ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.... ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ വലിയ തുക പിഴയായി നല്‍കേണ്ടിവരും

ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.... ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ വലിയ തുക പിഴയായി നല്‍കേണ്ടതായി വരും.
ഇന്ന് രാത്രി 12 മണി വരെയാണ് പിഴയില്ലാതെ സമര്‍പ്പിക്കാനുള്ള അവസാന തിയതി. സമയ പരിധി നീട്ടുന്നത് സംബന്ധിച്ച് ഒരു സൂചനയുമില്ല.
അവസാന നിമിഷത്തെ തിരക്ക് കാരണം ആദായ നികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ സംഭവിച്ചാലും പിഴയായി കാശ് പോകും. അഞ്ച് കോടിയില്‍ അധികം പേരാണ് ഇതിനോടകം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചത്.
നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായാല്‍ ഐ-ടി നിയമങ്ങള്‍ അനുസരിച്ച് 10,000 രൂപ വരെ പിഴ ഈടാക്കാം. ആദായനികുതി നിയമം 1961 - ലെ സെക്ഷന്‍ 234 എയിലെ വ്യവസ്ഥകള്‍ അനുസരിച്ച്, മറ്റ് പിഴകള്‍ക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാവുന്നതാണ്.
" f
https://www.facebook.com/Malayalivartha
























