കേരളം പോലൊയുള്ള ഒരു സംസ്ഥാനത്ത് ഇങ്ങനെയുണ്ടായത് ദൗര്‍ഭാഗ്യകരമാണ്; എല്ലാക്കാര്യങ്ങളും ശ്രദ്ധിക്കാന്‍ സര്‍ക്കാരിനോ പോലീസിനോ സാധിക്കില്ല; പക്ഷേ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്ന് ഗവർണർ

ആലുവയിൽ അഞ്ചുവയസുകാരി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിൽ ഗവർണറുടെ നിർണായക ഇടപ്പെടൽ. സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. കേരളം പോലൊയുള്ള ഒരു സംസ്ഥാനത്ത് ഇങ്ങനെയുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
എല്ലാക്കാര്യങ്ങളും ശ്രദ്ധിക്കാന്‍ സര്‍ക്കാരിനോ പോലീസിനോ സാധിക്കില്ല. പക്ഷേ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്ന് ഗവർണർ താക്കീത് ചെയ്തു. . അഞ്ചുവയസുകാരിയുടെ കൊലപാതകം ഏറെ ദുഃഖമുളവാക്കുന്നതാണ്. വിവരശേഖരണം നടത്തുമെന്നും ഗവർണർ ഉറപ്പ് നൽകിയിരിക്കുകയാണ്.
അതേസമയം ആലുവയില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു . കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലായിരുന്നു സംസ്‌കാരം നടന്നത് . മൃതദേഹം കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു . സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ ആദരാഞ്ജലി അര്‍പ്പിച്ചു .
കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30ന് ആണെന്ന് പ്രതി അസഫാക്ക് മൊഴി നല്‍കി. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങള്‍ക്കും മുറിവുകളുള്ളതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി . ശരീരത്തിലെ മറ്റ് മുറിവുകള്‍ ബലപ്രയോഗത്തിനിടെ സംഭവിച്ചതാണെന്നാണ് കണ്ടെത്തല്‍.
https://www.facebook.com/Malayalivartha
























