ആശങ്കയോടെ ആലുവ... ആലുവയില്‍ 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിര്‍ണായക നീക്കം നടത്തി പോലീസ്; സിസിടിവി ദൃശ്യം പുറത്ത്; വ്യാപക തിരച്ചില്‍; സംഭവത്തില്‍ അസം സ്വദേശി അസ്ഫക് ആലം പൊലീസ് കസ്റ്റഡിയില്‍

ആലുവയില്‍ 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ബിഹാര്‍ സ്വദേശികളുടെ മകളെ തട്ടികൊണ്ടുപോയ അസം സ്വദേശി അസ്ഫക് ആലം പൊലീസ് കസ്റ്റഡിയിലാണെങ്കിലും ഇയാളില്‍ നിന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പ്രതി മദ്യലഹരിയിലായതാണ് കാരണം.
ഇന്നലെ രാത്രി തോട്ടക്കാട്ടുകരയില്‍ നിന്നാണ് അസ്ഫക് ആലത്തെ പിടികൂടിയത്. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാര്‍ - നീത ദമ്പതികളുടെ മകള്‍ അസ്ഫക് ആലം തട്ടിക്കൊണ്ടുപോയത്. ജ്യൂസ് വാങ്ങി നല്‍കിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. കുട്ടിയെ മറ്റൊരാള്‍ കൂട്ടിക്കൊണ്ട് പോകുന്നത് കണ്ടവര്‍ വിളിച്ചു പറയുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. പിന്നാലെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
നാല് വര്‍ഷമായി മഞ്ജയ് കുമാറും നീതയും ചൂര്‍ണിക്കര പഞ്ചായത്തിലെ ഗ്യാരേജിന് സമീപം വാടകയ്ക്കാണ് താമസിക്കുന്നത്. തായിക്കാട്ടുകര യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് . പ്രതിയായ അസം സ്വദേശി അസ്ഫാക് ആലം ഇന്നലെ മുതലാണ് മഞ്ജയ് കുമാര്‍ - നീത ദമ്പതികള്‍ താമസിക്കുന്ന കെട്ടിടത്തിന് മുകളിലത്തെ നിലയില്‍ താമസം തുടങ്ങിയത്.
ഇന്നലെ വൈകിട്ട് 5 മണിക്ക് ആലുവ സീമാസ് പരിസരത്ത് പ്രതിയെ കുട്ടിയുമായി കണ്ടെന്ന് കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തൃശ്ശൂരിലേക്കുള്ള ബസില്‍ കുട്ടിയുമായി കയറിയ പ്രതി ആലുവയില്‍ തന്നെ കുട്ടിയുമായി ഇറങ്ങിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ആലുവയില്‍ തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരിയെ കണ്ടെത്താനായി വ്യാപക തിരച്ചില്‍ പോലീസ് നടത്തി. തായിക്കാട്ടുകര യു.പി.സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് . കുട്ടിയെ കാണാതായെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചു. രക്ഷിതാക്കള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ ഇന്നലെ മുതല്‍ താമസത്തിന് വന്ന അസം സ്വദേശിയാണ് കുട്ടിയെ കൊണ്ടുപോകുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ കുട്ടിയുമായി യുവാവ് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഗ്യാരേജ് സ്റ്റോപ്പില്‍ നിന്നും തൃശൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറിയെങ്കിലും ആലുവയില്‍ തന്നെ ഇറങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.
പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍. പ്രതി അഫ്സാക്ക് ആലം എന്ന ബീഹാര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയില്‍ നിന്നാണ് പ്രതി പിടിയില്‍ ആയത്.
ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ പ്രതി സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരി എവിടെയാണെന്നോ ആരുടെ കൈയില്‍ ഏല്‍പിച്ചുവെന്നോ ഉള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പൊലീസ് അന്വേഷണത്തെ കുറിച്ച് അറിഞ്ഞ് കുട്ടിയെ എവിടെയെങ്കിലും ഉപേക്ഷിച്ചോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
അസം സ്വദേശിയായ പ്രതി കഴിഞ്ഞ രണ്ട് ദിവസം മുന്‍പാണ് പെണ്‍കുട്ടിയുടെ വീടനടുത്ത് താമസിക്കാന്‍ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തായിക്കാട്ടുകര സ്‌കൂള്‍ കോംപ്ലക്‌സില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് . നന്നായി മലയാളം സംസാരിക്കും. ധാരാളം അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ. പ്രതി മറ്റാര്‍ക്കെങ്കില്‍ പെണ്‍കുട്ടിയെ കൈമാറിയോയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























