Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർണായക ശക്തി...ഐ.ജി.ജി ലക്ഷ്മണൻ പൊടുന്നനെ രംഗത്ത്'; പിന്നിൽ കേന്ദ്ര സർക്കാരോ? ആരുടെയെങ്കിലും പിൻബലമില്ലാതെ ഇത്രയും ഗുരുതരമായ ഒരു ആരോപണം ഹൈക്കോടതിയിൽ, എഴുതി ഉന്നയിക്കാൻ ഇപ്പോൾ സർവീസിലുള്ള ഐ.ജി.തയ്യാറാകുമോ....? യെസ് എന്നാണ് ഉത്തരം....

30 JULY 2023 12:55 PM IST
മലയാളി വാര്‍ത്ത
മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർണായക ശക്തിയായ ഉദ്യോഗസ്ഥനെതിരെ ഐ.ജി.ജി ലക്ഷ്മണൻ പൊടുന്നനെ രംഗത്ത് എത്തിയതിന് പിന്നിൽ കേന്ദ്ര സർക്കാരോ? ആരുടെയെങ്കിലും  പിൻബലമില്ലാതെ ഇത്രയും ഗുരുതരമായ ഒരു ആരോപണം ഹൈക്കോടതിയിൽ  എഴുതി ഉന്നയിക്കാൻ ഇപ്പോൾ സർവീസിലുള്ള ഐ.ജി.തയ്യാറാകുമോ? യെസ് എന്നാണ് ഉത്തരംമുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ഐജി ജി ലക്ഷ്മണൻ ഹൈക്കോടതിയിൽ എത്തിയത് മുഖ്യമന്ത്രിക്കും സർക്കാരിനും  തിരിച്ചടിയായി മാറി. ഒരു ഇടവേളക്ക് ശേഷം മുഖ്യമന്ത്രിയു മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും വിവാദ കേന്ദ്രമാവുകയാണ്.ഹൈക്കോടതി  ആർബിട്രേറ്റർക്ക് അയച്ച തർക്കങ്ങൾ പോലും മുഖ്യൻ്റെ ഓഫീസ്  പരിഹരിക്കുന്നു. സാമ്പത്തിക തർക്കങ്ങളിലും ഇടപാടുകളിലും ഇടനിലക്കാരനായി  നിൽക്കുന്ന ഒരു അധികാര കേന്ദ്രം  മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ലക്ഷ്മണൻ വെളിപ്പെടുത്തി.   മോൻസൺ  മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തീക തട്ടിപ്പ് കേസിൽ തന്നെ പ്രതി ചേർത്തതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഗുരുതര ആരോപണം.ഐജി ലക്ഷ്മണനെ മൂന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ചിന്‍റെ  കേസ്. ഇതിൽ നാളെചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നൽകി. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനകത്തെ ദുരൂഹ നടപടികളെ പറ്റി ഐജി ലക്ഷ്മണൻ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനകത്തെ ഭരണഘടനാപരമായ ചുമതലകൾ വഹിക്കാത്ത ഒരു ശക്തി  സംസ്ഥാനവുമായി ബന്ധപ്പെട്ട സാമ്പത്തീക തർക്കങ്ങളിൽ  ഇടപെടുന്നു.  കോടതി വ്യവഹാരങ്ങളിൽ ഉൾപെട്ട സാമ്പത്തീക തർക്കങ്ങളിൽ പോലും ഈ ശക്തി കൈകടത്തുന്നുണ്ട്.  മധ്യസ്ഥനായും ഇടനിലക്കാരനായും പ്രവർത്തിക്കുന്ന ഇതേ ശക്തിയുടെ അദൃശ്യ കരങ്ങളാണ് തന്നെ മോൻസൻ കേസിൽ പ്രതിയാക്കിയതെന്നും ഹർജിയിയിൽ ആരോപണം ഉന്നയിക്കുന്നു. ആഭ്യന്തര വകുപ്പിന്‍റെ  ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയാണ് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ  ആരോപണം.       മോൻസനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ  15 മാസത്തെ സസ്പെൻഷനുശേഷം സർവീസിൽ തിരിച്ചെത്തിയ ലക്ഷ്മണൻ, പൊലീസിനെ പരിശീലിപ്പിക്കുന്ന ചുമതലയിലാണിപ്പോൾ.  എം. ശിവശങ്കറിന് ഗേഷം മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ഗുരുതര ആരോപണമാണ് ഇത്.മോൻസൻ മാവുങ്കൽ കേസിൽ അന്നത്തെ സംസ്ഥാന പോലീസ് മേധാവി ബഹ്റ ഉൾപ്പെടെയുള്ളവർ ആരോപണ നിഴലിലായിരുന്നു. എന്നാൽ ഒടുവിൽ  ലോകനാഥ് ബഹ്റ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വഴിതെറ്റിച്ച പഹയനെ സംസ്ഥാന പോലീസ് പിടികൂടി: ഐ- ജി. ലക്ഷ്മൺ !  കാരണം അദ്ദേഹം മലയാളിയല്ല. കേരളത്തിൽ ബന്ധങ്ങളുമില്ല. ഇതായിരുന്നു സർക്കാരിൻ്റെ സമാധാനം ! ബഹ്റയും മറ്റൊരു പോലീസ് ഉന്നതനും മാവുങ്കലിന് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്ന ശേഷം ഒരു ഐ.ജിയിൽ കുറ്റമെല്ലാം ഒതുക്കിയപ്പോൾ കേരളം പൊട്ടിച്ചിരിച്ചു.     മോൻസൻ മാവുങ്കലിനെ ഐ.ജി. ഗോകുലത്ത് ലക്ഷ്മൺ ഒഴിച്ച് മറ്റാരും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. സംസ്ഥാന പോലീസ് മേധാവിയാണ് ഇക്കാര്യം കേരള  ഹൈക്കോടതിയെഅറിയിച്ചത്. എന്നാൽ ഐ.ജി.ലക്ഷ്മണക്കെതിരെ ആര് നടപടിയെടുക്കുമെന്നതാണ് കോടതിയുടെ മുന്നിലുള്ള പ്രസക്തമായ ചോദ്യം. ആരു നടപടിയെടുക്കണമെന്ന്   പോലീസ് പറഞ്ഞതുമില്ല.പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിന്റെ   മ്യൂസിയത്തിന് പൊലീസ്  സംരക്ഷണം നൽകിയെന്ന പരാതിയിലാണ് സംസ്ഥാന പൊലീസ് മേധാവിയായിരുന്ന അനിൽകാന്ത് ഹൈക്കോടതിയ്ക്ക് റിപ്പോർട്ട്‌ കൈമാറിയത്. മോൻസനെതിരായ കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മണ ഇടപെട്ടതായും മോൻസനെതിരെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാൻ ഐജി ശ്രമിച്ചുവെന്ന് ഡിജിപി നൽകിയ റിപ്പോർട്ടിൽ വ്യക്തമാകുന്നു. 

മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഇടപെടലിലും ഡിജിപി വിശദീകരണം നൽകി.  ലോക്നാഥ് ബഹ്റ പുരാവസ്തുക്കൾ കാണാനായാണ്    മ്യൂസിയത്തിലെത്തിയതെന്നാണ് മൊഴി നൽകിയതെന്നും ഈ സമയത്ത് മോൺസന്റെ ഇടപാടുകളെ കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നില്ലെന്നുമാണ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.ഉന്നത ഉദ്യോഗസ്ഥർ മ്യൂസിയത്തിലെത്തിയത് മോൻസന് സ്വീകാര്യത ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലല്ലെന്നും ഇവരെല്ലാം സന്ദർശനത്തിന് ശേഷം മോൻസനെതിരെ അന്വേഷണത്തിന് നിർദ്ദേശിച്ചിരുന്നതായും ഡിജിപി നൽകിയ റിപ്പോർട്ടിലുണ്ട്.നേരത്തെ മോൻസൻ മാവുങ്കിലിന്‍റെ  ചേർത്തലയിലും കൊച്ചിയിലെയും വീടുകൾക്ക് മുന്നിൽ പോലീസ് പട്ട ബുക്ക് സ്ഥാപിച്ചത് ഏത് സാഹചര്യത്തിലായിരുന്നുവെന്നും കൃത്യമായി പരിശോധനയില്ലാതെ എങ്ങനെ തട്ടിപ്പുകാരന് സുരക്ഷ നൽകിയെന്നായിരുന്നും ഡിജിപി വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ  മൊഴി ക്രൈംബ്രാ‌ഞ്ച് രേഖപ്പെടുത്തി. ലോക്നാഥ് ബഹ്റയ്ക്ക് ഒപ്പം മ്യൂസിയം സന്ദർശിച്ച എഡിജിപി മനോജ് എബ്രഹാമിൽ നിന്നും വിവരങ്ങൾ തേടി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയത്. 

