എങ്കിലും ബിന്ദു ടീച്ചറേ...സാമൂഹിക നീതി എന്നൊരു വകുപ്പുണ്ടെന്ന് മറക്കരുതേ!പിഞ്ചു കുഞ്ഞിനെ അപമാനിച്ച് മന്ത്രി

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ സംസ്കാര ചടങ്ങുകളിൽ ജനപ്രതിനിധികൾ പങ്കെടുക്കാത്ത സംഭവത്തിലാണ് ആർ ബിന്ദു കേരളത്തിൻ്റെ മനസാക്ഷിയെ കുത്തിനോവിച്ചത്. എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തിക്കൊള്ളണം എന്നില്ലല്ലോ എന്നാണ് മന്ത്രി പറഞ്ഞത്. അതിനുള്ള സമയവും കിട്ടിയിരുന്നില്ലെന്നും അന്ത്യയാത്രയിൽ മന്ത്രിമാർ പങ്കെടുക്കാത്തതിനെക്കുറിച്ച് മന്ത്രി പ്രതികരിച്ചു. സ്ത്രീ സുരക്ഷയെക്കുറിച്ച് കൂടുതൽ പ്രചരണം നടത്തേണ്ടുന്ന സമയമാണിത്. പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞുയഥാർത്ഥത്തിൽ തൊഴിൽ, ആഭ്യന്തര, സാമൂഹിക നീതി വകുപ്പുകളാണ് ആ പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദി.
അഞ്ച് വയസുകാരിയുടെ പൊതുദർശനത്തിനും സംസ്കാര ചടങ്ങുകൾക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ ജില്ലാ കളക്ടറോ പോലും എത്താത്തതിൽ പ്രതിഷേധം വ്യക്തമാക്കി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സർക്കാരിന് ഔചിത്യം ഇല്ലെന്ന് ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സർക്കാർ പ്രതിനിധി പോലും പങ്കെടുക്കാത്തത് പ്രതിഷേധാർഹമാണ്. മന്ത്രി പി രാജീവിന് ചുമതലയുള്ള ജില്ലയായിട്ടും ആരും വന്നില്ലെന്നും എറണാകുളത്ത് വ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് തീരുമാനമെന്നും ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. ഒടുവിൽ മന്ത്രി വീണാ ജോർജും കളക്ടർ എൻ.എസ്.കെ ഉമേഷും രാത്രി വൈകി കുഞ്ഞിൻ്റെ വീട്ടിലെത്തി. അതും വിവാദങ്ങൾക്ക് ശേഷം . ആർക്ക് എന്ത് സംഭവിച്ചാലും സർക്കാരിന് ഒന്നുമില്ലെന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്.
സർക്കാർ കേരളത്തിൽ മദ്യം ഒഴുകുകയാണെന്നും ലഹരിയിൽ നിന്നും മോചനം ഇല്ലെങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും മുഹമ്മദ് ഷിയാസ് അഭിപ്രായപ്പെട്ടു. ആലുവയിൽ കുട്ടിയെ കാണാതായത് മുതൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതുവരെയുള്ള സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത് വലിയ വീഴ്ച്ചയാണെന്നും ഡി സി സി പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
അതേസമയം ആലുവയിലെ അഞ്ച് വയസുകാരിയുടെ അതിക്രൂര കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതിലടക്കം അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുമെന്നും മറ്റ് ആർക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷിക്കുകയാണെന്നും ഡി ഐ ജി ശ്രീനിവാസ് പറഞ്ഞു. പ്രതി ബീഹാർ സ്വദേശിയാണെന്നും ആവശ്യമെങ്കിൽ ബീഹാറിൽ പോയി അന്വേഷിക്കുമെന്നും ഡി ഐ ജി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ബീഹാറിൽ അസഫാഖ് ആലത്തിന്‍റെ പേരിൽ കേസുകളുള്ളതായി വിവരം കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ കൂടുതൽ സാക്ഷികളെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും ഡി ഐ ജി ശ്രീനിവാസ് വിവരിച്ചു. സംഭവം നടന്നത് ആലുവ നഗരമധ്യത്തിലാണെന്ന് മനസിലാക്കണം. ഇത്രയും പ്രധാനപ്പെട്ട ഒരു സ്ഥലത്ത് പകൽനേരത്ത് ഇങ്ങനെയൊരു കൊലപാതകം നടക്കുമെങ്കിൽ കേരളത്തിൻ്റെ സുരക്ഷ സമ്മതിക്കുക തന്നെ വേണം. സംസ്ഥാനത്ത് തമ്പിടിച്ചിരുക്കുന്ന അതിഥി തൊഴിലാളികളെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ കൈയിൽ ഒരു രേഖയുമില്ല. ഇവരിൽ നല്ലൊരു ശതമാനവും ഏതു തരക്കാരാണെന്ന പോലും സർക്കാർ അന്വേഷിക്കാറില്ല. ഇവർക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ ഇവരിൽ തീവ്രവാദികളുണ്ടോ എന്നും പോലീസ് അന്വേഷിക്കാറില്ല. ഇതര സംസ്ഥാന തൊഴിലാളിയെ നമ്മളിൽ ഒരാളായി കരുതണം എന്നാണ് സർക്കാർ പറയുന്നത്.ഇടതു മുന്നണ അധികാരത്തിൽ വന്നതോടെ ഇതര സംസ്ഥാനകാർക്ക് കൊയ്ത്തുതുടങ്ങി.
