ഫാരിസിന്റെ പേര് വീണ്ടും കുത്തിപ്പൊക്കി ശക്തിധരന്‍;മുഖ്യന്റെ ഉത്തരംമുട്ടുന്നു,ആലുവയില്‍ വാ തുറക്കില്ല പക്ഷെ ഫാരിസിന്റെ വീട്ടിലേക്കാണേല്‍ ഓടിയേനേ,വെറുക്കപ്പെട്ടവന്‍ ഫാരിസ് പാരയാകുന്നുപിണറായിക്ക് നേരെ കൂരമ്പ് പോലെ ശരം തൊടുത്ത് പഴയ വിശ്വസ്തന്‍

ചാവടിയന്തരം ഫാരിസ് അബൂബക്കറിന്റെ കുടുംബത്തിലായിരുന്നെങ്കിലേ രാജാവ് എഴുന്നള്ളൂ. മുഖ്യമന്ത്രി പിണറായി വിജയനെ തലങ്ങും വിലങ്ങും പ്രഹരിച്ച് ജി ശക്തിധരന്‍. പിണറായിക്ക് നേരെ കൂരമ്പ് പോലെ തറയ്ക്കുകയാണ് ശക്തിധരന്റെ പോസ്റ്റുകള്‍. ആലുവയില്‍ 5 വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഒരക്ഷരം സംസ്ഥാനം ഭരിയ്ക്കുന്ന മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെ കുടയുകയാണ് പഴയ വിശ്വസ്തന്‍. ശക്തിധരന്‍ പറഞ്ഞതിലും കാര്യമുണ്ട്, ഫാരിസ് അബൂബക്കറിന്റെ അച്ഛന്‍ മരിച്ചപ്പോള്‍ രണ്ട് മണിക്കൂറോളമാണ് അവിടെ പിണറായി വിജയന്‍ ചെലവിട്ടത്. അത്ര അടുത്ത സൗഹൃദം ഇരുവരും തമ്മില്‍ ഉണ്ടായിരുന്ന എന്ന് വേണം മനസ്സിലാക്കാന്‍. ആലുവയില്‍ ഏതോ അന്യ സംസ്ഥാന തൊഴിലാളിയുടെ മകളല്ലെ മരിച്ചത്. അവിടെ പോകേണ്ട അവശ്യം ഇല്ലല്ലോ. ഫേസ്ബുക്കില്‍ ഒരുവരി കുറിപ്പിന്റെ ആവശ്യം പോലും ഇല്ല.
പിണറായിക്ക് ഉത്തരംമുട്ടുന്നിടത്താണ് ശക്തിധരന്‍ കയറി പിടിച്ചിരിയ്ക്കുന്നത്. ഫാരിസെന്ന് കേട്ടാളെ പിണറായി വാ മൂടിക്കെട്ടു. ഫാരിസ് വിഷയത്തില്‍ പ്രതിപക്ഷവും മാധ്യമങ്ങളും എടുത്ത് കുടഞ്ഞിട്ടും ഒരക്ഷരം മിണ്ടിയിട്ടില്ല. പിന്നല്ലേ ശക്തിധരന്‍ പറഞ്ഞാല്‍. പക്ഷെ ഫാരിസിന്റെ പേര് എവിടെയെങ്കിലും ഉയര്‍ന്ന് വന്നാല്‍ ചങ്കിടിപ്പ് കൂടും. ചില അന്തര്‍ദ്ധാരകള്‍ സജീവമാണല്ലോ. ചിലരുടെയൊക്കെ ബിനാമിയാണ് ഫാരിസ്, ഭൂമിക്കച്ചവടത്തിലെ കൂട്ടു കച്ചവടം അങ്ങനെ നീളുന്നു ആരോപണങ്ങളുടെ കുന്തമുന. ആരോപണങ്ങളില്‍ ഒന്നിലും കുറ്റക്കാരനല്ലെന്ന് തെളിയിക്കാന്‍ കഴിയാത്തിടത്തോളം ഫാരിസ് എന്ന പേര് ചിലരെയൊക്കെ പൊള്ളിയ്ക്കും. ഭൂമിക്കച്ചവടക്കാരനുമായുള്ള കൂട്ട് വേട്ടയാടുക തന്നെ ചെയ്യും. ഫാരിസിന്റെ പേരെടുത്തിട്ടതോടെ ശക്തിധരന് നേരെ തിരിഞ്ഞിട്ടുണ്ട് സൈബര്‍ വെട്ടുകിളി കൂട്ടം.
ഏതായാലും ശക്തിധരന്‍ കടുപ്പത്തില്‍ തന്നെ കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് നമുക്കൊന്ന് നോക്കാം...