  ഗോകുലത്ത് ലക്ഷ്മൺ  ആന്ധ സ്വദേശിയാണ്.ചന്ദ്രശേഖർ റാവു മന്ത്രിസഭയിൽ അദ്ദേഹത്തെ മന്ത്രിയാക്കാൻ പരിഗണിച്ചിരുന്നു.എന്നാൽ മന്ത്രിയായില്ല. ലക്ഷ്മൺ തന്നെ അത് വേണ്ടെന്ന് വച്ചുവെന്നാണ് വിവരം.   അദ്ദേഹത്തിന്  ആന്ധ്രയിൽ വൻ ബന്ധങ്ങളുള്ളയാളാണ് . എന്നാൽ   കേരളത്തിൽ ആവശ്യാനുസരണം ബന്ധങ്ങളില്ല. ഇതാണ് അദ്ദേഹത്തിന് വിനയായത്.ബഹ്റയുടെ പേരിലുള്ള കുഴപ്പം അങ്ങനെ തീർന്നു എന്നാണ് പോലീസ് പറയുന്നത്. മാവുങ്കലു മായി ബന്ധപ്പെട്ട എല്ലാ കേസിലും പ്രതിയാക്കാൻ പറ്റിയയാളാണ് ഗോകുലത്ത് ലക്ഷ്മൺ. യാതൊരു രാഷ്ട്രീയ പിന്തണയും അദ്ദേഹത്തിനില്ല. ജോലി പോകാതിരുന്നാൽ ഭാഗ്യെമെേന്ന പറയേണ്ടൂ   അതിനിടയിലാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിെ തിരിഞ്ഞത് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായി  ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയ ഐ ജി ലക്ഷ്മണന് സർക്കാർ സസ്പെൻഷൻ നൽകിയിരുന്നു  മുഖ്യമന്ത്രിയാണ   ഈ ഫയലിൽ ഒപ്പിട്ടത്  . പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലുമായി ഐ ജി ലക്ഷ്മണന് ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ചാണ് കണ്ടത്തിയത്.ലക്ഷ്മണന്റെ പങ്ക് വ്യക്തമാക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതേ തുടർന്നാണ് സസ്പെൻഷൻ. ഐജിക്കെതിരെ വനിത എംപിയുടെ പരാതിയും സർക്കാരിന് ലഭിച്ചിരുന്നു. ആന്ധ്രയിലെ ഒരു വനിത എംപിയാണ് ഐജി ലക്ഷ്മണന് എതിരെ പരാതി നൽകിയത്. 

 

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണന് എതിരെ ശക്തമായ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. മോൻസന്റെ പുരാവസ്തു തട്ടിപ്പിൽ ഐജി ഇടനിലക്കാരൻ ആയെന്നാണ് മൊഴി. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐജി ലക്ഷ്മണൻ ആണ്. മോൻസന്റെ കൈവശം ഉള്ള അപൂർവ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വിൽപ്പന നടത്താൻ പദ്ധതി ഇട്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഐജി ലക്ഷ്മണന്റെ നേതൃത്വത്തിൽ തിരുവനതപുരം പൊലീസ് ക്ലബ്ബിൽ ഇടനിലക്കാരിയും മോൻസനും കൂടിക്കാഴ്ച്ച നടത്തിയെന്നും കണ്ടെത്തി. ഓഗസ്റ്റ് അഞ്ചിനായിരുന്നു കൂടിക്കാഴ്ച. പൊലീസ് ക്ലബ്ബിൽ ഐജി ആവശ്യപ്പെട്ടത് പ്രകാരം മോൻസന്റെ വീട്ടിൽ നിന്ന് പുരാവസ്തുക്കൾ എത്തിച്ചു. ഐജി പറഞ്ഞയച്ച  പൊലീസ് ഉദ്യോഗസ്ഥൻ ആണ് ഇത് കൊണ്ട് പോയത്. ഇടപാടിന് മുൻപ് പുരാവസ്തുക്കളുടെ ചിത്രം മോൻസന്റെ ജീവനക്കാർ ഇടനിലക്കാരിക്ക് അയച്ചു കൊടുത്തതായും വ്യക്തമായിട്ടുണ്ട്. ഇടപാടുകളുടെ വാട്സ്ആപ് ചാറ്റുകൾ പുറത്ത് ആയിട്ടുണ്ട്. 

