മകന്‍ വച്ച രഹസ്യ കാമറയില്‍ അച്ഛന്‍ കുടുങ്ങി... കാമറയില്‍ പതിഞ്ഞത് അയല്‍വാസിയുടെ മകളെ വീട്ടില്‍ വച്ച് ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍

മകന്‍ വച്ച രഹസ്യ കാമറയില്‍ പതിഞ്ഞത് അയല്‍വാസിയുടെ മകളെ വീട്ടില്‍ വച്ച് അച്ഛന്‍ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍. പതിനാറുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ 68കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛന്റെ മന്ത്രവാദം സംശയിച്ച് 40കാരനായ മകന്‍ മുറിയില്‍ സ്ഥാപിച്ച കാമറയിലാണ് അയല്‍വാസിയുടെ മകളെ വീട്ടില്‍ വച്ച് ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. മകന്‍ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ പിതാവിന് അയച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 68കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ 20 നും 30 നും ഇടയിലായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. സംഭവം ആരോടും പറയരുതെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിന്റെ വീഡിയോ അച്ഛന് ലഭിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടി വീട്ടില്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
സംഭവദിവസം പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha



























