Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിപ്പര്‍ ജയാനന്ദന്‍ ഒളിവിലും മോഷണം നടത്തി, ഇടതുമുന്നണി നടത്തിയ രാപ്പകല്‍ സമരത്തിലും സാംസ്‌കാരിക പരിപാടികളിലും പങ്കെടുത്തു

10 SEPTEMBER 2013 02:15 AM IST
മലയാളി വാര്‍ത്ത.

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയില്‍ ചാടിയ റിപ്പര്‍ ജയാനന്ദന്‍ ഒളിവിലും മോഷണം നടത്തിയതായി കണ്ടെത്തി. ഒളിവിലായിരുന്ന റിപ്പര്‍ കൊടകര ക്ഷേത്രത്തിലെ നാല് താഴികക്കുടങ്ങളാണ് മോഷ്ടിച്ചത്. ഒളിവില്‍ കഴിഞ്ഞ സമയത്ത് ഉപയോഗിച്ച രണ്ടു സിം കാര്‍ഡുകളും മോഷ്ടിച്ചവയാണെന്ന് പോലീസ് പറഞ്ഞു.

ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലായാണ് ജയാനന്ദന്‍ ഒളിവില്‍ കഴിഞ്ഞത്. ഇതിനിടെ തൃശൂരില്‍ ഇടതുമുന്നണി നടത്തിയ രാപ്പകല്‍ സമരത്തിലും സാഹിത്യ അക്കാഡമിയുടെ സാംസ്‌കാരിക പരിപാടികളിലും പങ്കെടുത്തുവെന്ന് ജയാനന്ദന്‍ പോലീസിനോട് പറഞ്ഞു.

തൃശ്ശൂരില് നെല്ലായിയില്‍ നിന്നും പുതുക്കാട് പോലീസ് തിങ്കളാഴ്ചയാണ് വൈകീട്ട് നാലിനാണ് ജയാനന്ദനെ അറസ്റ്റ് ചെയ്തത്. റോഡ് ക്രോസ് ചെയ്യുന്നതിനിടയില് പൊലീസ് കാണുകയും സംശയം തോന്നിയ ഇയാളെ പിടിക്കുകയുമായിരുന്നു.

ജൂണ്‍ പത്തിനാണ്‌ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും കുപ്രസിദ്ധി കുറ്റവാളി റിപ്പര്‍ ജയാനന്ദനും സഹതടവുകാരന്‍ ഊപ്പന്‍ പ്രകാശ് എന്ന പ്രകാശനുമാണ്‌ ജയില്‍ ചാടിയത്‌. പുലര്‍ച്ചെ നാലരയ്ക്ക് വാര്‍ഡന്‍മാര്‍ സെല്ലില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് തടവുകാര്‍ ജയില്‍ ചാടിയ വിവരം പുറത്തറിയുന്നത്.

ഇരട്ടക്കൊലപാതക കേസ് ഉള്‍പ്പടെ ഏഴു കൊലക്കേസുകളിലും 14 കവര്‍ച്ചാക്കേസുകളും പ്രതിയാണ് കുറുപ്പന്‍ പറമ്പില്‍ ജയാനന്ദന്‍ എന്ന റിപ്പര്‍ ജയാനന്ദന്‍. കാവല്‍ക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ തടവ് ചാടിയത്. ഇതിനിടയില്‍ പ്രകാശ്‌ പോലീസ്‌ പിടിയിലായെങ്കിലും റിപ്പര്‍ ജയാനന്ദനെ കിട്ടിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നില്‍ കൂടുതല്‍ മെഡല്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ സഖ്യമെന്ന അപൂര്‍വ നേട്ടം  (45 minutes ago)

സാധാരണക്കാര്‍ നെട്ടോട്ടത്തില്‍...   (57 minutes ago)

ഹൃദയാഘാതത്തെത്തുടര്‍ന്ന് പുലര്‍ച്ചെ 5.30 ഓടെ കൊച്ചിയിലായിരുന്നു അന്ത്യം....  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിംഗും ഉഭയകക്ഷി ചര്‍ച്ച നടത്തി...  (1 hour ago)

സ്ത്രീ മരണത്തിന് കീഴടങ്ങി  (1 hour ago)

സമ്മാനങ്ങളെച്ചൊല്ലി തര്‍ക്കം.... ഒടുവില്‍ കൊലപാതകം  (1 hour ago)

യാത്രയ്ക്കിടെ ബാഗിലുണ്ടായിരുന്ന 20 പവന്  (2 hours ago)

നിങ്ങളുടെ ഈയാഴ്ച ഇങ്ങനെ....  (2 hours ago)

വിജയക്കുതിപ്പുമായി റയല്‍ മാഡ്രിഡ്....  (2 hours ago)

ക്യാമറാമാന്‍ അന്തരിച്ചു  (2 hours ago)

മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ശരീരിക അക്രമം ജനാധിപത്യ രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ല...!ഷാജൻ സ്‌കറിയയ്ക്ക് നേരേ ഉണ്ടായ ആക്രമണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ..  (2 hours ago)

തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ...  (3 hours ago)

ദേശീയപാതയില്‍ വാഹനാപകടത്തില്‍ ഒരു മരണം...  (3 hours ago)

പരിശോധന കര്‍ശനമാക്കിയതിന് പിന്നാലെ ജയിലിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടി  (3 hours ago)

ട്രംപ് മരിച്ചു..?! കൊന്നത് ഇന്ത്യ..? പ്രസിഡന്റ് അപ്രത്യക്ഷം..! #trumpisdead അമേരിക്കയിൽ കത്തിപടരുന്നു..!!  (3 hours ago)

Malayali Vartha Recommends