മറയൂരില്‍ എട്ട് ദിവസം മുമ്പ് കാണാതായ റിസോര്‍ട്ട് ജീവനക്കാരന്‍ ആറ്റില്‍ മരിച്ചനിലയില്‍..... കൊലപാതകമാണെന്ന ആരോപണവുമായി മക്കള്‍ രംഗത്ത്

മറയൂരില്‍ എട്ട് ദിവസം മുമ്പ് കാണാതായ റിസോര്‍ട്ട് ജീവനക്കാരന്‍ ആറ്റില്‍ മരിച്ചനിലയില്‍..... കൊലപാതകമാണെന്ന ആരോപണവുമായി മക്കള്‍ രംഗത്ത്.
കാന്തല്ലൂര്‍ പുത്തൂര്‍ മുരുകനെ(52) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ട് ദിവസം മുന്‍പാണ് മുരുകനെ കാണാതാകുന്നത്. മറയൂരിലെ പുത്തൂര്‍ ഗ്രാമത്തിനു സമീപമുള്ള റിസോര്‍ട്ടില്‍ ജോലി ചെയ്യുന്ന മുരുകനെ 22നാണ് കാണാതായത്.
വിവരം റിസോര്‍ട്ട് ഉടമ മക്കളെ അറിയിച്ചിരുന്നു. അടുത്ത ദിവസം മുരുകനെ കണ്ടതായി ചിലര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ 23നുശേഷം മുരുകന്റെ മൊബൈല്‍ സ്വിച്ച് ഓഫായി. തുടര്‍ന്ന് 26നാണ് മുരുകനെ കാണാതായതായി ഭാര്യയും മക്കളും മറയൂര്‍ സ്റ്റേഷനില്‍ പരാതി കൊടുത്തത്.
ഇന്നലെ രാവിലെ അരുവിത്തല ആറ്റില്‍ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ തിരച്ചില്‍ നടത്തിയപ്പോഴാണു മൃതദേഹം പാറയിടുക്കില്‍ കണ്ടത്.
"
https://www.facebook.com/Malayalivartha
























