ആലുവയില്‍ അഞ്ച് വയസുകാരി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ആലുവയില്‍ അഞ്ച് വയസുകാരി കൊല ചെയ്യപ്പെട്ട സംഭവം അതീവദൗര്‍ഭാഗ്യകരമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അങ്ങനെയുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ഇനി ഇത്തരമൊരു ക്രൂരത ചെയ്യാന്‍ ആര്‍ക്കും ധൈര്യമുണ്ടാകാത്ത വിധത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. നിലവില്‍ സംഭവത്തിന്റെ റിപ്പോര്‍ട്ട് തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസഫാക്ക് ആലം റിമാന്‍ഡില്‍. പ്രതിയെ ആലുവ സബ് ജയിലിലേക്ക് ഇന്നുതന്നെ മാറ്റും. പ്രതിക്കെതിരെ കൊലപാതകം, പോക്‌സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയടക്കം 9 വകുപ്പുകളാണ് എഫ് ഐ ആറില്‍ ചുമത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha
























