ഒന്നരലക്ഷം രൂപയില്‍ നിന്ന് മൂന്നുലക്ഷം രൂപയിലേക്ക്.... ക്ലാസ് ഫോര്‍ ജീവനക്കാരുടെയും പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരുടെ പെണ്‍മക്കളുടെ വിവാഹ വായ്പ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തി...

സംസ്ഥാനത്തെ ക്ലാസ് ഫോര്‍ ജീവനക്കാരുടെയും പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരുടെ പെണ്‍മക്കളുടെ വിവാഹ വായ്പ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തി. പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ വായ്പ ധനസഹായമാകട്ടെ നിലവിലുള്ള ഒരു ലക്ഷം രൂപയില്‍ നിന്ന് ഒന്നര ലക്ഷം രൂപയായാണ് ഉയര്‍ത്തിയിട്ടുള്ളത്.
ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ക്ലാസ് ഫോര്‍ ജീവനക്കാരുടെയും പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരുടെ പെണ്‍മക്കളുടെ വിവാഹ വായ്പ ധനസഹായം ഉയര്‍ത്തുന്ന വിവരം അറിയിച്ചത്.
അതേസമയം മറ്റൊരു അറിയിപ്പിലൂടെ കാഷ്യു ബോര്‍ഡിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിനായി 43.55 കോടി രൂപ അനുവദിച്ച കാര്യവും ധനമന്ത്രി വ്യക്തമാക്കി. കശുവണ്ടി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഗുണമേന്മയുള്ള തോട്ടണ്ടി പരമാവധി വിലകുറച്ച് വാങ്ങി വ്യവസായ സ്ഥാപനങ്ങള്‍ക്ക് ന്യായവിലയ്ക്ക് നല്‍കുവാനായി സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ് കാഷ്യു ബോര്‍ഡ്.
"
https://www.facebook.com/Malayalivartha
























