സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസ്സപ്പെട്ടു.... വിവിധ ജില്ലകളില്‍ ഇ പോസ് മെഷീനുകള്‍ പണിമുടക്കിയ സാഹചര്യത്തിലാണ് റേഷന്‍ വിതരണം തടസ്സപ്പെട്ടത്

സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസ്സപ്പെട്ടു.... വിവിധ ജില്ലകളില്‍ ഇ പോസ് മെഷീനുകള്‍ പണിമുടക്കിയ സാഹചര്യത്തിലാണ് റേഷന്‍ വിതരണം തടസ്സപ്പെട്ടത്സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസ്സപ്പെട്ടു.... വിവിധ ജില്ലകളില്‍ ഇ പോസ് മെഷീനുകള്‍ പണിമുടക്കിയ സാഹചര്യത്തിലാണ് റേഷന്‍ വിതരണം തടസ്സപ്പെട്ടത്.
റേഷന്‍ വാങ്ങാന്‍ സാധിക്കാതെ നിരവധിയാളുകളാണ് കടയില്‍ എത്തി മടങ്ങിപ്പോകുന്നത്. എന്‍ഐസി സോഫ്റ്റ്‌വെയറിന്റെ പ്രശ്‌നമാണ് എന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച വിശദീകരണം.
ഇ- പോസ് മെഷീന്‍ തകരാറാകുന്നത് സംസ്ഥാനത്ത് സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. ഈ മാസം ആദ്യം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഒരു ദിവസത്തേക്ക് റേഷന്‍ വിതരണം നിര്‍ത്തി വെച്ചിട്ടുണ്ടായിരുന്നു. സൗജന്യ റേഷന്‍ നല്‍കുന്നവര്‍ക്ക് പ്രത്യേകം ബില്‍ നല്‍കണമെന്ന് നേരത്തെ കേന്ദ്ര നിര്‍ദേശമുണ്ടായിരുന്നു. ഇതിനായി ചില ക്രമീകരണങ്ങളും നടത്തി. എന്നാല്‍ അതിന് പിന്നാലെ ചില സാങ്കേതിക തടസങ്ങളുണ്ടാകുകയും റേഷന്‍ വിതരണം മുടങ്ങുകയായിരുന്നു.
"
https://www.facebook.com/Malayalivartha



























