ഐ ജി ലക്ഷമണന്റെ വെളിപ്പെടുത്തൽ; ചക്രശ്വാസം വലിച്ച് സർക്കാർ... മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു സംഘം കുറെക്കാലമായി, ഹൈജാക്ക് ചെയ്തിരിക്കുകയാണ്...ആ ഉപജാപക സംഘത്തിന്‍റെ നേതാവ് ഇപ്പോള്‍ ജയിലിലാണ്....ഇപ്പോള്‍ ആള് മാറിയെന്നേയുള്ളൂ....തുറന്ന് പറഞ്ഞ് സതീശൻ...

ഐ ജി ലക്ഷമണന്റെ വെളിപ്പെടുത്തലിൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് സർക്കാർ . പണ്ട് സ്ഥിരമായി സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് ഇരുന്നിരുന്നത് സ്വപ്ന സുരേഷ് ആയിരുന്നു, അതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ കേന്ദ്രീകരിച്ചു എന്താണ് നടക്കുന്നതെന്ന് വെളിപ്പെടുത്തി കൊണ്ട് ആഭ്യന്തര വകുപ്പിലെ ഉന്നതൻ തന്നെ രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഭരണഘടനാ അതീതമായ ശക്തികള്‍ പ്രവര്‍ത്തിച്ച് സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഇടപെടുന്നെന്ന ഗുരുതരമായ ആരോപണമാണ് സംസ്ഥാനത്തെ ഒരു ഐ ജി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു സംഘം കുറെക്കാലമായി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ സത്യവാങ്മൂലം.
കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന് നേതൃത്വം നല്‍കിയത്. ആ ഉപജാപകസംഘത്തിന്‍റെ നേതാവ് ഇപ്പോള്‍ ജയിലിലാണ്. ഇപ്പോള്‍ ആള് മാറിയെന്നേയുള്ളൂ. ആഭ്യന്തര വകുപ്പ് ഉപജാപക സംഘത്തിന്‍റെ കയ്യിലാണ്. അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. രാഷ്ട്രീയ താല്‍പര്യമുള്ള കേസുകളില്‍ അനിയന്ത്രിതമായാണ് ഈ സംഘം ഇടപെടുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ കേസുകളില്‍ ഈ സംഘം ഇടപെടുകയും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമാണ്. സ്വന്തക്കാരെ സംരക്ഷിക്കാനുള്ള ഇടപെടലുകളും ഈ സംഘം നടത്തുന്നുണ്ട്. ആലപ്പുഴയിലും തൃശൂരിലും അറിയപ്പെടുന്ന സി.പി.എം നേതാക്കള്‍ അപമാനിച്ചെന്ന് സ്ത്രീകള്‍ പരാതി നല്‍കിയിട്ടും പാര്‍ട്ടി തന്നെ അത് പരിഹരിക്കുകയാണ്. പരാതി ലഭിച്ചാല്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാക്കളും അത് പൊലീസിന് കൈമാറണം.
എന്നാല്‍ അതിന് തയാറാകാതെ രഹസ്യമായി ഒതുക്കിത്തീര്‍ക്കുകയാണ്. സിപിഎമ്മില്‍ സ്ത്രീകള്‍ പോലും അധിക്ഷേപിക്കപ്പെടുകയാണ്. സിപിഎമ്മിന്‍റെ കേസുകള്‍ പാര്‍ട്ടി കമ്മീഷന്‍ തീര്‍ത്താല്‍ മതിയോ? ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന സംഭവങ്ങള്‍ മറ്റൊരു രൂപത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും നടക്കുകയാണ്. ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ്. കേരളത്തില്‍ ഒരുകാലത്തും നടക്കാത്ത രീതിയിലുള്ള ഇടപെടലുകളാണ് പൊലീസിലുണ്ടാകുന്നത്. പരിതാപകരമായ നിലയില്‍ കേരള പൊലീസ് എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്ന ഐ.ജി ലക്ഷമണിന്റെ വെളിപ്പെടുത്തൽ ശരി വയ്‌ക്കുന്നതാണ് അടുത്തിടെ നടന്ന പോലീസ് ഇടപെടലുകൾ. പ്രതിപക്ഷ നേതാവിനും മാദ്ധ്യമ പ്രവർത്തകർക്കും മൈക്ക് സെറ്റിനുമെതിരേ വരെയെടുത്ത കേസുകൾ ഇതിനുദാഹരണങ്ങളാണ്.
ഓഫീസ് ഭരിക്കുന്നത് മുഖ്യമന്തിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണെന്ന പ്രതിപക്ഷ ആക്ഷേപങ്ങൾക്കിടെയാണ് ഐ.ജിയുടെ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്.മുഖ്യമന്ത്രിയുടെ ഓഫീസിൽ അദൃശ്യകരങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന പോലീസ് ഐ ജി ലക്ഷമണിന്റെ ഹൈക്കോടതിയിലെ ഹർജി ഗൗരവതരമാണ്. ഈ ഗൂഢസംഘം സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുകയും , ഒത്തുതീർപ്പുകൾ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഐ. ജി ലക്ഷ്മൺ ഹർജിയിൽ വ്യക്തമാക്കിയത്.പുരാവസ്തു തട്ടിപ്പിൽ, കേസിൽ നിന്നും ഒഴിവാക്കാനുള്ള ലക്ഷ്മണിന്റെ വാദങ്ങൾക്കപ്പുറം തെളിവുകൾ ഉണ്ടോയെന്ന പരിശോധിക്കേണ്ടതുണ്ട്. പക്ഷേ പ്രതിപക്ഷം ഉൾപ്പെടെ കഴിഞ്ഞ കുറേ നാളുകളായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഇടപെടലിനെ കുറിച്ച് ആക്ഷേപം ഉയർത്തുന്ന ഘട്ടത്തിലാണ് സർക്കാരിനു കീഴിലെ ട്രെയിനിങ് ഐ ജി യുടെ തന്നെ വെളിപ്പെടുത്തൽ. നേരത്തെ സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിന്റെ വാർത്ത സമ്മേളനത്തിനു പിന്നാലെ സരിത്തിനെ വിജിലൻസ് തട്ടിക്കൊണ്ടു പോയെന്ന ആരോപണം വന്നപ്പോൾ തന്നെ ഈ അധികാര കേന്ദ്രത്തെ കുറിച്ച് ചർച്ചകൾ ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha
























