കാസര്‍കോട് വെള്ളരിക്കുണ്ട് പരപ്പ-പയാളം കോഴി ഫാമില്‍ മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ചു....

കാസര്‍കോട് വെള്ളരിക്കുണ്ട് പരപ്പ-പയാളം കോഴി ഫാമില്‍ മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ചു. കണിപറമ്പില്‍ റോയി (58) ആണ് മരിച്ചത്. വൈകീട്ട് ഭാര്യ കോഴി ഫാമില്‍ എത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന റോയിയെ ആണ് കണ്ടത്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
അതേസമയം പാലക്കാട് കോങ്ങാട് പെരിങ്ങോട് ബസ് മറിഞ്ഞ് അപകടം. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തുന്ന ബസാണ് മറിഞ്ഞത്. 15 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പെരിങ്ങോട് വളവില്‍ വെച്ച് ബസ് തിരിച്ചപ്പോഴായിരുന്നു അപകടം. 21 പേര്‍ ബസിലുണ്ടായിരുന്നു. അഗ്‌നിരക്ഷാസേനയും പോലീസും നാട്ടുകാരും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രികളില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























