മകന്‍ ജീവനൊടുക്കിയതിനു പിന്നാലെ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അമ്മയും മരിച്ചു....

മകന്‍ ജീവനൊടുക്കിയതിനു പിന്നാലെ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അമ്മയും മരിച്ചു..... കല്ലാര്‍ പുതുവല്‍ പുത്തന്‍പറമ്പില്‍ വീട്ടില്‍ പി.എല്‍.റോയി (51) ഇന്നലെ പുലര്‍ച്ചെയാണു വീട്ടില്‍ തൂങ്ങി മരിച്ചത്.
റോയിയുടെ വേര്‍പാടിനു പിന്നാലെ പകല്‍ പന്ത്രണ്ടോടെ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മാതാവ് കുട്ടിയമ്മയും (82) മരിച്ചു. അമ്മയുടെയും മകന്റെയും സംസ്‌കാരം ഇന്നു 2നു പാമ്പനാര്‍ സിഎസ്‌ഐ സെന്റ് ജയിംസ് പള്ളിയില്‍ നടക്കും. കുട്ടിയമ്മയുടെ ഭര്‍ത്താവ്: പരേതനായ ലാസര്‍. മറ്റു മക്കള്‍: മോളി, ജോളി, തോമസ്, ജയ. മരുമക്കള്‍: ഗോപാലന്‍, കുഞ്ഞുമോന്‍, കുഞ്ഞുമോള്‍, അപ്പു, ഷൈല.
https://www.facebook.com/Malayalivartha
























