മാരാരിക്കുളം ദേശീയ പാതയില്‍ കലവൂര്‍ ജങ്ഷന് സമീപത്തായി കാര്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

മാരാരിക്കുളം ദേശീയ പാതയില്‍ കലവൂര്‍ ജങ്ഷന് സമീപത്തായി കാര്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ മണ്ണഞ്ചേരി പടിഞ്ഞാറ് പനയ്ക്കല്‍ പള്ളിക്ക് സമീപം ഉന്നരികാട് ഷമീര്‍ (45) ആണ് മരിച്ചത്.
ഞായര്‍ രാത്രി പതിനൊന്നോടെയായിരുന്നു അപകടം നടന്നത്. പെട്ടി ഓട്ടോ ഡ്രൈവറായ ഷമീര്‍ കലവൂര്‍ ജംഗ്ഷന് തെക്കുഭാഗത്തെ ഹോട്ടലിനു മുന്നില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങവേ പിന്നാലെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷമീറിനെ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: അന്‍സല്‍ന. മൂന്നു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha
