മന്ത്രി ചെയ്തത്
മാപ്പര്‍ഹിക്കാത്ത
നിന്ദ
കേരള ചരിത്രത്തില്‍ ഇന്നോളം കേട്ടുകേള്‍വിയില്ലാത്ത അധമ പ്രവര്‍ത്തനം നിസ്സങ്കോചം ചെയ്ത സംഭവത്തില്‍ പോലീസ് കാട്ടിയ മാപ്പര്‍ഹിക്കാത്ത അനാസ്ഥയുടെ എരിതീയില്‍ എണ്ണ ഒഴിക്കുന്നതായിപ്പോയി ആ കുഞ്ഞിന്റെ അന്ത്യകര്‍മ്മത്തോട് മന്ത്രിസഭയും ഉദ്യോഗസ്ഥ ഭരണ മേധാവികളും സ്വീകരിച്ച നിരുത്തരവാദപരമായ സമീപനം. ആ ജില്ലയുടെ മന്ത്രിയാകട്ടെ ജീവിതത്തില്‍ മനുഷ്യപ്പറ്റ് എന്നൊന്ന് തിരിച്ചറിഞ്ഞിട്ടുള്ളയാളെയല്ല. എയര്‍ കണ്ടീഷന്‍ഡ് അല്ലാത്ത സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ പാദസ്പര്‍ശംഏല്‍ക്കാറില്ല. കളമശ്ശേരിയിലെ പാവപ്പെട്ട തൊഴിലാളികളുടെ ഭക്ഷണത്തിന്റെ പങ്കു പറ്റി സൗവ്വനകാലത്തു പഠനം പൂര്‍ത്തിയാക്കിയ മന്ത്രി വിഎസ് ഗ്രൂപ്പില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ മലക്കം മറിഞ്ഞു മറുഗ്രൂപ്പില്‍ കാലുമാറി എത്തിയപ്പോള്‍ തരപ്പെട്ട പദവികള്‍ എന്തൊക്കെയെന്ന് രേഖപ്പെടുത്തിയാല്‍ മറ്റൊരു മലയാറ്റൂര്‍ രാമകൃഷ്ണന്റെ മറ്റൊരു നോവല്‍ ആകും.
പാര്‍ട്ടിയുടെ തത്വദീക്ഷയുള്ള നിലപാടുകള്‍ ഒന്നും തന്നെ പാലിക്കാന്‍ ഒരു ബാധ്യതയും ഇല്ലാത്ത പുത്തന്‍ കൂറ്റു നേതാവിന് അഞ്ചുവയസുള്ള ഒരു പെണ്‍കുട്ടിയെ അന്യനാട്ടില്‍ വളര്‍ത്തുന്നതിന്റെ ബുദ്ധിമുട്ട് അറിയണ്ടല്ലോ. മന്ത്രിയായാല്‍ മക്കളെ എത്ര ഉന്നത സ്വകാര്യസ്ഥാപനത്തിലും പഠിപ്പിക്കാം!പാര്‍ട്ടി അടിമകള്‍ക്കാണെങ്കില്‍ സര്‍ക്കാര്‍ പള്ളിക്കൂടമേ പാടുള്ളൂ.
മന്ത്രിയായിരുന്നു കാണിക്കുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ അല്‍പ്പന് ഐശ്വര്യം കിട്ടിയ കടങ്കഥ എത്രഭേദം. സ്വന്തം കുഞ്ഞിനെ തലോടുമ്പോള്‍ മന്ത്രി ഒരിക്കലെങ്കിലും ഓര്‍ക്കണം ഈ മന്ത്രി അക്ഷരാര്‍ത്ഥത്തില്‍ അനാഥയാക്കിയ ചാന്ദ്‌നിയുടെ മുഖം. കേരളത്തിലെ ലക്ഷക്കണക്കിന് അമ്മമാരുടെ നെഞ്ചിലെ നൊമ്പരം മഹാശാപമായി നിങ്ങളുടെയെല്ലാം മക്കളെ വേട്ടയാടും .മാന്യതയുണ്ടെങ്കില്‍ ഈ രാത്രിയില്‍ ഇരുട്ട് കൂടുതല്‍ പടരുന്നതിനുമുമ്പ് മാപ്പുപറയുക. അതല്ലെകില്‍ പൊതുസമൂഹം നിന്ദയ്ക്ക് ഒരു സ്മാരകം പണിതു പകരം വീട്ടണം. ഇതായിരുന്നു ശക്തിധരന്റെ പോസ്റ്റ്. ഈ പോസ്റ്റിന് താഴെ ശക്തിധരന്‍ തന്നെ ഒരു കമന്റും ഇട്ടിട്ടുണ്ട്. അതില്‍ കുറിച്ചിരിയ്ക്കുന്നത് ഇങ്ങനെ....ഈ സംഭവം കോട്ടയം ജില്ലയില്‍ എവിടെയെങ്കിലുമായിരുന്നെകില്‍ ജനങ്ങള്‍ക്കുമേല്‍ മണല്‍വാരിയെറിഞ്ഞാല്‍ ഒരു മണല്‍ത്തരിപോലും താഴേ വീഴില്ലായിരുന്നു .അതാണ് വോട്ടിന്റെ മഹത്വവും. ഇപ്പോള്‍ സമയം കിട്ടാത്ത പ്രതിപക്ഷത്തിനും സമയം താനേവരും! മുഖ്യമന്ത്രിക്കാണെങ്കില്‍ റൂള്‍ ബുക്ക് ഉണ്ട്. ഫാരിസ് അബൂബക്കര്‍ നിലവാരമെങ്കിലും ഉള്ള ഭവനങ്ങളിലെങ്കിലും ആയിരിക്കണം ചാവ് അടിയന്തിരം. ഇതായിരുന്നു കമന്റ്.
https://www.facebook.com/Malayalivartha
























