അജ്ഞാതന്റെ ഭീഷണി ഉറക്കമില്ലാതെ ചെറുപുഴക്കാര്‍;ജനലിലും മതിലിലും ബ്ലാക്മാന്‍ എന്ന എഴുത്ത്,രാത്രിയില്‍ വാതിലില്‍ തട്ടി വിളിയ്ക്കുന്നു,സിസിടിവിയില്‍ ആളിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞു,ബ്ലാക്മാനെ പൊക്കാനിറങ്ങി പോലീസ്

ചെറുപുഴക്കാരെ വിറപ്പിച്ച് അജ്ഞാതന്റെ കറക്കം. വീടുകളുടെ ജനലുകളിലും മതിലിലുമൊക്കെ ബ്ലാക്മാന്‍ എന്നെഴുതി വെക്കുന്നു. കുട്ടികലെ പോലും പുറത്തിറക്കാന്‍ ഭയപ്പെട്ട് കഴിഞ്ഞ് കൂടുകയാണ് ഇവിടുത്തെ നാട്ടുകാര്‍. ചെറുപുഴയിലും പരിസര പ്രദേശത്തും വിളയാട്ടം തുടരുന്ന അജ്ഞാതന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു. എന്നാല്‍ ആളെ വ്യക്തമായ് തിരിച്ചറിയാനായിട്ടില്ല. ഇയാള്‍ ആരെന്ന് കണ്ടെത്താനുള്ള പാ്ച്ചിലിലാണ് പോലീസ്. ഇന്നലെ രാത്രിയില്‍ പെരുന്തടം ചങ്ങാതിമുക്കില്‍ കല്ലംമാക്കല്‍ സുധയുടെ വീട്ടിലെ സിസിടിവിയിലാണ് ഇയാളുടെ ദൃശ്യം പതിഞ്ഞത്.
ഉള്‍പ്പെടെ ഒട്ടേറെ വീടുകളില്‍ എത്തിയ ഇയാള്‍, ഭിത്തിയില്‍ ബ്ലാക്ക്മാന്‍ എന്നെഴുതി. മുന്‍പും വിവിധ വീടുകളുടെ ഭിത്തികളിലും മതിലുകളിലും കരി കൊണ്ട് എഴുതിയും ചിത്രം വരച്ചും ഇയാള്‍ ഭീതി പരത്തിയിരുന്നു. ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രാപ്പൊയില്‍ ഈസ്റ്റില്‍ വെള്ളിയാഴ്ച രാത്രി അജ്ഞാതന്‍ എത്തിയിരുന്നു. വ്യാഴാഴ്ച രാത്രി കരി കൊണ്ടു എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്ത വീടുകളുടെ സമീപത്തെ വീടുകളിലാണു വെള്ളിയാഴ്ച രാത്രി അജ്ഞാതന്റെ വിളയാട്ടം ഉണ്ടായത്. വീടുകള്‍ക്കു പുറമേ വെള്ളിയാഴ്ച ഗോക്കടവ് മഹാദേവ ക്ഷേത്രത്തിന്റെ ഭിത്തിയുടെ ഇരുവശങ്ങളിലും കരി കൊണ്ടു എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്തു.
ചിലയിടങ്ങളില്‍ ഇംഗ്ലിഷിലും മലയാളത്തിലും എഴുതിയിട്ടുണ്ട്. ഒരിടത്ത് എക്‌സ്മാന്‍ അല്ലെന്നും ബ്ലാക്ക്മാനാണെന്നും എഴുതിയിട്ടുണ്ട്. കോഴിക്കാമൂളയില്‍ സെബാസ്റ്റ്യന്റെ വീടിന്റെ ഭിത്തിയില്‍ എഴുതുകയും സമീപം നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ ഗ്ലാസില്‍ ചിത്രം വരയ്ക്കുകയും ചെയ്തിട്ടുണ്ട്. ആഞ്ഞിലിക്കല്‍ ജോസഫിന്റെ ഭിത്തിയില്‍ എഴുതിയ ശേഷം വാതിലില്‍ ശക്തമായി അടിച്ചു ശബ്ദം ഉണ്ടാക്കുകയും ചെയ്തു. ഈ സമയം ജോസഫ് ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ശബ്ദം കേട്ടു ലൈറ്റ് ഇട്ടു നോക്കിയെങ്കിലും ആരെയും കാണാനില്ലായിരുന്നു.
നേരത്തെ പൊലീസ് പരിശോധന നടത്തിയ സമയത്തു വീടുകളുടെ ഭിത്തികളിലും ചുവരുകളിലും എഴുതിയിരുന്നില്ല. തുടര്‍ന്നു രാത്രി 12 മണിയോടെ വീണ്ടും എത്തിയപ്പോഴേക്കും അജ്ഞാതന്‍ തന്റെ ജോലി നിര്‍വഹിച്ച ശേഷം സ്ഥലം വിട്ടിരുന്നു. ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അജ്ഞാതന്റെ വിളയാട്ടം തുടങ്ങിയിട്ട് ഇതിനകം 10 ദിവസം കഴിഞ്ഞു. ഇതില്‍ ഒരു ദിവസം മാത്രം അജ്ഞാതന്‍ എത്തിയിരുന്നില്ല. ആദ്യത്തെ 6 ദിവസം അജ്ഞാതന്‍ വാതിലുകളിലും ജനലുകളിലും അടിച്ച് ശബ്ദം ഉണ്ടാക്കി നാട്ടുകാരെ ഭീതിയിലാക്കുകയായിരുന്നു. ഇതിനുപുറമേ കുടകള്‍ നശിപ്പിക്കുക, ബള്‍ബുകള്‍ ഊരി മാറ്റിവയ്ക്കുക, തുണികള്‍ മടക്കി വയ്ക്കുക തുടങ്ങിയ വിക്രിയകളും നടത്തിവന്നിരുന്നത്.
കഴിഞ്ഞ 3 ദിവസമായി വീടുകളുടെ ഭിത്തികളും മതിലുകളും കരി കൊണ്ടു എഴുതി വികൃതമാക്കുകയാണു ചെയ്യുന്നത്. വീട്ടുകാരെ ഭയപ്പാടിലാക്കുന്നതിനു പുറമേ ഭിത്തികളും മതിലുകളിലും കരി കൊണ്ടു എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്യുന്നതുമൂലം വീട്ടുകാര്‍ക്ക് സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നുണ്ട്. ഒരു നാടിന്റെ ഉറക്കം കെടുത്തി ബ്ലാക്ക്മാനായി വിലസുന്ന സാമൂഹ്യവിരുദ്ധന്‍മാരെ പിടികൂടാന്‍ സാധിക്കാത്ത അധികാരികള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണു ഉയരുന്നത്.
https://www.facebook.com/Malayalivartha
























