അയൽവാസി കാറിൽ പെട്രോൾ ഒഴിച്ച് തീയിട്ടതായി ആരോപണം; മൊബൈലിൽ ദൃശ്യം പകർത്തുന്നതിനിടെ കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന പെട്രോൾ മകളുടെ ദേഹത്ത് ഒഴിക്കാനും ശ്രമം

മലയിൻകീഴ് വിളവൂർക്കൽ പഞ്ചാത്തിന് സമീപം അയൽവാസി കാറിൽ പെട്രോൾ ഒഴിച്ച് തീയിട്ടതായി ആരോപണം . വെള്ളറs സ്വദേശിനിയും ഇപ്പോൾ കാവിൻപുറം ലേഖ നിവാസിൽ വാടകക്ക് താമസിക്കുന്ന റീനയുടെ കാറാണ് ഈ വീടിന് രണ്ടമത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുന്ന അരവിന്ദും, അമ്മാവനും സുഹൃത്തും ചേർന്ന് തീയിട്ടത് എന്ന് മലയിൻകീഴ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇന്നലെ വൈകുന്നേരം 5.45 ഓടെയാണ് സംഭവം ഉണ്ടായത് .
ഞായറാഴ്ച്ച വീട്ടിൽ വന്ന ബന്ധുക്കളുടെ കാർ വീടിന് സമീപം പാർക്ക് ചെയ്തിരുന്നു. വാഹനം പാർക്ക് ചെയ്തതിൽ പ്രകോപിതനായ അരവിന്ദ് കർമാറ്റിയിടാൻ പറഞ്ഞു കൊണ്ട് റീനയുടെ ഭർത്താവിനെയും റീനയെയും തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സമയം ഭക്ഷണം കഴിക്കുകയായിരുന്ന റിനയുടെ ഭർത്താവ് മഹേഷ് കുമാർ പുറത്തിറങ്ങി കാർ മാറ്റനായി എത്തിയപ്പോൾ ഇയാൾ മഹേഷിനെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകിയ ശേഷം വീട്ടിൽ എത്തിയപ്പോഴാണ് അയൽവാസികൾ എത്തി കാർ അടിച്ചു തകർക്കുകയും പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തത്.
ഇവർ വാഹനങ്ങൾ അടിച്ച് തകർക്കുമ്പോൾ റീനയുടെ മകൾ പ്ലസ്ടുവിന് പഠിക്കുന്ന കുട്ടി മൊബൈലിൽ ദൃശ്യം പകർത്തുന്നതിനിടെ കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന പെട്രോൾ മകളുടെ ദേഹത്ത് ഒഴിക്കുകയും രണ്ട് തവണ തീപ്പെട്ടി കത്തിച്ചെറിയുകയും ചെയ്തു എന്ന് റീന പറഞ്ഞു. മഹേഷ് മലയിൻകീഴ് പോലീസിൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ മെഴിയെടുത്ത് കേസ് എടുത്തതായി പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























