സംസ്ഥാനത്തിന്റെ 48-ാമത് ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവും സംസ്ഥാന പൊലീസിന്റെ 35-ാമത് മേധാവിയായി ഷെയ്ക് ദര്‍വേഷ് സാഹിബും ഇന്ന് ചുമതലയേല്‍ക്കും

സംസ്ഥാനത്തിന്റെ 48-ാമത് ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവും സംസ്ഥാന പൊലീസിന്റെ 35-ാമത് മേധാവിയായി ഷെയ്ക് ദര്‍വേഷ് സാഹിബും ഇന്ന് ചുമതലയേല്‍ക്കും. ചീഫ്‌സെക്രട്ടറിയും പൊലീസ് മേധാവിയും ഒരേ ദിവസം ചുമതലയേല്‍ക്കുന്നത് അപൂര്‍വമാണ്.
ഇന്നലെ വൈകുന്നേരം നാലിന് സെക്രട്ടേറിയറ്റിലെ ഡര്‍ബാര്‍ ഹാളില്‍ നിലവിലെ ചീഫ്‌സെക്രട്ടറി വി.പി.ജോയിക്കും പൊലീസ് മേധാവി അനില്‍ കാന്തിനും യാത്രഅയപ്പ് നല്‍കും.ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെത്തി ഡോ. വി.വേണു ചുമതലയേല്‍ക്കും. അഡി.ചീഫ് സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരും വകുപ്പു മേധാവികളും ചടങ്ങില്‍ പങ്കെടുക്കും. വൈകുന്നേരം 5ന് പൊലീസ് ആസ്ഥാനത്താണ് ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ചുമതലയേല്‍ക്കുക.
നിലവിലെ മേധാവി അനില്‍കാന്തില്‍ നിന്ന് അധികാരദണ്ഡ് ഏറ്റുവാങ്ങും. ചടങ്ങിനു തൊട്ടു മുന്‍പ് അനില്‍ കാന്ത് പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ച് സല്യൂട്ട് ചെയ്യും.
തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തെത്തുന്ന നിയുക്ത മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ധീരസ്മൃതിഭൂമിയില്‍ ആദരം അര്‍പ്പിച്ചശേഷം സേനയുടെ സല്യൂട്ട് സ്വീകരിക്കുകയും ചെയ്യും. അതിനു ശേഷം അനില്‍കാന്തിനെ പുതിയ മേധാവിയും മുതിര്‍ന്ന പൊലീസുദ്യോഗസ്ഥരും ചേര്‍ന്ന് യാത്രയാക്കും. അനില്‍കാന്തിന് ഇന്നു രാവിലെ 7.40ന് പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ സേന വിടവാങ്ങല്‍ പരേഡ് നല്‍കും.
https://www.facebook.com/Malayalivartha



























