ആലുവയില്‍ പോകാന്‍ സമയം കിട്ടിയില്ലെന്ന്;മന്ത്രി ബിന്ദുവിനെതിരെ കലിയിളകി ജനം,ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ കിളച്ച് മറിക്കുകയായിരുന്നു, മലയാളിയുടെ ക്ഷമ പരീക്ഷിക്കരുത്,നാട് വാഴുന്ന തമ്പ്രാന്‍ ഇതുവരെ വാ തുറന്ന് ഒരക്ഷരം മൊഴിഞ്ഞിട്ടില്ല

ആലുവയില്‍ അഞ്ച് വയസ്സുകാരിയുടെ കൊലപാതകത്തില്‍ കേരളം ഒന്നടങ്കം ഉള്ളുലഞ്ഞ് നില്‍ക്കുമ്പോള്‍ മന്ത്രി ബിന്ദുവിന്റെ വിവാദ പ്രസ്താവന വന്‍ വിവാദമാകുന്നു. എല്ലാ സ്ഥലത്തും മന്ത്രിമാര്‍ക്ക് എത്താന്‍ സാധിക്കില്ലെന്നും ഈ സംഭവത്തില്‍ അതിനുള്ള സമയം ലഭിച്ചിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. അതെ തീരെ സമയം ഇല്ലായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ കിളച്ചോണ്ട് ഇരിക്കുകയാരുന്നു. ഒരു പിഞ്ച് കുഞ്ഞിന്റെ മരണത്തില്‍ പോലും മനസ്സലിവില്ലാത്ത വര്‍ഗ്ഗമെന്ന് കലിയിളകി ജനം. നിങ്ങള്‍ വരണ്ട പക്ഷെ ഇമ്മാതിരി വകതിരിവില്ലാത്ത വര്‍ത്താനം വാ തുറന്ന് പറയാതിരുന്നൂടേ. ആലുവ സംഭവത്തില്‍ വിങ്ങിപ്പൊട്ടി നില്‍ക്കുകയാണ് കേരളം. എന്നാല്‍ ഭരിക്കുന്നവരുടെ കണ്ണോ മനസ്സോ ഇതുവരെ അവിടേക്ക് എത്തിയിട്ടില്ല. നാട് വാഴുന്ന തമ്പ്രാന്‍ ഇതുവരെ വാ തുറന്ന് ഒരക്ഷരം മൊഴിഞ്ഞിട്ടില്ല.
ആ ജില്ലയിലെ മന്ത്രിമാര്‍ പങ്കെടുത്തെന്നാണ് അറിവ്. ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അവിടെ ധാരാളം ജനങ്ങളും പൊതുപ്രവര്‍ത്തകരുമൊക്കെ എത്തിച്ചേര്‍ന്നിട്ടുണ്ടായിരുന്നു. മന്ത്രി എല്ലായിടത്തും എത്തണമെന്നില്ലല്ലോ. അതിനുള്ള സമയവും കിട്ടിയിട്ടില്ല.'' മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. കേരളത്തില്‍ യുപി മോഡല്‍ നടപ്പാക്കണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രസ്താവനയോട്, യുപിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷയുണ്ടെന്നാണോ കരുതുന്നതെന്ന് മന്ത്രി ചോദിച്ചു. സ്ത്രീകള്‍ വീടിന്റെ നാല് അതിരുകള്‍ക്കപ്പുറം കാലെടുത്തുവച്ചാല്‍ അവര്‍ വലിയ ദുരന്തം നേരിടേണ്ടി വരുമെന്നു പറഞ്ഞ സംവിധാനത്തിന്റെ ഭാഗമാണ് അവിടെ ഭരിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.
സമയമില്ല പോലും, ഈ നാടിന്റെ സുരക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ നോക്കാന്‍ സമയമില്ല. ജനങ്ങെള സംരക്ഷിക്കാനും സമയം ഇല്ല പിന്നെ എന്തിനാണ് ഇങ്ങനെയൊരു ഭരണകൂടം. ഇങ്ങനെ ഒരു സംഭവം ഉണ്ടാകുമ്പോള്‍ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് അവിടെ ഓടിച്ചെല്ലണമായിരുന്നു. അതാണ് ഒരു ജനകീയ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. പിന്നെ മന്ത്രി ബിന്ദുവിനൊക്കെ സമയമില്ലെന്ന്. അതെ ഭരിച്ച് ഭരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് അങ്ങ് കൊമ്പത്ത് എടുത്ത് വെച്ചിരിക്കുകയാണല്ലോ. വിവാദം ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു വകുപ്പും മന്ത്രിയും ഉണ്ടെന്ന് തന്നെ മലയാളി ഓര്‍ക്കുന്നത്. അത്രയ്ക്ക് കേമമാണ് ആ വകുപ്പ്. മന്ത്രി ബിന്ദുവിനെ പൊളിച്ചടുക്കുകയാണ് സോഷ്യല്‍മീഡിയ.
ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ സംസ്‌കാരത്തില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കാതിരുന്നതില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിയോ ഇടതു ജനപ്രതിനിധികളോ ജില്ലാ കലക്ടറോ എത്തിയില്ല. സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കാതിരുന്നത് തികഞ്ഞ അനാദരവ് ആണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സര്‍ക്കാരിന് ഔചിത്യമില്ലെന്ന് പ്രതികരിച്ച കോണ്‍ഗ്രസ്, വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
മുഖ്യമന്ത്രിയുടെ മൗനം ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷം. പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണവുമായ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. സംസ്ഥാനത്തെ നടുക്കിയ ആലുവയിലെ 5 വയസ്സുകാരിയുടെ നിഷ്ഠൂരമായ കൊലപാതകത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ആശ്ചര്യജനകമാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി നിര്‍വഹിക്കുന്ന മുഖ്യമന്ത്രി ഒരു പിഞ്ചുബാലികയ്ക്കു നേരെയുണ്ടായ ക്രൂരമായ ചെയ്തിക്കെതിരെ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? ഒരു ഫെയ്‌സ്ബുക് പോസ്റ്റ് പോലും നല്‍കി സംഭവത്തെ അപലപിക്കാന്‍ തയാറാകാത്തത് മുഖ്യമന്ത്രിക്ക് ചേര്‍ന്ന രീതിയല്ല. 5 മാസമായി സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും മിണ്ടാത്ത മുഖ്യമന്ത്രിക്ക് എന്ത് മനഃസാക്ഷിയാണുള്ളത്. മുഖ്യമന്ത്രി മനസ്സുവച്ചാല്‍ സാമൂഹിക വിരുദ്ധരെയും ലഹരിമാഫിയാ സംഘങ്ങളെയും 24 മണിക്കൂറിനുള്ളില്‍ അമര്‍ച്ച ചെയ്യാം. മുഖ്യമന്ത്രി ഏതോ ബാഹ്യശക്തികളുടെ പിടിയിലാണ് എന്ന് ജനങ്ങള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? എതിരാളികളെ ഇല്ലാത്ത കേസുകളുണ്ടാക്കി തേജോവധം ചെയ്യാന്‍ കാണിക്കുന്ന ആവേശം ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി ആഭ്യന്തര വകുപ്പ് കാണിക്കുന്നില്ല എന്നതാണ് സത്യം. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ആലുവ സംഭവത്തിന്റെ മൂലകാരണം.
https://www.facebook.com/Malayalivartha
























