കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് ഹൗസ് സര്‍ജനായ ഡോ. വന്ദനാദാസ് ക്രൂരമായി കൊല്ലപ്പെട്ട കേസിന്റെ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും....

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് ഹൗസ് സര്‍ജനായ ഡോ. വന്ദനാദാസ് ക്രൂരമായി കൊല്ലപ്പെട്ട കേസിന്റെ കുറ്റപത്രം ഇന്ന് അന്വേഷണസംഘം കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.
പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകള്‍ സഹിതമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കിഅന്വേഷണസംഘം .
കഴിഞ്ഞ മേയ് 10ന് പുലര്‍ച്ചെ 4.35നാണ് കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറകാലയില്‍ വീട്ടില്‍ കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകള്‍ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ടത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് എത്തിച്ച കുടവട്ടൂര്‍ മാരൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ സന്ദീപ് (42) അക്രമാസക്തനായി കത്രിക ഉപയോഗിച്ച് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.
സന്ദീപ് ഡോ. വന്ദനാദാസിന്റെ കഴുത്തിലും മുഖത്തും തലയിലും കുത്തി. നിലത്തുവീണപ്പോള്‍ ശരീരത്തില്‍ കയറിയിരുന്ന് പിന്‍കഴുത്തില്‍ ആഴത്തില്‍ കത്രിക കുത്തിയിറക്കി. ആറ് തവണയാണ് കുത്തേറ്റത്. വന്ദനയെ ആക്രമിക്കുന്നതിനു മുമ്പ് പൊലീസുകാര്‍ അടക്കം മറ്റ് നാലുപേരെയും സന്ദീപ് കത്രിക കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഒടുവിലാണ് മിയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൗസ് സര്‍ജന്‍സിക്ക് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയ ഡോ. വന്ദനാദാസ് സന്ദീപിന്റെ കൈയില്‍ അകപ്പെട്ടത്. ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതി സന്ദീപ്.
"
https://www.facebook.com/Malayalivartha
























