ഫാരിസ് അബൂബക്കർ നിലവാരമെങ്കിലും ഉള്ള ഭവനങ്ങളിലെങ്കിലും ആയിരിക്കണം ചാവ് അടിയന്തിരം ഈ സംഭവം കോട്ടയം ജില്ലയിൽ എവിടെയെങ്കിലുമായിരുന്നെകിൽ ജനങ്ങൾക്കുമേൽ മണൽവാരിയെറിഞ്ഞാൽ ഒരു മണൽത്തരിപോലും താഴേ വീഴില്ലായിരുന്നു ...അതാണ് വോട്ടിന്റെ മഹത്വവും... ഇപ്പോൾ സമയം കിട്ടാത്ത പ്രതിപക്ഷത്തിനും സമയം താനേവരും..വീണ്ടും ജി ശക്തിധരൻ

കേരള ചരിത്രത്തിൽ ഇന്നോളം കേട്ടുകേൾവിയില്ലാത്ത അധമ പ്രവർത്തനം നിസ്സങ്കോചം ചെയ്ത സംഭവത്തിൽ പോലീസ് കാട്ടിയ മാപ്പർഹിക്കാത്ത അനാസ്ഥ യുടെ എരിതീയിൽ എണ്ണ ഒഴിക്കുന്നതായിപ്പോയി ആ കുഞ്ഞിന്റെ അന്ത്യകർമ്മത്തോട് മന്ത്രിസഭയും ഉദ്യോഗസ്ഥ ഭരണ മേധാവികളും സ്വീകരിച്ച നിരുത്തരവാദപരമായ സമീപനം. ആ ജില്ലയുടെ മന്ത്രിയാകട്ടെ ജീവിതത്തിൽ മനുഷ്യപ്പറ്റ് എന്നൊന്ന് തിരിച്ചറിഞ്ഞിട്ടുള്ളയാളെയല്ല. എയർ കണ്ടീഷൻഡ് അല്ലാത്ത സ്ഥലങ്ങളിൽ അദ്ദേഹത്തിന്റെ പാദസ്പർശം
ഏൽക്കാറില്ല. കളമശ്ശേരിയിലെ പാവപ്പെട്ട തൊഴിലാളികളുടെ ഭക്ഷണത്തിന്റെ പങ്കു പറ്റി സൗവ്വനകാലത്തു പഠനം പൂർത്തിയാക്കിയ മന്ത്രി വിഎസ് ഗ്രൂപ്പിൽ നിന്ന് ഒരു സുപ്രഭാതത്തിൽ മലക്കം മറിഞ്ഞു മറുഗ്രൂപ്പിൽ കാലുമാറി എത്തിയപ്പോൾ തരപ്പെട്ട പദവികൾ എന്തൊക്കെയെന്ന് രേഖപ്പെടുത്തിയാൽ മറ്റൊരു മലയാറ്റൂർ രാമകൃഷ്ണന്റെ മറ്റൊരു നോവൽ ആകും.
പാർട്ടിയുടെ തത്വദീക്ഷയുള്ള നിലപാടുകൾ ഒന്നും തന്നെ പാലിക്കാൻ ഒരു ബാധ്യതയും ഇല്ലാത്ത പുത്തൻ കൂറ്റു നേതാവിന് അഞ്ചുവയസുള്ള ഒരു പെൺകുട്ടിയെ അന്യനാട്ടിൽ വളർത്തുന്നതിന്റെ ബുദ്ധിമുട്ട് അറിയണ്ടല്ലോ.മന്ത്രിയായാൽ മക്കളെ എത്ര ഉന്നത സ്വകാര്യസ്ഥാപനത്തിലും പഠിപ്പിക്കാം!പാർട്ടി അടിമകൾക്കാണെങ്കിൽ സർക്കാർ പള്ളിക്കൂടമേ പാടുള്ളൂ.
മന്ത്രിയായിരുന്നു കാണിക്കുന്ന കോ[പ്രായങ്ങൾ കാണുമ്പോൾ അൽപ്പന് ഐശ്വര്യം കിട്ടിയ കടങ്കഥ എത്രഭേദം. സ്വന്തം കുഞ്ഞിനെ തലോടുമ്പോൾ മന്ത്രി ഒരിക്കലെങ്കിലും ഓർക്കണം ഈ മന്ത്രി അക്ഷരാർത്ഥത്തിൽ അനാഥയാക്കിയ പെൺകുട്ടിയുടെ മുഖം. കേരളത്തിലെ ലക്ഷക്കണക്കിന് അമ്മമാരുടെ നെഞ്ചിലെ നൊമ്പരം മഹാശാപമായി നിങ്ങളുടെയെല്ലാം മക്കളെ വേട്ടയാടും .മാന്യതയുണ്ടെങ്കിൽ ഈ രാത്രിയിൽ ഇരുട്ട് കൂടുതൽ പടരുന്നതിനുമുമ്പ് മാപ്പുപറയുക.
അതല്ലെകിൽ പൊതുസമൂഹം നിന്ദയ്ക്ക് ഒരു സ്‌മാരകം പണിതു പകരം വീട്ടണം.കൂടാതെ ഈ സംഭവം കോട്ടയം ജില്ലയിൽ എവിടെയെങ്കിലുമായിരുന്നെകിൽ ജനങ്ങൾക്കുമേൽ മണൽവാരിയെറിഞ്ഞാൽ ഒരു മണൽത്തരിപോലും താഴേ വീഴില്ലായിരുന്നു .അതാണ് വോട്ടിന്റെ മഹത്വവും. ഇപ്പോൾ സമയം കിട്ടാത്ത പ്രതിപക്ഷത്തിനും സമയം താനേവരും! മുഖ്യമന്ത്രിക്കാണെങ്കിൽ റൂൾ ബുക്ക് ഉണ്ട്. ഫാരിസ് അബൂബക്കർ നിലവാരമെങ്കിലും ഉള്ള ഭവനങ്ങളിലെങ്കിലും ആയിരിക്കണം ചാവ് അടിയന്തിരം. .
https://www.facebook.com/Malayalivartha