 

ഇതിനിടെ ഐജി ലക്ഷ്മണന്റെ സ്റ്റാഫിൽ ഉള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രഞ്ജിത്ത് ലാൽ, റെജി അടക്കമുള്ള ഉദ്യോഗസ്ഥർക്ക്‌ എതിരെ ആണ് തെളിവുകൾ. മോൻസന്റെ ജീവനക്കാരോട് പൊലീസുകാർ പുരാവസ്തുക്കൾ എത്തിക്കാനുള്ള നിർദ്ദേശം നൽകിയെന്ന് തെളിയിക്കുന്ന വാട്സ്ആപ് ചാറ്റുകളും പുറത്തായി.കെ.പി.സി സി അധ്യക്ഷനെതിരെ   കേസെടുത്തതിന്  പിന്നാലെയാണ് ഐ.ജി കോടതിയിലെത്തിയത്. പഴയതുപോലെ മുഖ്യമന്ത്രിക്കെതിരെ  ഹൈക്കോടതിയിൽ സ്വാധീനം കുറവാണ്. ഈ  സാഹചര്യത്തിൽ ഇക്കാര്യം അന്വേഷിക്കാൻ കോടതി നിർദ്ദേശം നൽകിയാൽ പിണറായി ബുദ്ധിമുട്ടും മുഖ്യമന്ത്രിയുടെ. പ്രിൻസിപ്പൽ സെക്രട്ടറി ഇപ്പോഴും ജയിലിൽ കിടക്കുകയാണ്. അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ പോലും കോടതി പരിഗണിക്കുന്നില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിലെ  നിയമാനുസരണമുള്ള പദവി എന്നാൽ പ്രൈവറ്റ് സെക്രട്ടറിയാണ്. അദ്ദേഹത്തിന് എതിരെയല്ല ഐ.ജിയുടെ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രൈവറ്റ്  സെക്രട്ടറിക്ക് എടുത്തുപറയത്തക്ക റോളൊന്നുമില്ല. അവിടെ  നിയമാനുസരണമല്ലാത്ത തസ്തികയിൽ ഇരിക്കുന്നവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇക്കാര്യം കേരളത്തിന് അറിയാവു കാര്യമാണ്. മുഖ്യമന്ത്രി പോലുമല്ല അദ്ദേഹത്തിൻ്റെ ഓഫീസിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നാണ് കേൾക്കുന്നത്.ഹൈക്കോടതിയിൽ സർവീസിലിരിക്കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന് എന്തും പറയാനുള്ള അവകാശമുണ്ട് തെളിവില്ലാത്ത കാര്യങ്ങൾ അദ്ദേഹം പറഞ്ഞാൽ അതിന് കിട്ടുന്ന പണി വാങ്ങേണ്ടി വരും. അതിനാൽ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥൻ തെളിവില്ലാത്ത എന്തെങ്കിലും പറയുമെന്ന് കരുതുക വയ്യ. ഇതാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അനുഭവിക്കാൻ പോകുന്ന അടുത്ത പ്രതിസന്ധി.എം. ശിവശങ്കർ വിവാദത്തിൽ നിന്നും മുഖ്യമന്ത്രി ഇപ്പോഴും വിമുക്തനായിട്ടില്ല. അതിനിടയിലാണ് മുഖ്യമന്ത്രി വീണ്ടും പ്രതിസന്ധിയിലായത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർണായക ശക്തിക്കെതിരെ ഇതിനു മുമ്പും ആരോപണം ഉയർന്നിരുന്നു. അതാണ് കേന്ദ്ര സർക്കാർ കൗതുകപൂർവം പരിശോധിക്കുന്നത്. കാരണം 2024 ൽ ലോകസഭാ തെരഞ്ഞെടുപ്പ്  നടക്കാനിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (16 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (31 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (54 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends