ അറിഞ്ഞു കൊണ്ട് മറച്ചു വെയ്ക്കുകയാണ്. മുഖ്യമന്ത്രിക്കു മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങ്ള്‍ക്കിടിയിലേയ്ക്കു മന്ത്രിമാരിലേയ്ക്കും പടര്‍ന്നിരിക്കുന്ന ജീര്‍ണ്ണത തുടച്ചു നീക്കാനാണ് ആ്ദ്യം ശ്രമിക്കേണ്ടതെന്ന വാദമാണുയരുന്നത്. ഉന്നത നേതാക്കളെ തൊട്ടാല്‍ ഗോവിന്ദനെ ഭസ്മമാക്കാന്‍ കഴിയുന്ന ശക്തികളാണ് അവിടെയുള്ളതെന്ന് തിരിച്ചറിവ് മറ്റാരേക്കാളും എം,വി.ഗോവിന്ദനുണ്ട്.

അതുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെ ചട്ടം പഠിപ്പിക്കാനായി ചെറിയ ചില പ്രവര്‍ത്തനങ്ങളും അച്ചടക്ക നടപടികളുമെടുത്ത് കാലംകഴിക്കാനാണ് എം.വി.ഗോവിന്ദന്റെ തീരുമാനം എന്നറിയുന്നു.വിവിധ ജില്ലകളില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തുടര്‍ച്ചയായ നടപടികളുമായി സിപിഎം നേതൃത്വം മുന്നോട്ടു പോവുകയാണ്. പിണറായി വിജയനെതിരെയുളള എതിര്‍ ശബ്ദങ്ങളെ പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. അതിന് മാധ്യമങ്ങളെ ചീത് പറയാനായി ഒരു വിലയ സൈബര്‍ വിഭാഗത്തെ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. പെന്‍ഷനും , കിറ്റും നല്കി വനിതകളേയും പാവപ്പെട്ടവരേയും ഒതുക്കി നിര്‍ത്തുകയാണ്. കേരളം മികച്ച സംസ്ഥാനമാണെന്ന വ്യാജ പ്രചരണത്തിലൂടെ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന നിഗമനത്തിലുമാണ് പാര്‍ട്ടി എത്തിയിരിക്കുന്നത്.

വിഭാഗീയ പ്രവര്‍ത്തനത്തില്‍ സിപിഎമ്മിന് എല്ലാക്കാലത്തും തലവേദനയായ ആലപ്പുഴയ്ക്കു പുറമേ പാലക്കാട്ടും കഴിഞ്ഞദിവസം പ്രവര്‍ത്തകര്‍ക്കെതിരെ നടപടികളെടുത്തു.എറണാകുളത്തു നടപടിയുണ്ടായില്ലെങ്കിലും വിഭാഗീയ നീക്കങ്ങള്‍ക്കെതിരെ താക്കീതോളം പോന്ന മുന്നറിയിപ്പു നല്‍കേണ്ടിവന്നു. തിരുവനന്തപുരം ജില്ലയിലും അടുത്ത കാലത്തു വിഭാഗീയത തലപൊക്കുകയും പാര്‍ട്ടി അച്ചടക്കവാള്‍ വീശുകയും ചെയ്തിരുന്നു.സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദന്‍ വന്നശേഷമുള്ള ശൈലീമാറ്റമെന്നു വിഭാഗീയതയ്‌ക്കെതിരായ കര്‍ശന നടപടികളെ വ്യാഖ്യാനിക്കുന്നവരുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയായിരിക്കെ വിഭാഗീയത ഏതാണ്ട് അവസാനിച്ചെന്ന പ്രതീതിയാണു പാര്‍ട്ടി പുറമേക്കു നല്‍കിയിരുന്നത്. അക്കാലത്തും വിഭാഗീയ പ്രവര്‍ത്തനങ്ങളുണ്ടായിരുന്നെങ്കിലും സമവായത്തിലൂടെ പരിഹരിക്കാന്‍ ശ്രമം നടന്നിരുന്നു. ഗോവിന്ദന്‍ ശ്രദ്ധ ചെലുത്തുന്നത് 'ശുദ്ധീകരണ'ത്തിലാണ്. ആ ശുദ്ധീകരണം താഴെത്തട്ടിലല്ല മുകള്‍ തട്ടിലാണ് വേണ്ടതെന്ന അഭിപ്രായമാണ് ബ്രാഞ്ച് തലം മുതല്‍ ഉയരുന്നത്.

