കോട്ടയം കുമാരനല്ലൂർ ഇലവനാട്ട് ശ്രീകൃഷ്‌സ്വമിക്ഷേത്രത്തിൽ വീണ്ടും മോഷണം; മോഷണം ഒരു മാസത്തിനിടെ രണ്ടാം തവണ; കാണിക്കവഞ്ചി കവർന്നതായി സൂചന

കോട്ടയം കുമാരനല്ലൂർ ഇലവനാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത മോഷ്ടാവ് പണം അപഹരിച്ചു. ഒരു മാസം മുൻപും ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നതായി നാട്ടുകാർ ആരോപിച്ചു. തിങ്കളാഴ്ചയാണ് ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർന്നതു നാട്ടുകാർ കണ്ടത്.
തുടർന്ന് നാട്ടുകാർ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു, പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധനകൾ പൂർത്തിയാക്കി. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.
അതേസമയം കോട്ടയം മൂലവട്ടം കുന്നമ്പള്ളിയിൽ സിഎസ്‌ഐ സെന്റ് മേരീസ ഓർത്തഡോക്‌സ് പള്ളിയുടെ കുരിശിൽ തൊട്ടി തകർത്ത് മോഷണം. പള്ളിയുടെ കുരിശിൻ തൊട്ടിയിലെ താഴ് കരിങ്കല്ലിനും കമ്പിയും ഉപയോഗിച്ച് അടിച്ചു തകർത്താണ് മോഷണം നടന്നിരിക്കുന്നത്.
താഴ് അറുത്തുമാറ്റയതായും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നേർച്ചപ്പെട്ടി തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. ഞായറാഴ്ച പുലർച്ചെ നാട്ടുകാരാണ് കാണിക്കവഞ്ചി തകർന്ന് കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്നു, നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























