തലസ്ഥാനത്ത് പ്രഭാത സവാരിക്കിടെ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുറ്റപത്രം.... പ്രതി നേമം കരുമം സ്വദേശി ശ്രീജിത്തിനെതിരെ വഞ്ചിയൂര്‍ പോലീസാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്, വഞ്ചിയൂര്‍ കോടതി പരിസരത്തെ ജുഡിഷ്യല്‍ ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ വച്ചാണ് സ്ത്രീ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ പോയ പ്രതി പ്രഭാത നടത്തത്തിനിറങ്ങിയ സ്ത്രീയെ തടഞ്ഞ് നിര്‍ത്തിയാണ് ആക്രമിച്ചത്

തലസ്ഥാനത്ത് പ്രഭാത സവാരിക്കിടെ സ്ത്രീയെ കടന്നു പിടിച്ച് മാന ഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിച്ചു. പ്രതി നേമം കരുമം സ്വദേശി വിനോദ് കുമാര്‍ മകന്‍ ശ്രീജിത്തിനെതിരെ സിറ്റി വഞ്ചിയൂര്‍ പോലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ശ്രീജിത്ത് സംഭവ ദിവസമായ 2022 നവംബര്‍ 24 ന് ഉച്ചതിരിഞ്ഞ് 3.30 ന് തന്നെ പിടിയിലായി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയാണ് യുവതി. പ്രതിയുടെ അമ്മയെ ജോലിക്ക് കൊണ്ട് വിട്ട് തിരിച്ച് വരുന്നതിനിടെയാണ് പ്രതി അക്രമം നടത്തിയത്. പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. വഞ്ചിയൂര്‍ കോടതി പരിസരത്തെ ജുഡിഷ്യല്‍ ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ വച്ചാണ് സ്ത്രീ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ പോയ പ്രതി പ്രഭാത നടത്തത്തിനിറങ്ങിയ സ്ത്രീയെ തടഞ്ഞ് നിര്‍ത്തി മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെ കടന്നുപിടിച്ച് കൈയ്യേറ്റവും ബലപ്രയോഗവും നടത്തി ആക്രമിച്ചെന്നാണ് കേസ്.
സ്‌കൂട്ടറിലിരുന്ന് പ്രതി സ്ത്രീയെ കടന്ന് പിടിക്കുകയായിരുന്നു. പ്രതിരോധിക്കുന്നതിനിടെ നിലത്ത് വീണ സ്ത്രീക്ക് പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. വാഹനത്തിന്റെ നമ്പര്‍ സി സി ടി വി യില്‍ നിന്ന് തിരിച്ചറിഞ്ഞാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. മൊബൈല്‍ നമ്പര്‍ ഓഫ് ചെയ്ത് നഗരത്തില്‍ കറങ്ങുകയായിരുന്ന പ്രതിയെ മൂന്നരയോടെ നേമത്തിന് സമീപം കരുമത്ത് നിന്നാണ് പിടികൂടിയത്. സ്‌കൂട്ടര്‍ പ്രതിയുടെ അമ്മയുടെ പേരിലാണ്. പേട്ടയിലെ ഫ്‌ലാറ്റില്‍ അമ്മയെ വീട്ടുജോലിക്ക് കൊണ്ട് വിട്ട് മടങ്ങുന്നതിനിടെയാണ് പ്രതി അക്രമം നടത്തിയത്. പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























