കേരളാ പോലിസിനോടാ കളി....സന്തോഷത്തോടു ഫുട്ബോൾ കളിച്ചിരുന്ന കുട്ടികളുടെ പന്ത് കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്.... പന്ത് ജീപ്പിന്റെ ചില്ലിൽ കൊണ്ടതോടെ പൊലീസുകാർ കുട്ടികളോട് രോഷാകുലരായി....

കേരളാ പോലിസിനോടാ കളി, ഒരു മൈക്കിനെ വരെ കസ്റ്റഡിയിൽ എടുത്ത് പോയ കൂട്ടരാണ്. അപ്പോൾ പിന്നെ അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി . എന്ന് കരുതി ഗ്രൗണ്ടിൽ കളിക്കുന്ന കൊച്ചു കുട്ടികളെ പോലും വെറുതെ വിടില്ലെന്ന് പറഞ്ഞാൽ. സന്തോഷത്തോടു ഫുട് ബോൾ കളിച്ചിരുന്ന കുട്ടികളുടെ പന്താണ് പോലീസ് കസ്റ്റഡിയിൽ എടുത്തോണ്ട് പോയത്. കൊച്ചിയിലാണ് സംഭവം നടന്നത്. പൊലീസ് ജീപ്പിൽ തട്ടിയ ഫുട്‌ബോൾ കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്. എറണാകുളം നെട്ടൂരിലെ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ പന്താണ് പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. വഴിയാത്രക്കാർക്ക് അപകടകരമാവുന്ന രീതിയിൽ കളിച്ചതിനാലാണ് പന്ത് പിടിച്ചെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഗ്രൗണ്ടിലാണ് പ്രദേശത്തെ കുട്ടികളും യുവാക്കളും കളിച്ചുകൊണ്ടിരുന്നത്. വാഹന പരിശോധനയ്ക്കെത്തിയ പൊലീസ് ഈ സമയം ജീപ്പ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തു. അവിടെ നിന്നും മാറ്റിയില്ലെങ്കിൽ ജീപ്പിൽ പന്ത് കൊള്ളുമെന്ന് കുട്ടികൾ പറഞ്ഞെങ്കിലും പൊലീസ് കേട്ടില്ല.ശേഷം പന്ത് ജീപ്പിന്റെ ചില്ലിൽ കൊണ്ടതോടെ പൊലീസുകാർ കുട്ടികളോട് രോഷാകുലരായി. തുടർന്ന് നെട്ടൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ഫുട്ബോൾ കസ്റ്റഡിയിലെടുത്തു. ഇത് ജീപ്പിനകത്തിട്ട് സ്റ്റേഷനിലേയ്ക്ക് പോവുകയും ചെയ്തു. ഗ്രൗണ്ടിലുണ്ടായിരുന്ന കുട്ടികൾ എതിർത്തുവെങ്കിലും പൊലീസ് പന്ത് വിട്ടുനൽകിയില്ല.കുട്ടികളും പൊലീസുകാരും പന്തിന്റെ പേരിൽ വാക്കുതർക്കത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി നാട്ടുകാർ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.വഴിയാത്രക്കാർക്ക് അപകടകരമാവുന്ന വിധത്തിലാണ് കുട്ടികൾ ഫുട്ബോൾ കളിച്ചിരുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. ഇത് കുട്ടികൾ മനസിലാക്കാനാണ് പന്ത് പിടിച്ചെടുത്തതെന്നും നേരത്തേ ലഹരി കേസിൽ പ്രതിയായ യുവാവും ഗ്രൗണ്ടിൽ ഉണ്ടായിരുന്നുവെന്നും പൊലീസ് കുറ്റപ്പെടുത്തി. ഇയാൾ മനഃപൂർവം പന്ത് ജീപ്പിലേക്കടിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിന് എതിരല്ലെന്നും എപ്പോൾ വേണമെങ്കിലും സ്റ്റേഷനിൽ നിന്ന് പന്ത് കൈപ്പറ്റാമെന്നും പനങ്ങാട് പൊലീസ് വ്യക്തമാക്കി. ഫുഡ് ബോൾ കളിക്കുമ്പോൾ തന്നെ പന്ത് പരസ്പരം തട്ടാനും ആ പരിസരത്തും കൂടെ നടന്നു പോകുമ്പോൾ മേലിൽ വീഴാൻ ഉള്ള സാധ്യതയുമുണ്ട്. എന്നിട്ടും കുട്ടികൾ കളിച്ചത് ഗ്രൗണ്ടിൽ ആണ് , അവിടെയാണ് പോലീസ് വാഹനം കൊണ്ട് വന്നു നിർത്തിയിട്ടത്.എന്നിട്ട് പിന്നെ പോലീസ് ജീപ്പിൽ തട്ടിയെന്ന് പറഞ്ഞു കൊണ്ട് പന്തിനേയും കസ്റ്റഡിയിൽ എടുത്തോണ്ട് പോകേണ്ട വല്ല കാര്യമുണ്ടോ..? ഇപ്പോൾ ഒന്ന് എയറിൽ നിന്നും ഇറങ്ങിയേ ഉള്ളു കേരളാ പോലീസ്, കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ സൗണ്ട് സിസ്റ്റത്തിൽ ഹൗളിംഗ് ഉണ്ടായതിന്റെ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് മൈക്ക് കസ്റ്റഡിയിലെടുത്തത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
മൈക്കിലെ ശബ്ദതടസ്സം സെക്കൻഡുകൾക്കകം പരിഹരിക്കുകയും അത് സ്വാഭാവികമെന്ന നിലയിൽ മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തിരുന്നു. എന്നാൽ, പൊതുസുരക്ഷയെ അപകടപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മൈക്കും ആംപ്ലിഫയറും എല്ലാം സ്റ്റേഷനിൽ കേറിയിറങ്ങേണ്ട അവസ്ഥ വന്നിരുന്നു. അത് വർത്തയാവുകയും സോഷ്യൽ മീഡിയയിൽ അടക്കം ട്രോളുകൾ ഉയരുകയും ചെയ്തിരുന്നു. എല്ലാം മൈക്ക് ഓപറേറ്റേഴ്‌സും ഇങ്ങനെ പോയാൽ മുൻകൂർ ജാമ്യം എടുത്തു വയ്‌ക്കേണ്ട അവസ്ഥയാണ് എന്നൊക്കെ പറഞ്ഞു കൊണ്ട് മുഴുവൻ ട്രോളുകൾ ആയിരുന്നു.ഈ വിവാദം കെട്ടടങ്ങുന്നതിനിടെയാണ് ഇപ്പോൾ പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha
