എം.വി.ഗോവിന്ദന്റെ  കണിശത പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ട മറ്റു വിവാദങ്ങളില്‍ കാണിക്കുന്നില്ലെന്ന് ആക്ഷേപം നിരന്തരം കമ്മിറ്റികളില്‍ ഉയര്‍ന്നു വരുന്നുണ്ട്. അത് വലിയ തലവേദനയായി മാറിയിരിക്കുന്നു. പാര്‍ട്ടിക്കു പുറത്തെ പല വിഷയങ്ങളിലും നേതാക്കള്‍ പ്രതിസ്ഥാനത്തെത്തുമ്പോള്‍ സംരക്ഷിക്കുന്ന നിലപാടാണു നേതൃത്വം സ്വീകരിച്ചുപോരുന്നത്. ലഹരിക്കടത്ത് ആരോപണം നേരിട്ട ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റിയംഗം എ.ഷാനവാസിനെ പോലും ന്യായീകരിച്ചു വഷളായശേഷമാണു നടപടിക്കു തയാറായത്.ആ വിഷയം പാര്‍ട്ടി ഏറ്റെടുത്ത് കൈകാര്യം ചെയ്ത ശൈലിയില്‍ നേതാക്കള്‍ക്കിടയിലും കടുത്ത അതൃപ്തിയുണ്ട്. ജില്ലാതലത്തില്‍ നേതാക്കളെ കേന്ദ്രീകരിച്ചു പക്ഷങ്ങളുണ്ടാകുന്നുവെന്ന പ്രതിസന്ധിയാണു പല ജില്ലകളിലും ഇപ്പോള്‍ പാര്‍ട്ടി നേരിടുന്നത്. സമ്മേളന സമയത്ത് ഈ പക്ഷം പിടിക്കല്‍ പ്രകടമായിരുന്നു.ആലപ്പുഴയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ, എം.സത്യപാലന്‍ എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തുകയും ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി.കെ.ദേവകുമാര്‍, സി.കെ.സദാശിവന്‍, വി.വി.അശോകന്‍, സി.എസ്.ഉണ്ണിത്താന്‍ എന്നിവര്‍ക്കു താക്കീത് നല്‍കുകയുമാണ് ആലപ്പുഴയിലുണ്ടായ നടപടി. മൂന്ന് ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിടുകയും ചെയ്തു.

പാലക്കാട്ട് നടപടി നേരിട്ടവരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശി, മുന്‍ എംഎല്‍എ വി.കെ.ചന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗമായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി എന്നിവരാണുള്ളത്. ഇവരെ തരംതാഴ്ത്തി. എറണാകുളത്ത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ വിഭാഗീയത വലിയ പങ്കുവഹിച്ചെന്ന വിലയിരുത്തലിലാണു നേതൃത്വം. ആര്‍ക്കെതിരെയും നടപടിയുണ്ടായില്ലെങ്കിലും സംഘടനാതലത്തിലെ വീഴ്ച അന്വേഷണ കമ്മിഷന്‍ അക്കമിട്ടു നിരത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പ്രഖ്യാപന രീതികളും കാരണം തുടക്കം മുതലേ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം പാളിയെന്ന് കണ്ടെത്തിയിട്ടും ആര്‍ക്കുമെതിരെ നടപടിയുണ്ടായില്ല. തൃക്കാക്കരയില്‍ സ്‌പോണ്‍സേര്‍ഡ് സ്ഥാനാര്‍ത്ഥിയെന്ന പ്രഖ്യാപനം കമ്മിഷന് മുന്നില്‍ പ്രവര്‍ത്തകര്‍ നിരത്തിയെങ്കിലും ആരുടെ സ്ഥാനാര്‍ത്ഥിയാണെന്ന വിവരം മറച്ചു വെയ്ക്കുകയാണുണ്ടായത്.

