കോന്നിയില്‍ 43-കാരനെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി.... മുകള്‍നിലയില്‍ നിന്ന് കാല്‍വഴുതി വീണതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

കോന്നിയില്‍ 43-കാരനെ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി.... മുകള്‍നിലയില്‍ നിന്ന് കാല്‍വഴുതി വീണതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കോന്നിയില്‍ ഹോട്ടല്‍ നടത്തി വന്നിരുന്ന അഭിലാഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇയാളെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്.
തല തറയിലിടിച്ച് രക്തം വാര്‍ന്ന നിലയില്‍ മേല്‍മുണ്ടില്ലാതെ മൃതദേഹം റോഡില്‍ മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു. റോഡിനോട് ചേര്‍ന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു അഭിലാഷ് താമസിച്ചിരുന്നത്. പോലീസ് പ്രാഥമികാന്വേഷണം നടത്തി.
ബന്ധുക്കളുടെയടക്കം മൊഴിരേഖപ്പെടുത്തി. കോന്നി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. രാവിലെ 6.45-ഓടെ മൃതശരീരം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 11 മണിയോടെ ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികളിലേക്ക് കടക്കും.
"
https://www.facebook.com/Malayalivartha
























