ആറ്റിങ്ങല്‍ മാമത്ത് യാത്രക്കാരെ കയറ്റാനായി നിര്‍ത്തിയിട്ടിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്... കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയില്‍...

നിര്‍ത്തിയിട്ടിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ആറ്റിങ്ങല്‍ മാമത്ത് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. കാറിലുണ്ടായിരുന്നയാള്‍ക്കും ബസ് കാത്തിരുന്നവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
യാത്രക്കാരെ കയറ്റാന്‍ വേണ്ടി ബസ് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം അമിതവേഗത്തിലെത്തിയ കാര്‍ ബസിലിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു.
https://www.facebook.com/Malayalivartha



























