സർവ്വീസിലുള്ള ഉയർന്ന ഉദ്യോഗസ്ഥന്റെ നടപടി ഗുരുതര ചട്ടലംഘനമെന്ന് മുഖ്യമന്ത്രിയുടെ വകുപ്പ്; ഐ. ജി ഗുഗുലോത്ത് ലക്ഷ്‌മണിന്റെ പുതിയ വെളിപ്പെടുത്തലിൽ നടപടി സ്വീകരിക്കാൻ സർക്കാർ നീക്കം

ഐ. ജി ഗുഗുലോത്ത് ലക്ഷ്‌മൺ ഹൈക്കോടതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ വെട്ടിലാക്കുന്ന തരത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ തീർക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്ന് എന്നായിരുന്നു ഐ. ജി ഗുഗുലോത്ത് ലക്ഷ്‌മൺ വെളിപ്പെടുത്തിയത്.
ഇപ്പോൾ ഇതാ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതര ആരോപണവുമായി ഹൈക്കോടതിയിൽ ഹർജി നൽകിയ ഐജി ലക്ഷ്മണനെതിരെ നടപടിക്ക് ഒരുങ്ങുകയാണ് സർക്കാർ . സർവ്വീസിലുള്ള ഉയർന്ന ഉദ്യോഗസ്ഥന്റെ നടപടി ഗുരുതര ചട്ടലംഘനമായാണ് മുഖ്യമന്ത്രിയുടെ വകുപ്പ് വീക്ഷിക്കുന്നത് .
മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹർജിയാണ് അദ്ദേഹം ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഈ ഹർജിയിലാണ് ഐ.ജി ഗുഗുലോത്ത് ലക്ഷ്‌മൺ ഗുരുതരമായ ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഈ അതോറിറ്റിയാണ്, ഹൈക്കോടതി പല ആർബിട്രേറ്റർമാർക്ക് പരിഹരിക്കാൻ നൽകുന്ന തർക്കങ്ങൾ പരിഹരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























