തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന ശ്രീകണ്‌ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് 1 മണിക്ക് മുടവന്‍മുഗളിലെ ദേവസ്വം ബോര്‍ഡ് വക സ്ഥലത്ത് സംസ്‌കരിക്കും

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന ശ്രീകണ്‌ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു. 70 വയസ്സാണ് പ്രായം. 1985-ല്‍ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ നടയ്ക്ക് വച്ച ആനയാണ് ശിവകുമാര്‍. ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന ശിവകുമാറിന്റെ അന്ത്യം ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു.
ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിന് വര്‍ഷങ്ങളോളം ദേവന്റെ തിടമ്പേറ്റിയിരുന്നത് ശിവകുമാറാണ്. ശ്രീകണ്‌ഠേശ്വരം ക്ഷേത്ര മുറ്റത്തും പൊതുദര്‍ശനം ഉണ്ടായിരുന്നു. നിരവധി ആനപ്രേമികളും നാട്ടുകാരും വലിയശാലയില്‍ എത്തിയിട്ടുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് 1 മണിക്ക് മുടവന്‍മുഗളിലെ ദേവസ്വം ബോര്‍ഡ് വക സ്ഥലത്ത് സംസ്‌കരിക്കും.
തിരുവനന്തപുരം വലിയശാല കാന്തളളൂര്‍ ശിവക്ഷേത്ര മുറ്റത്ത് പൊതുദര്‍ശനത്തിന് വച്ച ശിവകുമാറിന്റെ ജഡത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍, അംഗങ്ങളായ അഡ്വ.എസ്.എസ്.ജീവന്‍, ജി.സുന്ദരേശന്‍, ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ബി.എസ്.പ്രകാശ്, ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി. ബൈജു എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു.
അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും പ്രായം കൂടിയ ആനയായിരുന്നു ശിവകുമാര്‍. ഏഴുപതിലേറെ വയസ്സ് പ്രായമുള്ള ആന ഏറെ നാളായി അവശനായിരുന്നു. ശ്രീകണ്‌ഠേശ്വരത്തെ സ്ഥല സൗകര്യക്കുറവ് പരിഗണിച്ച് 5 വര്‍ഷത്തോളമായി വലിയശാല കാന്തള്ളൂര്‍ മഹാദേവ ക്ഷേത്ര വളപ്പിലാണ് ആനയെ തളച്ചിരുന്നത്.
"
https://www.facebook.com/Malayalivartha



























