പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിനായിരം രൂപയ്ക്ക് വിറ്റു... ദൃശ്യങ്ങള്‍ വീഡിയോയെടുത്തത് പ്രതിയുടെ ഭാര്യ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിറ്റത് പതിനായിരം രൂപയ്‌ക്കെന്ന് കേസില്‍ പിടിയിലായ വിഷ്ണു. 15കാരിയായ പെണ്‍കുട്ടിയെ വിഷ്ണു പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതേ കേസില്‍ പിടിയിലായ വിഷ്ണുവിന്റെ ഭാര്യയായ സ്വീറ്റിയാണ് ചിത്രീകരിച്ചത്. ശേഷം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വില്‍ക്കുകയായിരുന്നു. ദൃശ്യങ്ങള്‍ വാങ്ങിയവര്‍ക്കെതിരെ അന്വേഷണം നീളുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് ദൃശ്യങ്ങള്‍ വിറ്റത് വഴി പതിനായിരം രൂപ ലഭിച്ചതായി വിഷ്ണു മൊഴി നല്‍കിയത്.
മൊഴി സ്ഥിരീകരിക്കാനായി പ്രതിയുടെ അക്കൗണ്ട് വിവരങ്ങളടക്കം പൊലീസ് പരിശോധിക്കും. പീഡന ദൃശ്യങ്ങള്‍ ആര്‍ക്കൊക്കെ കൈമാറി എന്നറിയാന്‍ സൈബര്‍ പൊലീസിന്റെ സഹായവും അന്വേഷണസംഘം തേടും. . ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതിനോടകം തന്നെ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.ട്യൂഷന്‍ എടുക്കാനെന്ന പേരില്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചായിരുന്നു അറസ്റ്റിലായ കാഞ്ഞിരങ്ങോട്ട് സ്വദേശി വിഷ്ണു പീഡിപ്പിച്ചത്.
ഈ വര്‍ഷം ആദ്യമാണ് 31കാരനായ വിഷ്ണുവും പെണ്‍കുട്ടിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുന്നത്. ഇതിനിടെ ചെങ്ങന്നൂര്‍ സ്വദേശിയായ സ്വീറ്റിയെ വിഷ്ണു വിവാഹം കഴിച്ചു.എന്നാല്‍ വിവാഹത്തിന് ശേഷവും പെണ്‍കുട്ടിയുമായുള്ള ബന്ധം വിഷ്ണു തുടര്‍ന്നു. അടുപ്പം തുടരാന്‍ പെണ്‍കുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസവും തുടങ്ങി.
സ്വീറ്റിയെക്കൊണ്ട് ട്യൂഷന്‍ എടുപ്പിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗിക പീഡനം തുടങ്ങി. ആദ്യം എതിര്‍ത്തെങ്കിലും സ്വീറ്റി പിന്നീട് ഭര്‍ത്താവുമൊന്നിച്ചുള്ള പെണ്‍കുട്ടിയുടെ ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി, ഇന്‍സ്റ്റാഗ്രാമിലൂടെ ആവശ്യക്കാര്‍ക്കെത്തിക്കുന്നതിന് കൂട്ടുനിന്നു. ഇന്‍സ്റ്റഗ്രാം വഴി ദൃശ്യങ്ങള്‍ പ്രചരിക്കുന്നതറിഞ്ഞ പെണ്‍കുട്ടി സഹപാഠിയെ വിവരം അറിയിച്ചു. സഹപാഠി അദ്ധ്യാപികയെയും അദ്ധ്യാപിക ചൈല്‍ഡ് ലൈനിനെയും അവര്‍ പൊലീസിനെയും അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