സംസ്ഥാനത്ത് ഇതര സംസ്ഥാനത്തൊഴിലാളികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ കണക്കില്‍ വൻ വര്‍ദ്ധനവാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്... കൊലപാതകശ്രമം, ലഹരികടത്ത്, മോഷണം, പീഡനം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളില്‍ ഇവര്‍ ഉള്‍പ്പെടുന്നു....
2016ലെ ജിഷ കൊലക്കേസ് മുതല്‍ കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്കെടുത്താല്‍ 159 ഇതര സംസ്ഥാനക്കാര്‍ പ്രതികളായ 118 കൊലപാതകക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജിഷ അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ പ്രതി ലൈംഗിക വൈകൃതമുള്ള കൊടുകുറ്റവാളി അസം സ്വദേശി അമറുല്‍ ഇസ്ളാം ആണ്. കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ മനോരമ കൊലക്കേസ് പ്രതി ക്രിമിനല്‍ പശ്ചാത്തലമുള്ള ആദം അലി ആയിരുന്നു. തിരുവനന്തപുരത്തെ വിനീത കൊലക്കേസിൽ പ്രതി തമിഴ്നാട്ടിലെ കൊലയാളി രാജേന്ദ്രനായിരുന്നു. സംസ്ഥാനത്ത് 31 ലക്ഷത്തിലധികം ഇതര സംസ്ഥാനക്കാരുണ്ട്. എന്നാൽ സർക്കാർ കണക്കിൽ ഇവർ അഞ്ചുലക്ഷം മാത്രമാണ്.
കോട്ടയം പൂവന്‍ തുരുത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയത് അസം സ്വദേശിയാണ് . ആയിരക്കണക്കിന് ക്രിമിനലുകളാണ് കേരളത്തിൽ സ്വസ്ഥമായി ജീവിക്കുന്നത്.
സ്വന്തം നാട്ടില്‍ എന്ത് കുറ്റകൃത്യവും നടത്തിയതിന് ശേഷം കേരളത്തില്‍ എത്തി സാധാരണ ജീവിതം നയിക്കാന്‍ ഈ ക്രിമിനലുകള്‍ക്ക് സാധിക്കുന്നു . കുറ്റ കൃത്യങ്ങള്‍ക്ക് മാത്രമായി കേരളത്തില്‍ എത്തുന്നവരും ഉണ്ട് .
മികച്ച ശമ്പളം, ചോദിക്കാൻ പറയാനും ആളില്ലാത്ത സുരക്ഷാ മാനദണ്ഡങ്ങള്‍, ഒറ്റപ്പെട്ട ക്യാമ്പുകള്‍ , ഒരു കൂട്ടം ആളുകള്‍ ഒറ്റയ്ക്കു താമസിക്കുന്ന സാഹചര്യം ഇവയൊക്കെ മനസിലാക്കി കേരളത്തിൽ എത്തുന്നവരുമുണ്ട്.. കുറ്റകൃത്യങ്ങള്‍ക്ക് നടത്തിയ ശേഷം സംസ്ഥാനത്തിനു പുറത്തേക്ക് കടന്നാല്‍ പൊലീസിന് ഇവരെ പിടികൂടല്‍ ബുദ്ധിമുട്ടാകുന്നു. തിരിച്ച് ഇവര്‍ സ്വന്തം നാട്ടിലേയ്ക്കെത്തിയാല്‍ ഇവര്‍ അവിടെ നിന്നും സംരക്ഷണം ലഭിക്കുന്നു. ഇവർക്കിടയിൽ ബംഗാളികൾ മാത്രമല്ല ബംഗ്ലാദേശികളുമുണ്ടെന്ന് കേന്ദ്ര സർക്കാർ സംശയിക്കുന്നു. തീവ്രവാദികൾ പതിയിരിക്കുന്നുണ്ട് എന്ന സംശയം മുമ്പേയുണ്ട് എന്നാൽ ഇതര സംസ്ഥാനക്കാരുടെ ആവാസ കേന്ദ്രങ്ങളിൽ കടന്നു ചെല്ലാൻ പോലീസിന് പോലും ഭയമാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇതര സംസ്ഥാനക്കാരുടെ വിവര ശേഖരണത്തിനായി പൊലീസിന് ഇന്‍റര്‍ ഓപ്പറബില്‍ ക്രിമിനല്‍ ജസ്റ്റീസ് സംവിധാനമടക്കമുണ്ടെങ്കിലും അത് കാര്യക്ഷമമല്ല. കുറ്റവാളികളായ അന്യസംസ്ഥാനക്കാരെ നിരീക്ഷിക്കാന്‍ സംവിധാനങ്ങളുമില്ല.
