നൗഷാദ് തിരോധാന കേസ്... ജാമ്യത്തിലിറങ്ങിയ അഫ്‌സാനയെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നൗഷാദ് തിരോധാന കേസില്‍ ജാമ്യത്തിലിറങ്ങിയ അഫ്‌സാനയെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ ശരീരവേദനയും ചുമയും അനുഭവപ്പെട്ടതിന് പിന്നാലെ നൂറനാട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നൗഷാദ് കേസില്‍ പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ അഫ്‌സാന ആരോപിച്ചിരുന്നു.
ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ അറസ്റ്റിലായ അഫ്‌സാനയ്ക്ക് നൗഷാദ് തിരികെയെത്തിയതോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് രാവിലെ ജയില്‍ മോചിതയായശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് പൊലീസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.
നൗഷാദിനെ കൊന്നതെന്ന് പൊലീസ് മര്‍ദ്ദിച്ച് സമ്മതിപ്പിച്ചതാണ്. ക്രൂര മര്‍ദ്ദനമാണ് കസ്റ്റഡിയില്‍ ഏറ്റത്. വനിതാ പൊലീസ് ഉള്‍പ്പെടെയുളളവര്‍ മര്‍ദ്ദിച്ചു. പല തവണ പെപ്പര്‍ സ്പ്രേ പ്രയോഗിച്ചു. വേദന സഹിക്കവയ്യാതെയാണ് കൊന്നുവെന്ന് സമ്മതിച്ചത്. പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കും. നൗഷാദ് നാടുവിടാനുള്ള കാരണം എന്തെന്ന് അറിയില്ല. നൗഷാദിന് മാനസിക പ്രശ്‌നമുണ്ടായിരുന്നു. മദ്യപിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നു' അഫ്‌സാന പറഞ്ഞു.
അതേസമയം ഒന്നരവര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ താന്‍ കൊന്ന് കുഴിച്ച് മൂടിയെന്ന് അഫ്‌സാന മൊഴി നല്‍കിയതായാണ് പൊലീസ് ഭാഷ്യം. നൗഷാദിനെ കാണാതായ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കൂടല്‍ എസ്.ഐ ഷെമിമോള്‍ക്ക് ലഭിച്ച വിവരത്തെത്തുടര്‍ന്ന് വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴായിരുന്നു കുറ്റസമ്മതം. പിന്നാലെ കൊലക്കുറ്റത്തിന് കേസെടുക്കുകയും അഫ്‌സാനയുടെ മൊഴി പ്രകാരം നൗഷാദിന്റെ മൃതദേഹത്തിനായുള്ള തിരച്ചിലാരംഭിക്കുകയും ചെയ്തു. എന്നാല്‍ തൊമ്മന്‍കുത്ത് സ്വദേശിയായ സിപിഒ ജയ്‌മോന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നൗഷാദിനെ ജീവനോടെ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























