സാങ്കേതിക തകരാർ മൂലം ട്രിച്ചി-ഷാർജ എയർ ഇന്ത്യാ എക്‌സ്പ്രസ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി... വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു..സാങ്കേതിക തകരാർ മൂലം വിമാനം അടിയന്തരമായി ഇറക്കണമെന്ന നിർദേശം ലഭിച്ചതിനേത്തുടർന്ന് വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു..

സാങ്കേതിക തകരാർ മൂലം ട്രിച്ചി-ഷാർജ എയർ ഇന്ത്യാ എക്‌സ്പ്രസ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിന്റെ ലാൻഡിങ്ങിനോടനുബന്ധിച്ച് വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു.
സാങ്കേതിക തകരാർ മൂലം വിമാനം അടിയന്തരമായി ഇറക്കണമെന്ന നിർദേശം ലഭിച്ചതിനേത്തുടർന്ന് വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ആവശ്യമായ ക്രമീകരണങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു.
https://www.facebook.com/Malayalivartha
