നിലവില്‍ ആവാസ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം അഞ്ച് ലക്ഷത്തി പതിനാറായിരം ഇതര സംസ്ഥാനക്കാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതിന്‍റെ ആറിരട്ടിയാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. സിഎംഐഡി നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഗോഡ്സ് ഔണ്‍ വര്‍ക്ക് ഫോഴ്സ് എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 30 ലക്ഷത്തിലധികം പേര്‍ ഇവിടെയുണ്ട്.
ഇതില്‍ ഭൂരിപക്ഷവും തമിഴ്നാട് , കര്‍ണ്ണാടക, ഒഡീഷ ,ജാര്‍ഖണ്ഡ്, ബീഹാര്‍ ഉത്തര്‍ പ്രദേശ് ബംഗാള്‍ , അസം എന്നിവിടങ്ങളില്‍ നിന്നുമാണ്. ഇവരില്‍ ഭൂരിഭാഗവും ദളിത് വിഭാഗങ്ങളും മത ന്യൂനപക്ഷങ്ങളുമാണ്. സ്വന്തം നാടിനെ അപേക്ഷിച്ച് മെച്ചപ്പെട്ട വേതനവും ജീവിത സാഹചര്യങ്ങളും തേടിയെത്തുന്നവരാണ് ഇവര്‍. ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും കേരളം പോലീസ് ക്ലിയറൻസ് ആവശ്യപ്പെടാറില്ല.ദശലക്ഷകണക്കിന് അന്യസംസ്ഥാനക്കാർ എത്തുന്ന സംസ്ഥാനം എന്ന നിലയിൽ പോലീസ് ക്ലിയറൻസ് നിർബന്ധമാക്കേണ്ടതാണ്. ആവശ്യമെങ്കിൽ ഇതിനാവശ്യമായ നിയമനിർമ്മാണം നടത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ കിറ്റെക്സ് കമ്പനിയിലെ അതിഥി തൊഴിലാളികൾ അതിക്രമം നടത്തുകയും പൊതുമുതൽ നശിപ്പിക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കും.ഇതിൽ രണ്ടു കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. കോലഞ്ചേരി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണു 524 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികളാണ്. എന്നൽ വിചാരണയും വിധിയുമൊക്കെ വരുമ്പോൾ ഇവർ കേരളം വിട്ടിരിക്കും.
പൊലീസ് വാഹനം നശിപ്പിച്ചെന്ന കേസിൽ 175 പ്രതികളാണ് ഉണ്ടായിരുന്നത്.. കുന്നത്തുനാട് സിഐ വി.ടി.ഷാജനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയെ തുടർന്നു റജിസ്റ്റർ ചെയ്ത കേസിൽ 51 പേരാണു പ്രതികൾ. സംഭവത്തിൽ ആകെ പ്രതികൾ 226. പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആക്രമിച്ചു എന്നാണ് ഇവർക്കെതിരായ കേസ്. രണ്ട് എഫ്ഐആറുകളിലായി 11 വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അസം, യുപി, നാഗാലാൻഡ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതികൾ റിമാൻഡിലാണ്. ക്രിസ്മസ് ദിനത്തിൽ രാത്രി 12 മണിയോടെ കിറ്റെക്സ് ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിട വളപ്പിൽ ആഘോഷത്തിന്റെ പേരിൽ തുടങ്ങിയ കലഹമാണ് കലാപത്തിലെത്തിയത്. തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടുന്ന വിവരം അറിഞ്ഞു പൊലീസ് എത്തിയപ്പോൾ അക്രമികൾ പൊലീസിനു നേരെ തിരിയുകയായിരുന്നു.
പൊലീസ് വാഹനം കത്തിക്കുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തതോടെ ഉദ്യോഗസ്ഥർക്കു പിൻവാങ്ങേണ്ടി വന്നു. ഞായറാഴ്ച രാവിലെ സ്ഥലത്തെത്തിയ പൊലീസുകാർക്കു നേരെ ആക്രമണമുണ്ടാകുകയും കൊലപ്പെടുത്താൻ ശ്രമമുണ്ടാകുകയും ചെയ്തു. ആലുവ എസ്പി കാർത്തിക്കിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘം എത്തിയാണ് പ്രതികളെ ബലം പ്രയോഗിച്ചു പിടികൂടി അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയത്. ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ നടത്തിയ ഏറ്റവു വലിയ ഓപ്പറേഷനാണ് ഇത്. ദീർഘകാലം അധ്യാപക പരിചയമുള്ള ഒരു മന്ത്രിയുടെ ഭാഗത്ത് നിന്നാണ് ഇത്രയും ഉത്തരവാദ രഹിതമായ ഒരു വാക്ക് വീണു പോയത്. നമ്മുടെ നിയമ സംവിധാനമാണ് ആ പിഞ്ചുകുഞ്ഞിൻ്റെ മരണത്തിന് ഉത്തരവാദിയെന്ന് കേരളം ആവർത്തിക്കുമ്പോഴാണ് മന്ത്രി ഇങ്ങനെയൊക്കെ മൊഴിയുന്നത്.
https://www.facebook.com/Malayalivartha
























