വിജിലന്‍സ് ഡയറക്ടറായി ഡി.ജി.പി ടി.കെ. വിനോദ് കുമാറും, ഇന്റലിജന്‍സ് മേധാവിയായി എ.ഡി.ജി.പി മനോജ് എബ്രഹാമും ഇന്ന് ചുമതലയേല്‍ക്കും....

വിജിലന്‍സ് ഡയറക്ടറായി ഡി.ജി.പി ടി.കെ. വിനോദ് കുമാറും, ഇന്റലിജന്‍സ് മേധാവിയായി എ.ഡി.ജി.പി മനോജ് എബ്രഹാമും ഇന്ന് ചുമതലയേല്‍ക്കും. കഴിഞ്ഞ വര്‍ഷം ജൂലായ് മുതല്‍ വിജിലന്‍സ് മേധാവിയായിരുന്നു മനോജ് എബ്രഹാം.
രാവിലെ 10.30ന് വിജിലന്‍സ് ഡയറക്ടറും 11ന് ഇന്റലിജന്‍സ് മേധാവിയും ചുമതലയേല്‍ക്കും. ടോമിന്‍ തച്ചങ്കരി വിരമിച്ചപ്പോള്‍ വിനോദ് കുമാറിന് ഡി.ജി.പി റാങ്ക് ലഭിച്ചതിനെത്തുടര്‍ന്നാണ് ഡി.ജി.പിയുടെ കേഡര്‍ തസ്തികയായ വിജിലന്‍സില്‍ നിയമിച്ചത്.
ഇന്റലിജന്‍സ് മേധാവി റിപ്പോര്‍ട്ട് ചെയ്യേണ്ടത് പൊലീസ് മേധാവിക്കാണ്. ഒരു ഡി.ജി.പി മറ്റൊരു ഡി.ജി.പിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന കീഴ്വഴക്കമില്ലാത്തതിനാലാണ് വിനോദ്കുമാറിനെ മാറ്റിയത്. സര്‍ക്കാരിന്റെ വിശ്വസ്തനായ വിനോദ്കുമാര്‍ അഞ്ചരവര്‍ഷത്തോളം ഇന്റലിജന്‍സ് മേധാവിയായിരുന്നു.
"
https://www.facebook.com/Malayalivartha
























