ഡിജിപി ടോമിന്‍ ജെ തച്ചങ്കരി ഇന്ന് സര്‍വീസില്‍നിന്നു വിരമിക്കും... രാവിലെ തിരുവനന്തപുരത്ത് എസ്എപി പരേഡ് ഗ്രൗണ്ടില്‍ കേരള പൊലീസ് അദ്ദേഹത്തിന് വിടവാങ്ങല്‍ പരേഡ് നല്‍കും

ഡിജിപി ടോമിന്‍ ജെ തച്ചങ്കരി ഇന്ന് സര്‍വീസില്‍നിന്നു വിരമിക്കും... രാവിലെ തിരുവനന്തപുരത്ത് എസ്എപി പരേഡ് ഗ്രൗണ്ടില്‍ കേരള പൊലീസ് അദ്ദേഹത്തിന് വിടവാങ്ങല്‍ പരേഡ് നല്‍കും.
മനുഷ്യാവകാശ കമ്മിഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിജിപിയായാണ് വിരമിക്കുന്നത്. വൈകിട്ട് നാലു മണിക്ക് പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് സംഘടിപ്പിച്ചിട്ടുണ്ട്. 1987 ബാച്ച് ഐപിഎസ് ഓഫിസറാണ്. ഇടുക്കി ജില്ലയിലെ കലയന്താന്നി ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്.
കേരള കേഡറില്‍ എഎസ്പിയായി ആലപ്പുഴയില്‍ സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം കോഴിക്കോട് റൂറല്‍, ഇടുക്കി, എറണാകുളം റൂറല്‍, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ എസ്പിയായി പ്രവര്‍ത്തിച്ചിരുന്നു.
കോട്ടയം ക്രൈംബ്രാഞ്ച്, ക്രൈംബ്രാഞ്ചിന്റെ സ്‌പെഷ്യല്‍ സെല്‍, ടെലികമ്മ്യൂണിക്കേഷന്‍, റെയില്‍വേസ് എന്നിവിടങ്ങളിലും എസ്പി ആയിരുന്നു. എറണാകുളം ക്രൈംബ്രാഞ്ച്, ടെക്‌നിക്കല്‍ സര്‍വ്വീസസ് എന്നിവിടങ്ങളില്‍ ഡിഐജി ആയി ജോലി നോക്കിയിരുന്നു.
മാര്‍ക്കറ്റ്‌ഫെഡ്, കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടറായും കെഎസ്ആര്‍ടിസി, കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി എന്നിവയുടെ സിഎംഡിയായും ഫയര്‍ഫോഴ്‌സ് മേധാവിയായും പ്രവര്‍ത്തിച്ചു. പരേതയായ അനിതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha
























