യാത്രക്കാന്റെ ട്രോളി ബാഗിൽ നിന്ന് പെരുമ്പാമ്പുകളും പല്ലിയും... ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് സംഭവിച്ചത്...കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പാമ്പുകളെ പിടികൂടിയത്...ചെറിയപെട്ടികളിലാക്കി കടത്താൻ ശ്രമിക്കുകയായിരുന്നു....

വിമാന താവളത്തിൽ വച്ച് പലതും പിടി കൂടാറുണ്ട്. അതിൽ കൂടുതലായും കടത്തുന്നത് സ്വർണ്ണം തന്നെയാണ്. അത് ഒരു വിധം എല്ലാ വിമാനത്താവളത്തിലും സ്വർണ കടത്ത് കൂടുതലായിരിക്കും. ഉദ്യോഗസ്ഥര്ക്ക് മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ട സൂചനകൾ ലഭിക്കുന്നു, പിന്നാലെ നടത്തുന്ന പരിശോധനയിലാണ് സ്വർണം പിടികൂടാറുള്ളത്. അത് പലതും ഉദ്യോഗസ്ഥ സംഘങ്ങളുടെ കണ്ണും വെട്ടിച്ച് എങ്ങനെയൊക്കെ കടത്താം എന്നാണ് ചിന്തിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കുന്ന കാര്യമാണ് ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് സംഭവിച്ചിരിക്കുന്നത്. യാത്രക്കാന്റെ ട്രോളി ബാഗിൽ നിന്ന് പെരുമ്പാമ്പുകളെയും പല്ലികളെയും പിടിച്ചെടുത്തു.
ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നുമാണ് പിടിച്ചെടുത്തത്. ഇയാൾ ക്വാലാലംപൂരിൽ നിന്നുമാണ് എത്തിയത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പെരുമ്പാമ്പിനെ പിടിച്ചെടുത്തത്.ബാഗിൽ നിന്ന് 47 പെരുമ്പാമ്പുകളെയും രണ്ട് പല്ലികളെയുമാണ് പിടികൂടിയത്. സംഭവത്തിൽ മുഹമ്മദ് മൊയ്തീൻ എന്നയാളാണ് പിടിയിലായത്. ബാത്തിക് എയർ വിമാനത്തിലാണ് ഇയാൾ ട്രിച്ചിയിൽ എത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പാമ്പുകളെ പിടികൂടിയത്.പെരുമ്പാമ്പുകളെ അയാൾ ചെറിയപെട്ടികളിലാക്കി കടത്താൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് വനപാലകർ വിമാനത്താവളത്തിലെത്തുകയും ഇഴജന്തുക്കളെ മലേഷ്യയിലേക്ക് തന്നെ തിരിച്ചയക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.മൊയ്തീനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha
























