അഞ്ച് പതിറ്റാണ്ടിലേറെക്കാലം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കരുത്തിന്റെയും ഭരണ മികവിന്റെയും പര്യായമായിരുന്ന മുന്‍ മന്ത്രിയും സ്പീക്കറും എം.പിയും ഗവര്‍ണറുമായ വക്കം പുരുഷോത്തമന് രാഷ്ട്രീയ,സാമൂഹിക , സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആദരാഞ്ജലിയര്‍പ്പിച്ചു...ഇന്ന് രാവിലെ 10ന് ഡി.സി.സി. ഓഫീസിലും 11.30ന് കെ.പി.സി.സി. ഓഫീസിലും മൃതദേഹം പൊതുദര്‍ശത്തിന് വയ്ക്കും, കെ.പി.സി.സി.ഓഫീസില്‍ നിന്ന് വിലാപയാത്രയായി വക്കത്തേക്ക് കൊണ്ടുപോകും, സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച രാവിലെ 11ന്

അഞ്ച് പതിറ്റാണ്ടിലേറെക്കാലം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കരുത്തിന്റെയും ഭരണ മികവിന്റെയും പര്യായമായിരുന്ന മുന്‍ മന്ത്രിയും സ്പീക്കറും എം.പിയും ഗവര്‍ണറുമായ വക്കം പുരുഷോത്തമന് (95) രാഷ്ട്രീയ,സാമൂഹിക , സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
ഇന്ന് രാവിലെ 10ന് ഡി.സി.സി. ഓഫീസിലും 11.30ന് കെ.പി.സി.സി. ഓഫീസിലും മൃതദേഹം പൊതുദര്‍ശത്തിന് വയ്ക്കും, കെ.പി.സി.സി.ഓഫീസില്‍ നിന്ന് വിലാപയാത്രയായി വക്കത്തേക്ക് കൊണ്ടുപോകും.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം കുമാരപുരത്തെ വസതിയായ ബിന്ദുഭവനില്‍ വിശ്രമത്തിലായിരുന്ന വക്കത്തിന്റെ അന്ത്യം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഇതേ വസതിയിലായിരുന്നു രാഷ്ട്രീയ,സാമൂഹിക , സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇന്നലെ രാത്രി വൈകും വരെ കുമാരപുരത്തെ വസതിയിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചു.
വൈകിട്ട് ആറ്റിങ്ങല്‍ കച്ചേരിനടയിലും പിന്നീട് ജന്‍മ സ്ഥലമായ വക്കം കടവിളാകത്ത് വീട്ടിലും പൊതുദര്‍ശനം..സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച രാവിലെ 11ന് കടവിളാകത്ത് വീട്ടുവളപ്പില്‍ നടക്കും.
1928ഏപ്രില്‍ 12ന് വക്കം കടവിളാകത്തു വീട്ടില്‍ കെ.ഭാനുപ്പണിക്കരുടെയും ഭവാനിയുടെയും മകനായി ജനിച്ച പുരുഷോത്തമന്‍ 1946ല്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്തെത്തിയത്.
1952ല്‍ ആര്‍.എസ്.പി സ്ഥാനാര്‍ഥിയായി മത്സരിച്ച് വക്കം പഞ്ചായത്ത് അംഗമായി. 1956ല്‍ ഹൈക്കോടതി ബെഞ്ചിനുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചു. നെടുങ്ങണ്ട ശ്രീനാരായണ വിലാസം ഹയര്‍സെക്കന്ററി സ്‌കൂളിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും വിദ്യാഭ്യാസം. തുടര്‍ന്ന്, അലിഗഡ് സര്‍വകലാശാലയില്‍ നിന്ന് എം.എയും എല്‍.എല്‍.ബിയും പാസായശേഷം തിരുവനന്തപുരത്ത് അഭിഭാഷകനായി .പിന്നീടുള്ള പൊതു ജീവിതം കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗം.
സംസ്ഥാന നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം സ്പീക്കര്‍ പദവി വഹിച്ച റെക്കോഡിന ്ഉടമയാണ് വക്കം പുരുഷോത്തമന്‍. അഞ്ച് തവണ നിയമസഭയിലേക്കും രണ്ടു തവണ ലോക് സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ മന്ത്രിയായി. മൂന്ന് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവി വഹിച്ചു.ഡി.സി.സി.സെക്രട്ടറി,കെ.പി.സി.സി. ജനറല്‍ സെക്രട്ടറി,വൈസ് പ്രസിഡന്റ്,എ.ഐ.സി.സി അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























