ഉമ്മന്‍ ചാണ്ടിയെ അനുകരിക്കാന്‍ നോക്കി തേഞ്ഞൊട്ടി പിണറായി;ജനങ്ങളില്‍ നിന്ന് നേരിട്ട് നിവേദനങ്ങല്‍ സ്വീകരിച്ച് മുഖ്യമന്ത്രി,കണ്ണൂരിലാണ് പുതിയ നാടകം ഇറക്കി നോക്കീത്,എന്തൊക്കെ പ്രഹസനം കാണണം ഇത്,സോഷ്യല്‍മീഡിയയില്‍ വലിയ ട്രോള്‍

ഒന്ന് ഉമ്മന്‍ ചാണ്ടി കളിക്കാന്‍ നോക്കീതാ ഒത്തില്ല അല്ലിയോ മുഖ്യാ. പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് നിവേദനങ്ങല്‍ സ്വീകരിച്ച് മുഖ്യമന്ത്രി. ഇത് കണ്ട മലയാളിക്ക് രോമാഞ്ചം ഒന്നും വന്നില്ല പകരം പരമ പുച്ഛം തോന്നി. ഇതുവരെ ഇല്ലാത്ത ഒരോ ഇളക്കങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനിപ്പോള്‍. സംഭവം വേറൊന്നുമല്ല ഉമ്മന്‍ ചാണ്ടിയുടെ ജനസമ്മതി കണ്ട് അങ്ങോട്ട് ഇരിപ്പുറക്കുന്നില്ല. അതുകൊണ്ട് നൈസാ ഒന്ന് ഉമ്മന്‍ ചാണ്ടി കളിച്ച് നോക്കീതാ. പക്ഷെ ഒത്തില്ല. ഏതായാലും മലയാളികള്‍ മുഖ്യനെ കേറി മേഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സാറിന് പഠിക്കുവായിരിക്കും അല്ലിയോ നല്ലകാര്യം പക്ഷെ ഇത് പിണറായി അല്ലെ കണ്ടറിയണം. അല്ല തലയില്‍ തേങ്ങ വീണോ എന്തോ ട്രോളോട് ട്രോള്‍.
കണ്ണൂരിലാണ് മുഖ്യമന്ത്രിയുടെ നാടകം അരങ്ങേറിയത്. സംഭവം ഇങ്ങനാണ്. പിണറായി കണ്‍വെന്‍ഷന്‍ സെന്ററിലെ ധര്‍മ്മടം മണ്ഡലം എംഎല്‍എ ഓഫിസ് കേന്ദ്രീകരിച്ചായിരുന്നു പരാതി സ്വീകരിക്കല്‍. മൊത്തം 550 പരാതികളാണ് ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് നിവേദനങ്ങള്‍ നല്‍കി. രാവിലെ 9.30ന് ആരംഭിച്ച പരാതി സ്വീകരിക്കല്‍ ഉച്ചക്ക് 12.30 വരെ നീണ്ടു. ടോക്കണ്‍ ഏര്‍പ്പെടുത്തിയായിരുന്നു നടപടിക്രമങ്ങള്‍. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മേജര്‍ ദിനേശ് ഭാസ്‌കര്‍ എന്നിവരും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉണ്ടായിരുന്നു. വൈവിധ്യമാര്‍ന്ന നിരവധി വിഷയങ്ങളാണ് പരാതിക്കാര്‍ ഉന്നയിച്ചത്. പരാതികള്‍ പരിശോധിച്ച് സത്വര നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്. നാട്ടുകാരെ കാണിക്കാനാണോ അതോ ഇനി ശരിക്കും നന്നായതാണോ. നന്നാകും എന്നൊരു വിശ്വാസം നമുക്കില്ല. കാരണം ഇത് പിണറായി ആണല്ലോ.
ഇതാണ് കമ്യൂണിസം ആദ്യം എതിര്‍ക്കുക പിന്നെ അത് നടപ്പാകക്ുക. ഉമ്മന്‍ ചാണ്ടിയെ കളിയാക്കിയ കമ്മികള്‍ക് സമര്‍പ്പിക്കുന്നു എന്നാണ് ട്രോള്‍. ഏതായാലും മുഖ്യമന്ത്രി പിണറായി വിജയനെ വരെ നന്നാക്കിയ ഉമ്മന്‍ ചാണ്ടിയ്ക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍. എന്നാലും ഇത് മലയാളിക്ക് അങ്ങോട്ട് വിശ്വസിക്കാനാകുന്നില്ല. സാധാരണ ഈ മനുഷ്യന്റെ വായില്‍ നിന്ന് കേള്‍ക്കാറുള്ളത് കടക്ക് പുറത്ത്,മാറിപ്പോ അവിടുന്ന്, വെളച്ചില്‍ വേമ്ട എന്നുള്ള ഡയലോഗൊക്കെ ആണ്. ഇത്ര പെട്ടന്നൊരു മാറ്റം. ജനങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ ചേര്‍ത്തുപിടിച്ച ദൃശ്യങ്ങള്‍ കണ്ണില്‍ നിന്നങ്ങോട്ട് പോകുന്നില്ല അല്ലെ മുഖ്യ...പക്ഷെ ഒരു കുഴപ്പം ഉണ്ടല്ലോ മുഖ്യാ....ഉമ്മന്‍ ചാണ്ടി നാട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടിയോ കൈയ്യടിക്ക് വേണ്ടിയോ അല്ലെങ്കില്‍ പെട്ടന്നൊരു ദിവസം തലയില്‍ ഉദിച്ചതോ ഒന്നുമല്ല ആ മനുഷ്യന്റെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന സ്വഭാവമാണത്. ഫഹദ് ഫാസിലിന്റെ മാലിക് സിനിമയില്ലെ അതില്‍ പറയും പോലെ ഓനേക്കൊണ്ടൊന്നും പറ്റൂല്ല സാറെ. ശരിക്കും പിണറായി വിജയനെക്കൊണ്ടൊന്നും അത് നടക്കൂല്ല.
