Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി നടന്ന 6 കോടി രൂപയുടെ വിദേശ മദ്യക്കടത്ത് കേസ്... കസ്റ്റംസ് സൂപ്രണ്ടടക്കം 4 പ്രതികള്‍ കുറ്റം ചുമത്തലിന് ഹാജരാകാനുത്തരവ്, സെപ്റ്റംബര്‍ 13 ന് ഹാജരാകാന്‍ സിബിഐ കോടതി ഉത്തരവിട്ടു

31 JULY 2023 09:47 AM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി നടന്ന 6 കോടി രൂപയുടെ വിദേശ മദ്യക്കടത്ത് കേസില്‍ ഒന്നാം പ്രതി കസ്റ്റംസ് സൂപ്രണ്ട് ലുക്ക്. കെ. ജോര്‍ജടക്കം 4 പ്രതികള്‍ കുറ്റം ചുമത്തലിന് ഹാജരാകാനുത്തരവ്. നാലു പ്രതികളും സെപ്റ്റംബര്‍ 13 ന് ഹാജരാകാന്‍ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ.എസ്.രാജീവ് ഉത്തരവിട്ടു.

കസ്റ്റംസ് സൂപ്രണ്ട് കുടപ്പനക്കുന്ന് ജയപ്രകാശ് ലെയിനില്‍ താമസം ലുക്ക്. കെ. ജോര്‍ജ് , ഡ്യൂട്ടി ഫ്രീ കമ്പനിയായ പ്ലസ് മാക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമയും സി ഇ ഒ യുമായ ആര്‍. സുദേര വാസന്‍ , ജീവനക്കാരായ പി. മദന്‍ , കിരണ്‍ ഡേവിഡ് എന്നിവരാണ് വിദേശ മദ്യക്കടത്തു കേസിലെ ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍.

2022 മാര്‍ച്ച് 2ന് തിരുവനന്തപുരം സി ബിഐ കോടതി കര്‍ശന ഉപാധികളോടെ ലൂക്കിന് ജാമ്യം അനുവദിച്ചിരുന്നു. തെളിവു നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സി ബി ഐ കോടതി മുന്‍ ജഡ്ജി കെ. സനില്‍ കുമാര്‍ ജാമ്യ ഉത്തരവില്‍ വ്യക്തമാക്കി. ഒരു ലക്ഷം രൂപയുടെ പ്രതിയുടെ സ്വന്ത ജാമ്യ ബോണ്ടും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടും ഹാജരാക്കണം. ജാമ്യക്കാലാവധിയില്‍ മറ്റു കുറ്റകൃത്യങ്ങള്‍ ചെയ്യരുത്. 3 ദിവസത്തിനകം പ്രതിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ സത്യവാങ്മൂലമായി കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജാമ്യ ഉത്തരവിലുണ്ട്. പ്ലസ് മാക്‌സ് കമ്പനി ഉടമയടക്കമുള്ള ബാക്കി 3 പ്രതികളെ 2022 ഏപ്രില്‍ 13 ന് ഹാജരാക്കാന്‍ കൊച്ചി സിബിഐ യൂണിറ്റ് എസ് പി യോട് കോടതി ഉത്തരവിട്ടിരുന്നു.

2018 - 19 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊതു സേവകനായ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മറ്റു പ്രതികളുമായി ക്രിമിനല്‍ ഗൂഢാലോചന നടത്തി 15 ല്‍ പരം എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് വൈമാനികരുടെ യാത്രാ രേഖകള്‍ പ്ലസ് മാക്‌സ് കമ്പനിക്ക് ചോര്‍ത്തിക്കൊടുക്കുകയും ട്രാവല്‍ ഏജന്‍സികള്‍ വഴി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത കൈക്കുഞ്ഞുങ്ങളടക്കമുള്ള യാത്രക്കാരുടെ പാസ്‌പോര്‍ട്ട് ദുരുപയോഗം ചെയ്ത് ചതിക്കലിനായി വ്യാജപ്പേരില്‍ വ്യാജരേഖകള്‍ ചമച്ച് ആയവ അസ്സല്‍ രേഖകള്‍ പോലെ ഉപയോഗിച്ച് മുന്തിയ ഇനം വിദേശമദ്യം പുറത്തേക്ക് കടത്തി ഖജനാവിന് 6 കോടി രൂപയുടെ അന്യായ നഷ്ടം വരുത്തിയെന്നും തുല്യ തുകക്കുള്ള അനര്‍ഹമായ സാമ്പത്തിക നേട്ടം പ്രതികള്‍ ഉണ്ടാക്കിയെന്നുമാണ് സിബിഐ കേസ്.

 


കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസറാണ് സംഭവം ആദ്യം കണ്ടെത്തിയത്. കൃത്യത്തില്‍ പൊതുസേവകനായ ലുക്കിന്റെ പങ്കും പങ്കാളിത്തവും കണ്ടെത്തിയതിനാല്‍ സി ബി ഐ കേസേറ്റെടുക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം അഴിമതി നിരോധന നിയമപ്രകാരം സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതോടെ 2 വര്‍ഷം ലുക്ക് ഒളിവില്‍ പോയി. അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിന് കസ്റ്റംസ് കമ്മീഷണര്‍ ലുക്കിനെ സസ്‌പെന്റ് ചെയ്തു.

 

ഒടുവില്‍ 2020 നവംബര്‍ 18 നാണ് ചോദ്യം ചെയ്യലിന് സിബിഐ കൊച്ചി യൂണിറ്റില്‍ ഹാജരായത്.തുടര്‍ന്നാണ് സിബിഐ ലൂക്കിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ പ്ലസ് മാക്‌സ് കമ്പനി ഉടമയടക്കമുള്ള മറ്റു പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായെങ്കിലും കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി പിന്നീട് സര്‍വ്വീസില്‍ തിരിച്ചെടുത്ത ലുക്ക് ആഡിറ്റ് വിഭാഗത്തിലും ജി. എസ്. റ്റി വകുപ്പിലും സേവനമനുഷ്ടിടിച്ചു വരികയാണ്. 2021 ഡിസംബറിലാണ് ജി എസ് റ്റി വകുപ്പിലെത്തിയത്. കൊച്ചി എയര്‍പ്പോര്‍ട്ട് വഴിയുള്ള മദ്യക്കടത്തു കേസില്‍ ലൂക്കിനെ കഴിഞ്ഞ മാസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു.


അഴിമതി നിരോധന നിയമത്തിലെ 13 (1) (ഡി) , 13 (2) (പൊതു സേവകന്‍ തന്റെ ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്ത് തനിക്കോ മൂന്നാം കക്ഷികള്‍ക്കോ അനര്‍ഹമായ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിച്ച് നല്‍കല്‍) , ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി ( ക്രിമിനല്‍ ഗൂഢാലോചന) , 420 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കല്‍) , 468 (ചതിക്കലിനായുള്ള വ്യാജ നിര്‍മ്മാണം) , 471 (വ്യാജ നിര്‍മ്മിത രേഖകള്‍ അസ്സല്‍ പോലെ ഉപയോഗിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കലണ്ടര്‍ കേസെടുത്ത കോടതി പ്രതികളെ ഹാജരാക്കാന്‍ ഉത്തരവിടുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends