Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കേരള സര്‍വകലാശാല ആസ്ഥാനത്തെ ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ എന്നും വന്നുപോയ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അന്വേഷണവിഭാഗം അസിസ്റ്റന്റ് ശ്രീ. കെ എം ഗോപിനാഥക്കുറുപ്പിനെ മറക്കാനാകില്ല; കോഴ്‌സുകള്‍, പരീക്ഷാത്തീയതി, ഫീസ് , ഫൈന്‍, അനുബന്ധരേഖകള്‍ അങ്ങനെ ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സിലുയരുന്ന സംശയങ്ങള്‍ക്കൊക്കെ മറുപടി ഒഴുകിയിങ്ങുവരും; വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഇടം പിടിച്ച ശ്രീ കുറുപ്പിന് ആദരാഞ്ജലികള്‍

31 JULY 2023 11:55 AM IST
മലയാളി വാര്‍ത്ത

കേരള സര്‍വകലാശാല ആസ്ഥാനത്തെ ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ എന്നും വന്നുപോയ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അന്വേഷണവിഭാഗം അസിസ്റ്റന്റ് ശ്രീ. കെ എം ഗോപിനാഥക്കുറുപ്പിനെ മറക്കാനാകില്ല. കോഴ്‌സുകള്‍, പരീക്ഷാത്തീയതി, ഫീസ് , ഫൈന്‍, അനുബന്ധരേഖകള്‍ അങ്ങനെ ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സിലുയരുന്ന സംശയങ്ങള്‍ക്കൊക്കെ മറുപടി ഒഴുകിയിങ്ങുവരും.വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഇടം പിടിച്ച ശ്രീ കുറുപ്പ് വിട പറഞ്ഞു. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ടുള്ള കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ ;

കുറുപ്പ് അഥവാ വിവരങ്ങളുടെ ഉറപ്പ്
ഇന്റര്‍നെറ്റും വെബ് സൈറ്റും മൊബൈലുമൊക്കെ വരും മുമ്പ് കാര്യങ്ങള്‍ ആരോടെങ്കിലും നേരിട്ട് ചോദിച്ചറിയുകയായിരുന്നു നമ്മുടെ രീതി. അക്കാലത്ത് കേരള സര്‍വകലാശാല ആസ്ഥാനത്തെ ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ എന്നും വന്നുപോയ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു 'റെഡി റെക്കണര്‍' ആയിരുന്നു അന്വേഷണവിഭാഗം അസിസ്റ്റന്റ് ശ്രീ. കെ എം ഗോപിനാഥക്കുറുപ്പ് .
കോഴ്‌സുകള്‍, പരീക്ഷാത്തീയതി, ഫീസ് , ഫൈന്‍, അനുബന്ധരേഖകള്‍ അങ്ങനെ ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സിലുയരുന്ന സംശയങ്ങള്‍ക്കൊക്കെ മറുപടി ഒഴുകിയിങ്ങുവരും.
1980 കളില്‍ അന്വേഷണവിഭാഗത്തിലെ റിസപ്ഷന്‍ ഓഫീസര്‍ ശ്രീ മൊറെയ്‌സിന്റെ സംശയനിവാരണ വൈഭവം അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അന്ന്, ശ്രീ കുറുപ്പും സകലരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
കൗണ്ടറില്‍ ഒരേ സമയം ഒന്നിലേറേപ്പേര്‍ ഒരേ വിവരം തിരക്കും. ഒട്ടും മുഷിയാതെ, ഓരോരുത്തര്‍ക്കും ഉത്തരം കൊടുക്കുകയാണ് ശ്രീ. കുറുപ്പിന്റെ രീതി. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സകല വിവരവും ശേഖരിക്കും . ഉത്തരവുകളുടെ ഉള്ളടക്കവും ഭവിഷ്യത്തും ലളിതമായ കോഴിക്കോടന്‍ ശൈലിയില്‍ ആര്‍ക്കും പറഞ്ഞുകൊടുക്കും.
സര്‍വകലാശാല പി ആര്‍ ഒ ആയിരുന്നപ്പോള്‍ ലൈവ് പ്രക്ഷേപണത്തിനു പോകും മുമ്പ് വിവരങ്ങളുടെ ഉറപ്പ് ഞാന്‍ തേടിയതും കുറുപ്പില്‍ നിന്നുതന്നെ.
ക്ലാസ് ഫോര്‍ ജീവനക്കരനായി തുടങ്ങി, അസിസ്റ്റന്റാവും മുമ്പേ അന്വേഷണ കൗണ്ടറിലെത്തി, പിരിയുംവരെ സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ടവനായി തുടര്‍ന്നയാള്‍. പ്രകൃതിജീവനത്തിലും ഗാന്ധി സംഘടനകളിലും തല്‍പരന്‍.
അദ്ദേഹം വിരമിക്കുന്നതിനുമുമ്പുതന്നെ അടുത്ത ടീമിനെ സജ്ജമാക്കാന്‍ സാധിച്ചു. ബിരുദമില്ലാത്ത ആ മുതിര്‍ന്നയാളെക്കണ്ട് ബിരുദധാരികളായ സഹപ്രവര്‍ത്തകര്‍ ജനസമ്പര്‍ക്കപാഠങ്ങള്‍ പഠിച്ച് , കൗണ്ടര്‍ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി നേടിയിരുന്നു.
ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഇടം പിടിച്ച ശ്രീ കുറുപ്പിന്റെ നിര്യാണം തികച്ചും ദു:ഖകരമാണ്.
ആദരാഞ്ജലി.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends