ഒരു പിഞ്ചു കുഞ്ഞിന്റെ മരണത്തിൽ കേരളം തേങ്ങുകയാണ്...ഇവിടുത്തെ മുപ്പതുലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ, നുഴഞ്ഞുകയറിയ കൊടുംക്രിമിനലുകൾ നാട്ടിലെ സ്വൈര്യജീവിതത്തിന് ഭീഷണി....118 കൊലക്കേസുകളാണ് 2016 മുതൽ 2022 വരെ ഉണ്ടായത്....

ഒരു പിഞ്ചു കുഞ്ഞിന്റെ മരണത്തിൽ കേരളം തേങ്ങുകയാണ് . അവൾ കേരളത്തിന്റെ മകളാണ്. ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ കൈയിൽ കിടന്നവൾ അതിക്രൂരമായി പിടഞ്ഞു മരിച്ചു. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ പരിശോധിക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. കേരളത്തിൽ പണിയെടുക്കുന്ന മുപ്പതുലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ നുഴഞ്ഞുകയറിയ കൊടുംക്രിമിനലുകൾ നാട്ടിലെ സ്വൈര്യജീവിതത്തിന് ഭീഷണിയായി.2016ഏപ്രിലിൽ പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷയെ കൊലപ്പെടുത്തിയ അസം സ്വദേശി അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചശേഷവും കൊടുംക്രൂരകൃത്യങ്ങൾ തുടരുകയാണ്. 159 അന്യസംസ്ഥാന തൊഴിലാളികൾ പ്രതികളായ 118 കൊലക്കേസുകളാണ് 2016 മുതൽ 2022 വരെ ഉണ്ടായത്.കോട്ടയത്ത് സെക്യൂരിറ്റിക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതും കണ്ണൂരിൽ വൃദ്ധയെ കൊലപ്പെടുത്തിയതും തൊടുപുഴയിലെ 15കാരിയെ തട്ടിക്കൊണ്ടുപോയതും സമീപകാല സംഭവങ്ങളാണ്.
കോളിളക്കമുണ്ടാകുന്ന കേസുകളിൽ മാത്രമാണ് പ്രതികളെ പിടികൂടാനായത്.ലഹരിവിൽപ്പനയ്ക്ക് നൂറുകണക്കിന് കേസുകളുമുണ്ട്.തൊഴിലാളികളുടെ വിവരങ്ങൾ പൊലീസിലോ തദ്ദേശസ്ഥാപനത്തിലോ രജിസ്റ്റർചെയ്യണമെന്ന നിർദ്ദേശം കരാറുകാർ വകവയ്ക്കാറില്ല.പൊലീസ് സ്റ്റേഷനുകളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങളടങ്ങിയ രജിസ്റ്റർ സൂക്ഷിക്കണമെന്ന നിർദ്ദേശം നടപ്പായില്ല.തൊഴിലാളികളെന്ന വ്യാജേന കൊടുംകുറ്റവാളികൾ വ്യാജ തിരിച്ചറിയൽ കാർഡുമായി സംസ്ഥാനത്ത് എത്തുന്നുണ്ട്.ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ളവരും അന്യസംസ്ഥാനക്കാരെന്ന വ്യാജേനയെത്തുന്നു. ബംഗാളികളെന്ന പേരിൽ വ്യാജ ആധാർ, പാൻകാർഡ്, ബാങ്ക് രേഖകൾ എന്നിവ സംഘടിപ്പിച്ചാണ് ബംഗ്ലാദേശികളെ എത്തിക്കുന്നത്.കൊവിഡിന് മുൻപ് 30ലക്ഷം അന്യസംസ്ഥാനക്കാരുണ്ടായിരുന്നു. ഇപ്പോൾ കൃത്യമായി എത്രപേരുണ്ടെന്ന് വ്യക്തമല്ല. കണക്കെടുക്കാൻ തൊഴിൽവകുപ്പ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
കെട്ടിടനിർമ്മാണം, ഹോട്ടലുകൾ, പാറമട, ഇഷ്ടികനിർമ്മാണം, പ്ലൈവുഡ് ഫാക്ടറി, വാണിജ്യസമുച്ചയങ്ങൾ, തട്ടുകടകൾ, മുടിവെട്ട് തുടങ്ങി എല്ലാ മേഖലകളിലും അന്യസംസ്ഥാനക്കാരുണ്ട്. മിക്കവരുടെയും യഥാർത്ഥ പേരും വിലാസവും തൊഴിലുടമയ്ക്ക് പോലുമറിയില്ല.അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം 2025ൽ 45ലക്ഷം, 2030ൽ 59ലക്ഷം ആവുമെന്നാണ് കണക്കാക്കുന്നത്. 10വർഷത്തിനകം സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്ന് അന്യസംസ്ഥാനക്കാരിയിരിക്കുമെന്നും ആസൂത്രണബോർഡ് വിലയിരുത്തുന്നു.ഭീതി പടർത്തിയ കുറ്റകൃത്യങ്ങൾ...റബർ ഫാക്ടറിയിലെ മോഷണം തടഞ്ഞതിന് സെക്യൂരിറ്റി ജോസിനെ അസം സ്വദേശി തലയ്ക്കടിച്ച് കൊന്നുകേശവദാസപുരത്തെ വീട്ടമ്മ മനോരമയെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളിഅരൂരിൽ ബാറിൽ മദ്യപിച്ച് തർക്കത്തെതുടർന്ന് അസം സ്വദേശിയെ അന്യസംസ്ഥാനക്കാരൻ കൊന്നു
പത്തനംതിട്ടയിൽ കുടിയേറ്റ തൊഴിലാളിയെ സുഹൃത്ത് മർദ്ദിച്ച് കൊലപ്പെടുത്തിമലപ്പുറത്ത് മോഷണശ്രമത്തിനിടെ സ്ത്രീയെ രണ്ട് അസം സ്വദേശികൾ കൊലപ്പെടുത്തിഎറണാകുളം പുത്തൻവേലിക്കരയിൽ 60വയസുകാരിയെ കൊലപ്പെടുത്തിയത് അസംകാരൻഎറണാകുളത്ത് 14കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് നാല്അന്യസംസ്ഥാനക്കാർകൊച്ചിയിൽ ശമ്പളകുടിശിക തരാനുള്ള കരാറുകാരനെ കൊല്ലാൻ തോക്കുമായി രണ്ടു തൊഴിലാളികൾകിഴക്കമ്പലം കിറ്റക്സിൽ പൊലീസിനെ ആക്രമിച്ചതിന് അറസ്റ്റിലായത് 174അന്യസംസ്ഥാനക്കാർതൃശൂർ റെയിൽവേസ്റ്റേഷനിൽ ടിക്കറ്റ് ചോദിച്ച ടി.ടി.ഇയെ ക്രൂരമായി മർദ്ദിച്ചു.തുടങ്ങിയ കണക്കുകൾ ഞെട്ടിക്കുന്നതാണ്.
https://www.facebook.com/Malayalivartha
