തിരുവന്തപുരത്ത് ജില്ല സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പലതവണ പരാജയപ്പെട്ടത് നേതാക്കളുടെ പേരിലുള്ള ഗ്രൂപ്പുകളുടെ തീരുമാനം അംഗീകരിക്കാത്തതിനാലാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എനിക്ക് ശേഷം പ്രളയം എന്നുദ്ദേശിക്കുന്ന നേതാക്കളുടെ എണ്ണം പാര്‍ട്ടിയില്‍ കൂടി വരുന്നതായും കണ്ടെത്തിയിരുന്നു.

ശുദ്ധികലശത്തിനെത്തുന്നിടത്ത് എം.വി.ഗോവിന്ദന്‍ തന്റെ കണിശത പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി അണികള്‍ അംഗീകരിക്കുന്നില്ലെന്നതാണ് പുറത്തു വരുന്ന വിവരം. ശക്തമായ തെളിവുകളുള്ള കേസുകളില്‍പെട്ടവര്‍ക്കെതിരെ പോലും പാര്‍ട്ടിയ്ക്ക് നടപടിയെടുക്കാന്‍ കഴിയാത്തത്ര തരത്തില്‍ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്. പെട്ടെന്നൊരു ദിവസം വന്നതല്ല ഇതെന്നും താല്കാലിക നേട്ടങ്ങള്‍ക്കായി ഓരോരു്ത്തരും ഓരോ നേതാവിന്റെ കീഴില്‍ അണിനിരക്കുന്ന കോണ്‍ഗ്രസ് ശൈലിയിലേയ്ക്ക് സിപിഎമ്മും മാറിയിരിക്കുന്നു. ഭരണത്തിന്റെ തണലില്‍ തഴച്ചു വളരുന്നവര്‍ തങ്ങള്‍ക്ക് ചുറ്റും പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് സംരക്ഷണ വലയം ഒരുക്കിയിരിക്കുകയാണ്. ശുദ്ധികലശത്തിന്റെ പേരില്‍ ഈ വലയങ്ങള്‍ ഭേദിക്കാന്‍ കഴിയില്ലെന്നതാണ് വിലിയിരുത്തല്‍.

മന്ത്രിമാര്‍ പ്രസ്താവന വീരന്‍മാരായി അധപതിക്കുന്നുവെന്നും പല മന്ത്രിമാര്‍ക്കും സ്വന്തം വകുപ്പിലെ കാര്യങ്ങള്‍ പോലും അറിയില്ലെന്നും വാദിക്കുന്നവരുണ്ട്. മന്ത്രി സ്ഥാനം കിട്ടിയപ്പോള്‍ പലരും പാര്‍ട്ടിയെ മറന്ന് സ്വയം ഗ്രൂപ്പുകളി നടത്തുന്നതിന്റെയും വിവരങ്ങളാണ് വിവധ ജില്ലകളില്‍ നിന്നുയരുന്നത്. ആലപ്പുഴയില്‍ മുന്‍മന്ത്രി ജി.സുധാകരനെ ഒതുക്കിയതിന് ശേഷം സ്വസ്ഥമായി ജില്ല സെക്രട്ടറിയേറ്റ് പോലും കൂടാന്‍ കഴിഞ്ഞിട്ടില്ല. കമ്മിറ്റികളില്‍ നേതാക്കള്‍ ശത്രിക്കളെ പോലെയാണ് പെരുമാറുന്നത്. അത് വളരെ വലിയ അച്ചടക്ക ലംഘനമായി കാണണമെന്ന വാദവും ഉയരുന്നുണ്ട്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നിരന്തരം കേസുകളെടുക്കുന്നതു കൊണ്ട് പാര്‍ട്ടിയ്ക്ക് ദോഷം വരുന്നതായും പ്രതിപക്ഷത്ത് ഐക്യം രൂപപ്പെടാന്‍ ഇടയാക്കുന്നതായും ചര്‍്ച്ചകള്‍ വരുന്നുണ്ട്.

