ബീഹാര്‍ സ്വദേശിനിയായ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസ്ഹാക്ക് ആലത്തിന്റെ തിരിച്ചറിയില്‍ പരേഡ് ഇന്ന്.....മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ആലുവ സബ് ജയിലില്‍വച്ചാണ് തിരിച്ചറിയല്‍ പരേഡ് നടക്കുക, ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം

ബീഹാര്‍ സ്വദേശിനിയായ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസ്ഹാക്ക് ആലത്തിന്റെ(28) തിരിച്ചറിയില്‍ പരേഡ് ഇന്ന്.....മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ആലുവ സബ് ജയിലില്‍വച്ചാണ് തിരിച്ചറിയല്‍ പരേഡ് നടക്കുക, ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം
കുട്ടിയുമായി പ്രതി പോകുന്നത് കണ്ടവരെയെല്ലാം ജയിലിലെത്തിക്കും. തിരിച്ചറിയല്‍ പരേഡ് നടത്തിയ ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കൊലപാതകം, പോക്സോ, മാനഭംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയടക്കം ഒമ്പത് വകുപ്പുകളാണ് എഫ്.ഐ.ആറിലുള്ളത്. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാനായി അന്വേഷണസംഘം ബീഹാറിലേക്ക് പോകും.
കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ചുവയസുകാരിയെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയത്. കുട്ടി പീഡനത്തിന് ഇരയായെന്നും കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കും.
https://www.facebook.com/Malayalivartha
