ഒരു ഭയവും ഇല്ലാതെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പറ്റുമോ പിണറായിക്ക്. അവരെ ചേര്‍ത്ത് പിടിക്കാന്‍ കഴിയുമോ. പോട്ടെ ഒരു മനുഷ്യന്‍ കെട്ടിപ്പിടിക്കാന്‍ വന്നാല്‍ മുറുമുറുപ്പോ അവജ്ഞയോ ഇല്ലാതെ ആ മനുഷ്യനെ തിരിക് ചേര്‍ത്തുപിടിക്കാന്‍ കഴിയുമോ. പറ്റില്ലെ അല്ലെ ബട്ട് ഉമ്മന്‍ ചാണ്ടി ക്യാന്‍. ജനക്കൂട്ടമെന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് ഒരു വികാരമായിരുന്നു. കേവലം സഞ്ചാരമല്ല, ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ തൊട്ടറിഞ്ഞുള്ള യാത്ര. അതിന്റെ മൂര്‍ത്തവും ഉദാത്തവുമായ രൂപമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലത്ത് നടത്തിയ ഓരോ ജനസമ്പര്‍ക്ക പരിപാടികളും. തന്നെത്തേടിയെത്തുന്ന ഓരോരുത്തര്‍ക്കും സാന്ത്വനം നല്‍കിയ ശേഷം മാത്രം തിരിച്ചുപോവുന്ന ഉമ്മന്‍ചാണ്ടി സഹപ്രവര്‍ത്തകര്‍ക്ക് അത്ഭുതമായിരുന്നു. കാരണം ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ തളര്‍ച്ചയെന്നതിന് ഒരു ഗ്ലാസ് വെള്ളത്തിന്റെ അരിക് വരെ മാത്രമായിരുന്നു സ്ഥാനം. പത്തൊമ്പത് മണിക്കൂര്‍ വരെ നീണ്ട് നിന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ഒറ്റ നില്‍പ്പില്‍ പങ്കെടുത്തിട്ടുണ്ട് ഉമ്മന്‍ചാണ്ടി. അത് അദ്ദേഹത്തെയെത്തിച്ചത് യു.എന്നിന്റെ ജനകീയ മുഖ്യമന്ത്രിയെന്ന ആദരത്തിലേക്ക് കൂടിയായിരുന്നു.
വലിയൊരു ജന വിഭാഗത്തിന്റെ കാലങ്ങളായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി തന്നെ താഴെ തട്ടിലേക്ക് ഇറങ്ങിയപ്പോള്‍ അതൊരു പുതിയ മാതൃകയായി. ഇതായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് യു എന്‍ അംഗീകാരം വരെ നേടിക്കൊടുക്കാന്‍ ഇടയായതും. ആരെങ്കിലും എന്തെങ്കിലും സഹായം ചോദിച്ചാല്‍ എത്ര ബുദ്ധിമുട്ടിയാലും ചെയ്തു കൊടുക്കാന്‍ ശ്രമിക്കുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ ശൈലിയെന്ന് അനുഭവം കൊണ്ട് വ്യക്തമാക്കുന്നുണ്ട് ഓരോ നേതാക്കളും. മുഖ്യമന്ത്രി പദത്തിലും ആ പ്രവര്‍ത്തനപാതയിലൂടെയാണ് അദ്ദേഹം മുന്നോട്ട് പോയത്. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളെ അടുത്തുനിന്ന് കാണാനും അറിയാനുമുള്ള അവസരമായി ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയെ കണ്ടു. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമ്പോഴാണ് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ദൗത്യം പൂര്‍ണമാകുന്നതെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. അങ്ങനെയുള്ള ഒരു മുഖ്യമന്ത്രിയെ അനുകരിക്കാന്‍ പിണരായി വിജയന്‍ ശ്രമിച്ചത്. നിരുത്സാഹപ്പെടുത്തുകയാണെന്ന് കരുതരുത് പിണറായി ഇങ്ങള് തോറ്റ് പോകുകയേ ഉള്ളു.
https://www.facebook.com/Malayalivartha
























