ബാലികയുടെ ഞെട്ടിക്കുന്ന കൊലപാതകം; ഒരു വസ്തുത കൂടി കേരളത്തോട് വിളിച്ചുപറയുന്നു....ആസാം സംസ്ഥാനത്ത് ഇന്നും നരബലിയും ക്രൂരമായ കൊലപാതക രീതികളും പതിവാണെന്നിരിക്കെ, അത്തരത്തിലൊരു കിരാതകൃത്യമാണോ പ്രതി നടത്തിയതെന്നാണ് ബലമായ സംശയം...

ആലുവയില്‍ ചാന്ദ്‌നി എന്ന ബാലികയുടെ ഞെട്ടിക്കുന്ന കൊലപാതകം ഒരു വസ്തുത കൂടി കേരളത്തോട് വിളിച്ചുപറയുന്നു. ചാന്ദ്‌നിയെ കൊലപ്പെടുത്തിയത് ആസാം സ്വേദേശിയായ അസ്ഫാക്കാണെന്നാണ് പോലീസ് ഇപ്പോഴും സംശയിക്കുന്നത്. ആസാം സംസ്ഥാനത്ത് ഇന്നും നരബലിയും ക്രൂരമായ കൊലപാതക രീതികളും പതിവാണെന്നിരിക്കെ അത്തരത്തിലൊരു കിരാതകൃത്യമാണോ പ്രതി നടത്തിയതെന്നാണ് ബലമായ സംശയം. മാത്രവുമല്ല ഈ കൃത്യത്തില്‍ ഒന്നിലേറെ പേരുടെ പങ്കാളിത്തമുണ്ടായിരുന്നുവെന്ന് ഏറെക്കുറെ വ്യക്തമാവുകയും ചെയ്തിരിക്കുന്നു.കഴുത്ത് മുറിച്ചും കഴുത്ത് ഞെരിച്ചും തലയ്ക്കടിച്ചും കൊലചെയ്യുന്ന രീതി ഇന്നും ആസാമിലുണ്ട്. ആലുവയില്‍ ആസാംകാരന്‍ തട്ടിക്കൊണ്ടുപോയ ബിഹാറുകാരി കുട്ടിയുടെ കൊലപാതകത്തില്‍ കേരളം നടുങ്ങുകയാണ്.
കേരളത്തില്‍ 30 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്നതില്‍ ഏറ്റവുമധികം കുറ്റകൃത്യങ്ങളില്‍പ്പെട്ടിരിക്കുന്നവര്‍ ആസാംകാരും ബംഗാളികളുമാണ്. ഇതില്‍തന്നെ ആസാം സ്വദേശികള്‍ കേരളത്തിലെത്തി നടത്തിയ കൊലപാതകങ്ങളുടെ എണ്ണം പതിനഞ്ചിനു മുകളിലാണ്. കോഴിയെ കശാപ്പു ചെയ്യും വിധം കഴുത്ത മുറിച്ച ചോര ചീറ്റുന്നത് കണ്ട് മരണം സംഭവിക്കുന്നതുവരെ രസിക്കുന്ന കൊടുക്രൂരതയാണ് മുന്‍പ് ആസാംതൊഴിലാളികളില്‍ കണ്ടിട്ടുള്ളത്.
മൃതദേഹത്തിനു ചുറ്റും ചോറ് നിരത്തിയിടുന്നതും മഞ്ഞള്‍ തൂവിയിടുന്നതുമൊക്കെ ഇക്കൂട്ടരുടെ ക്രൂരതയുടെ മറ്റൊരു ഭാവമാണ്. ബംഗ്‌ളാദേശില്‍ നിന്ന് അതിര്‍ത്തി കടന്ന് ബംഗാളിലും ആസാമിലും കടന്ന് വ്യാജതിരിച്ചറയില്‍ രേഖകളുണ്ടാക്കിയശേഷം കേരളത്തില്‍ ജോലി തേടിവരുന്നവരാണ് പലരും. കേരളത്തില്‍ ഇത്തരത്തില്‍ കൊലയും കൊള്ളയും നടത്തിയ ഏറെ സംഘങ്ങളും ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയശേഷം കേരളത്തിലേക്ക് വരുന്നവരാണ്.
കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ആസാമികള്‍ ഒട്ടേറെപ്പേരാണ്. കേരളത്തില്‍ ഒരിടത്തും ജോലി ചെയ്യാതെ വിവിധ ജില്ലകളില്‍ വാടകയ്ക്ക് താമസിച്ചുകൊണ്ട് ആസാം, ബിഹാര്‍, ബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്ന് ട്രെയിനില്‍ കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും കൊണ്ടുവരുന്ന സംഘങ്ങളും പലരാണ്.ഇത്തരത്തില്‍ കേരളത്തെ നടക്കിയ കൊലപാതമാണ് കഴിഞ്ഞ ദിവസം ആലുവയില്‍ സംഭവിച്ചിരിക്കുന്നത്. സിദ്ധി നേടാന്‍ കുഞ്ഞുങ്ങളെ അരുംകൊല ചെയ്യുന്ന പൂജകളും കൂടോത്രങ്ങളും ആസാമിന്റെ ഗ്രാമീണമേഖലയില്‍ ഇക്കാലത്തും പതിവാണ്. ചാന്ദ്‌നിയെ എന്തിനു കൊന്നു എങ്ങനെ കൊന്നു തുടങ്ങിയ കാര്യങ്ങള്‍ ഇനിയും പുറത്തുവരേണ്ടിയിരിക്കുന്നു.ആലുവയില്‍ നിന്നും തട്ടിക്കൊണ്ടുപോയ ചാന്ദ്‌നിയെ കണ്ടെത്താന്‍ ഇന്നലെ മുതല്‍ പോലീസ് നഗരം അരിച്ചുപെറുക്കുന്നതിനിടെയാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. ആലുവ മാര്‍ക്കറ്റിന് പരിസരത്ത് നിന്നാണ് അഞ്ചുവയസുകാരി ചാന്ദ്‌നിയുടെ മൃതദേഹം ചാക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാണാതായി 22 മണിക്കൂറുകള്‍ പിന്നിട്ടതിന് ശേഷമാണ് കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഇതോടകം ഇരുന്നൂറിലേറെ വരുന്ന പോലീസ് സംഘമാണ് എറണാകുളം ജില്ലയൊന്നാകാതെ കുട്ടിയെ അന്വേഷിച്ചുനടന്നത്. ആലുവ, അങ്കമാലി, എറണാകുളം, പിറവം, തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനുകളിലും നെടുമ്പാശേരി വിമാനത്താവളത്തിലും പ്രധാന ബസ് സ്റ്റോപ്പുകളിലും ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലുമൊക്കെ പോലീസ് ചാന്ദ്‌നിയെ തെരഞ്ഞു. കാലടി, പെരുമ്പാവൂര്‍, കുന്നത്തുനാട് പ്രദേശങ്ങളിലെ ഇതര സംസ്ഥാനക്കാരില്‍ പലരെയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിനിടെയാണ് പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്ത് ചാന്ദ്‌നിയുടെ മൃതദേഹം ലഭിച്ചത്. ചാക്കില്‍ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. ചാക്കിനു പുറത്ത് കൊച്ചുകുഞ്ഞിന്റെ കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകള്‍ ഇത് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ജനശ്രദ്ധയെത്താത്ത സ്ഥലത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ഉടനെ ആലുവ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തട്ടിക്കൊണ്ടുപോയ പ്രതി അസ്ഫാകിനെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ മകളെ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ആസാം സ്വദേശിയായ അഫ്‌സാക്ക് ആലം തട്ടിക്കൊണ്ട് പോയത്. ജ്യൂസ് നല്‍കി കബളിപ്പിച്ചായിരുന്നു ഇയാള്‍ ചാന്ദ്‌നിയെ ചൂര്‍ണിക്കരയിലെ വാടക വീട്ടില്‍ നിന്നാ് കൊണ്ടുപോയതെന്നാണ് വിവരം. കുഞ്ഞുമായി ഇയാള്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പിന്നീട് പോലീസിന് ലഭിച്ചതാണ് നിര്‍ണായക തെളിവായതും പ്രതിയെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തതും.
അതേസമയം ചാന്ദ്‌നിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന മൊഴിയാണ് പിടിയിലായ അഫ്‌സാക്ക് പോലീസിനോട് പറഞ്ഞത് പോലീസിന് വലിയ ആശങ്കയുളവാക്കുകയും ചെയ്തിരുന്നു. രണ്ടു മണിക്കൂറോളം പോലീസിനെ കുഴപ്പിക്കാന്‍ ഈ മൊഴി കാരണമാവുകയും ചെയ്തു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പ്രതി ലഹരിയുടെ പിടിയിലായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം.
ആലുവ മാര്‍ക്കറ്റിലും സമീപ പ്രദേശങ്ങളിലും മയക്കുമരുന്നിന്റെ ഉപയോഗം ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമാണുതാനും.അസ്ഫാക് മദ്യത്തില്‍ കഞ്ചാവ് കലര്‍ത്തി കുടിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. പതിവായി ഇയാള്‍ കഞ്ചാവ് വലിക്കുകയും ചെയ്തിരുന്നു. കൊലയ്ക്കു മുന്‍പ് ഇയാള്‍ ബാലികയെ ശാരീരകമായ ദുരുപയോഗിച്ചിരുന്നോ എന്നതും പോലീസിന് സംശയമുണ്ട്. കൊലപാതകത്തില്‍ മറ്റാരുടെയൊക്കെയോ സഹായം അഫ്‌സാക്കിനു ലഭിച്ചിരുന്നതായാണ് പോലീസ് കരുതുന്നത്.അതേസമയം പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി അഫ്സാക്ക് തന്നെയാണ് കുഞ്ഞിനെയും കൊണ്ട് അഫ്സാക്ക് എത്തിയപ്പോള്‍ കൂടെ മറ്റുരണ്ട് പേര്‍ ഉണ്ടായിരുന്നതായും ദൃക്‌സാക്ഷികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചാന്ദ്‌നിയുടെ കൊലപാതകത്തില്‍ ആര്‍ക്കെല്ലാം പങ്കുണ്ടെന്നും എന്താണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നുമാണ് പോലീസ് നിലവില്‍ അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha
























