അടിമാലിയില്‍ യുവതി വീട്ടില്‍ മരിച്ച നിലയില്‍... ഷാള്‍ മുറിച്ചു രക്ഷപ്പെടുത്താന്‍ നോക്കിയെന്നും മരിച്ചെന്നു ബോധ്യപ്പെട്ടതോടെ കട്ടിലില്‍ കിടത്തുകയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന യുവാവ്

അടിമാലിയില്‍ യുവതി വീട്ടില്‍ മരിച്ച നിലയില്‍... ഷാള്‍ മുറിച്ചു രക്ഷപ്പെടുത്താന്‍ നോക്കിയെന്നും മരിച്ചെന്നു ബോധ്യപ്പെട്ടതോടെ കട്ടിലില്‍ കിടത്തുകയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന യുവാവ് .പൊളിഞ്ഞപാലത്തെ വാടകവീട്ടില്‍ താമസിച്ചിരുന്ന ആറുകണ്ടത്തില്‍ ശ്രീദേവിയെയാണ് (27) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ടു മൂന്നോടെയാണു സംഭവം ഉണ്ടായത്. ഒപ്പം താമസിച്ചിരുന്ന വാളറ കമ്പിലൈന്‍ പുത്തന്‍പുരയ്ക്കല്‍ രാജീവിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു. രാജീവ് വീട്ടിലുണ്ടായിരുന്ന സമയത്താണു മരണം സംഭവിച്ചതെന്നു പൊലീസ്.
വീട്ടുടമ വാടക സംബന്ധിച്ച കാര്യം പറയാന്‍ ശ്രീദേവിയെ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. ഈ നമ്പറിലേക്കു രാജീവ് തിരിച്ചുവിളിച്ച് ശ്രീദേവി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് അറിയിച്ചു.
വീട്ടുടമ വിവരം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണു പൊലീസെത്തിയത്. ശ്രീദേവി ജീവനൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഷാള്‍ മുറിച്ചു രക്ഷപ്പെടുത്താന്‍ നോക്കിയെന്നും മരിച്ചെന്നു ബോധ്യപ്പെട്ടതോടെ കട്ടിലില്‍ കിടത്തുകയായിരുന്നുവെന്നും രാജീവ് മൊഴി നല്‍കി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തൂങ്ങിമരണം സ്ഥിരീകരിച്ചെങ്കിലും മരണകാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തും.
"
https://www.facebook.com/Malayalivartha
