മുസ്ലീംലീഗിനെ കൂട കൂട്ടാന്‍ നടത്തുന്ന ശ്രമങ്ങള്‍ പാര്‍ട്ടിയ്ക്ക് പൊതുമധ്യത്തില്‍ വലിയ അപമാനമുണ്ടാക്കുന്നുണ്ട്.അതുപോലെ ബിജെപിയുടെ പേരുപറഞ്ഞ് ഹിന്ദുസമൂഹത്തെ അടച്ചാക്ഷേപിക്കുന്ന നേതാക്കളുടെ നടപടിയും തിരുത്തേണ്ടതാണെന്നാണ് ശുദ്ധി കലശത്തിനെത്തുന്ന എം.വി.ഗോവിന്ദന് സാധാരണ പ്രവര്‍ത്തകര്‍ നല്കുന്ന ഉപദേശം. പാര്‍ട്ടിയുട അടിത്തട്ടില്‍ മാത്രമല്ല മുകള്‍ത്തട്ടില്‍ നിന്നാണ് ശുദ്ധീകരണം നടത്തേണ്ടതെന്ന് വീണ്ടു വിചാരത്തില്‍ സിപിഎം എത്തേണ്ടതാണ്.

ര്ണ്ടാം പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷം പോലും ഉന്നയിക്കാത്ത കുറ്റങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗോവിന്ദന് മുന്നില്‍ നിരത്തുന്നത്. സാധാരണ പ്രവര്‍ത്തകന്റെ സംശയങ്ങള്‍ നീക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് പാര്‍ട്ടിയും എത്തിയിരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളിലെത്തുന്നവര്‍ സിപിഎം നിലപാടുകളല്ല, പിണറായി വിജയന്റെ സംരക്ഷണത്തിനാണ് ശ്രമിക്കുന്നത്. സിപിഎം അനുഭാവിയായെത്തുന്നവര്‍ യോദ്ധാക്കളെ പോലെ പടവെട്ടി പൊതുജനത്തിന്റെ എതിര്‍പ്പ് വിളിച്ചു വരുത്തുകയാണ്. പാര്‍ട്ടി ഭക്തിയേക്കാള്‍ പിണറായി ഭക്തിക്കാണ് അവരും പ്രാധാന്യം നല്കുന്നതെന്ന കാര്യവും വിവധ ജില്ല കമ്മിറ്റികള്‍ പരാതിയായി ഉന്നയിക്കുന്നുണ്ട്. എന്തായാലും ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍ പാര്‍ട്ടിയുടെ പോക്കില്‍ മനംനൊന്താണ് കൈതോലപായയില്‍ പണം കടത്തിയതും, യുവതിയോടൊപ്പം ഹോട്ടലില്‍ നിന്നിറങ്ങിയോടിയ മന്ത്രി പുംഗവനെ കുറിച്ച് പറഞ്ഞതും. സിപിഎമ്മില്‍ നാളിതുവരെയില്ല വെളിപ്പെടുത്തലാണത്.

പാര്‍ട്ടിയെ ചെറുതായല്ല വലിയ നിലയില്‍ ഉലച്ചിരിക്കുന്നുവെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് എം.വി.ഗോവിന്ദന് മറുപടി പറയാതിരിക്കാനാവില്ല. പിണറായി വിജയനെ എത്രയൊക്കെ ന്യായീകരിക്കാന്‍ ശ്രമിച്ചാലും എവിടെയെങ്കിലുമൊക്കെ വാക്കിടറി പോകുമെന്ന കാര്യത്തില്‍ സംശയമില്ല. പിണറായി യുഗത്തിനെതിരെ പുതിയ ശൈലിയില്‍ മറ്റൊരു വിഭാഗം ഉയര്‍ന്നുവരുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ സിപിഎമ്മിന് തള്ളിക്കളയാനാവില്ല.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends