കണ്ണീര്‍ക്കാഴ്ചയായി....കൈ കഴുകുന്നതിനിടെ പുറത്തേയ്ക്ക്.... ട്രെയിനില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 19കാരി മരിച്ചു

കണ്ണീര്‍ക്കാഴ്ചയായി.... കൈ കഴുകുന്നതിനിടെ പുറത്തേയ്ക്ക്.... ട്രെയിനില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 19കാരി മരിച്ചു. വര്‍ക്കല ഇടവ കാപ്പില്‍ മൂന്നുമൂല വീട്ടില്‍ രേവതി (19) ആണ് ഇന്നലെമരിച്ചത്. പെണ്‍കുട്ടി കൈ കഴുകുന്നതിനിടെ പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു.
ജൂലൈ 29 ന് വൈകിട്ട് 4.15 ന് കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടെയായിരുന്നു അപകടമുണ്ടായത്. പോര്‍ബന്തര്‍ കൊച്ചുവേളി എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോള്‍ പരവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. കൈ കഴുകുന്നതിനിടെ പെണ്‍കുട്ടി പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് രക്ഷിക്കാന്‍ ശ്രമിച്ച കൊല്ലം വാടി സ്വദേശി സൂരജ് പൊലീസിന് മൊഴി നല്കിയിരുന്നു. രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ ഇയാള്‍ക്കും ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റു.
https://www.facebook.com/Malayalivartha
























