കോട്ടയം മൂലവട്ടം കുന്നമ്പള്ളിയിൽ സിഎസ്‌ഐ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയുടെ കുരിശിൻ തൊട്ടി തകർത്ത് മോഷണം; വഴിവിളക്കുകൾ ഒരിടത്തും തെളിയുന്നില്ലെന്ന് നാട്ടുകാർ; 31 ആം വാർഡിലെ കൗൺസിലർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി

കോട്ടയം മൂലവട്ടം കുന്നമ്പള്ളിയിൽ സിഎസ്‌ഐ സെന്റ് മേരീസ ഓർത്തഡോക്‌സ് പള്ളിയുടെ കുരിശിൽ തൊട്ടി തകർത്ത് മോഷണം. പള്ളിയുടെ കുരിശിൻ തൊട്ടിയിലെ താഴ് കരിങ്കല്ലിനും കമ്പിയും ഉപയോഗിച്ച് അടിച്ചു തകർത്താണ് മോഷണം നടന്നിരിക്കുന്നത്. താഴ് അറുത്തുമാറ്റയതായും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നേർച്ചപ്പെട്ടി തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. ഞായറാഴ്ച പുലർച്ചെ നാട്ടുകാരാണ് കാണിക്കവഞ്ചി തകർന്ന് കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്നു, നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയിട്ടുണ്ട്.
പ്രദേശത്ത് വഴിവിളക്കുകൾ തെളിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ കോട്ടയം നഗരസഭയുടെയും പനച്ചിക്കാട് പഞ്ചായത്തിന്റെയും അതിർത്തി പ്രദേശമാണ് ഈ സ്ഥലം. കോട്ടയം നഗരസഭ 31 ആം വാർഡിൽപ്പെട്ട സ്ഥലമാണ് ഇത്. ഇവിടെ വഴിവിളക്കുകൾ തെളിയുന്നില്ല. രാത്രിയിൽ കുറ്റാക്കുറ്റിരുട്ടാണ്. ഈ സാഹചര്യത്തിൽ ഇവിടെ മോഷ്ടാക്കൾക്ക് വിഹരിക്കാനുള്ള സർവസ്വാതന്ത്ര്യവുമുണ്ട്.
പ്രദേശത്തെ കൗൺസിലറായ ഷീനാ ബിനു ഇവിടേയ്ക്കു തിരിഞ്ഞ് പോലും നോക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇവിടെ തെരുവ് വിളക്കുകൾ തെളിയുന്നില്ലെന്ന് നാട്ടുകാർ പല തവണ പരാതി പറഞ്ഞിട്ടും കൗൺസിലർ ഈ സ്ഥലത്തേയ്ക്ക് നോക്കിയിട്ട് പോലുമില്ല. ഇത്തരത്തിൽ അനാഥമായ രീതിയിൽ രാത്രിയിൽ വെളിച്ചം പോലുമില്ലാത്ത സ്ഥലത്താണ് മോഷണം നടന്നത്. ഇത് കൗൺസിലറുടെ കൂട അനാസ്ഥയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha
























